Connect with us

സുവര്‍ണ ചകോരം നേടുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

News

സുവര്‍ണ ചകോരം നേടുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

സുവര്‍ണ ചകോരം നേടുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്‌കെ) മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം നേടുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ സമ്മാനം. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലുലക്ഷവും മികച്ച നവാഗത സംവിധായകന് മൂന്നുലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടുലക്ഷവുമാണ് സമ്മാനം.

കെആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരുലക്ഷം രൂപയും സമ്മാനിക്കും. പുനലൂര്‍ രാജന്റെ 100 ഫോട്ടോകളുടെ പ്രദര്‍ശനമായ ‘അനര്‍ഘനിമിഷ’വും സത്യന്റെ 110ാം ജന്മവാര്‍ഷികത്തിന് അദ്ദേഹത്തിന്റെ 110 ഫോട്ടോകളുടെ പ്രദര്‍ശനമായ ‘സത്യന്‍ സ്മൃതി’യും തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.

സംവിധായകരുമായി സംവാദം, ഓപ്പണ്‍ഫോറം, മീറ്റ് ദ ഡയറക്ടര്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലിയായി ഹോമേജ്, അരവിന്ദന്‍സ്മാരക പ്രഭാഷണം, മാസ്റ്റര്‍ക്‌ളാസ്, ചലച്ചിത്രനിര്‍മാണം, വിതരണം, സാങ്കേതികത എന്നിവയുടെ ഭാവി സംബന്ധിച്ച പാനല്‍ചര്‍ച്ച തുടങ്ങിയ പരിപാടികളുമുണ്ട്. ദിവസവും രാത്രി 8.30ന് സംഗീതപരിപാടിയുണ്ടാകും.

ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി, മന്ത്രി ആന്റണി രാജുവിന് നല്‍കി ഫെസ്റ്റിവല്‍ ബുക്കും മന്ത്രി ജി.ആര്‍. അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന് നല്‍കി ഫെസ്റ്റിവല്‍ ബുള്ളറ്റിനും വി.കെ. പ്രശാന്ത് എം.എല്‍.എ, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണിന് നല്‍കി ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പും പ്രകാശനം ചെയ്യും.

More in News

Trending

Recent

To Top