Connect with us

തന്റെ 15 വര്‍ഷത്തെ കരിയറില്‍ ഒരു സിനിമയുടെ പരാജയം മാത്രമേ ശരിക്കും തന്നെ വേദനിപ്പിച്ചിട്ടുള്ളൂ; തുറന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

News

തന്റെ 15 വര്‍ഷത്തെ കരിയറില്‍ ഒരു സിനിമയുടെ പരാജയം മാത്രമേ ശരിക്കും തന്നെ വേദനിപ്പിച്ചിട്ടുള്ളൂ; തുറന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

തന്റെ 15 വര്‍ഷത്തെ കരിയറില്‍ ഒരു സിനിമയുടെ പരാജയം മാത്രമേ ശരിക്കും തന്നെ വേദനിപ്പിച്ചിട്ടുള്ളൂ; തുറന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

ഈ വര്‍ഷം ബോളിവുഡിന് കടുത്ത തിരിച്ചടികളുടെ വര്‍ഷമായിരുന്നു. വമ്പന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ വര്‍ഷത്തില്‍ രണ്‍ബീര്‍ കപൂറിന്റെ ബ്രഹ്മാസ്ത്രയിലൂടെ അല്‍പ്പമെങ്കിലും തിളങ്ങിയത്. എന്നാല്‍, രണ്‍ബീറിനും ഒരു വലിയ പരാജയചിത്രം ഈ വര്‍ഷം സംഭവിച്ചിരുന്നു. വമ്പന്‍ ബജറ്റിലൊരുക്കിയ ശാഷേരയായിരുന്നു ആ ചിത്രം.

സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് തന്റെ പരാജയ ചിത്രങ്ങളെ കുറിച്ച് മനസുതുറന്ന രണ്‍ബീര്‍ തനിക്ക് ഏറ്റവും വലിയ വേദന സമ്മാനിച്ച ചിത്രമേതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ 15 വര്‍ഷത്തെ കരിയറില്‍ ഒരു സിനിമയുടെ പരാജയം മാത്രമേ ശരിക്കും തന്നെ വേദനിപ്പിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, അത് ഏറ്റവും വലിയ ഡിസാസ്റ്ററായ ബോംബെ വെല്‍വെറ്റോ, ഈ വര്‍ഷമിറങ്ങിയ ശാംഷേരയോ അല്ല, മറിച്ച് 2017ല്‍ പുറത്തുവന്ന ഡിസ്‌നി മ്യൂസിക്കല്‍ ഫാന്റസി ചിത്രമായ ജഗ്ഗ ജാസൂസ് ആയിരുന്നുവെന്നും രണ്‍ബീര്‍ വ്യക്തമാക്കി.

ഒരു ‘ദുരന്തം’ എന്നാണ് ജഗ്ഗ ജാസൂസിനെ താരം വിളിച്ചത്. ‘അത് ഞാന്‍ നിര്‍മ്മിച്ച സിനിമയായിരുന്നു. അതൊരു പാഷന്‍ പ്രോജക്ടായിരുന്നു. അനുരാഗ് ബസുവായിരുന്നു സംവിധാനം. വളരെ ഹൃദ്യവും മധുരവുമായ ആശയമായിരുന്നു ജഗ്ഗ ജാസൂസിന്റേത്, പക്ഷേ ആളുകള്‍ ഏറ്റെടുത്തില്ല, അത് ശരിക്കും വേദനിപ്പിച്ചു. എന്റെ കരിയറിലെ എന്നെ വേദനിപ്പിച്ച ഒരേയൊരു സിനിമ അതാണ്. രണ്‍ബീര്‍ ഒരു സെഷനില്‍ പറഞ്ഞു.

കരിയറിലെ ഏറ്റവും കഠിനമായ ചിത്രമായ ശാംഷേരയുടെ വന്‍ പരാജയത്തെക്കുറിച്ചും ആ സിനിമയില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റിനെക്കുറിച്ചും രണ്‍ബീര്‍ സംസാരിച്ചു. ‘ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചതില്‍ വച്ച് ഏറ്റവും കഠിനമായ സിനിമ. അതൊരു വലിയ ബോക്‌സോഫീസ് ദുരന്തമായിരുന്നു, പക്ഷേ പ്രേക്ഷകരെ വെറുപ്പിക്കുന്ന രീതിയില്‍ ശാംഷേരയില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ പിഴവ് ആ വെപ്പ് താടിയായിരുന്നു,’ രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് സിനിമകളുടെ പരാജയത്തോടൊപ്പം, ആര്‍.ആര്‍.ആര്‍ പോലെയുള്ള തെന്നിന്ത്യന്‍ സിനിമകളുടെ വന്‍ വിജയത്തെക്കുറിച്ചും രണ്‍ബീര്‍ ചടങ്ങില്‍ വാചാലനായി. ആര്‍.ആര്‍.ആര്‍ പോലൊരു ചിത്രം ഹോളിവുഡില്‍ സ്വാധീനം ചെലുത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര ജോനാസ്, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍, കജോള്‍, കരീന കപൂര്‍, എന്നിവരും ജിദ്ദയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു.

More in News

Trending

Recent

To Top