ഒരിക്കലും റീമേക്കുകള്‍ക്ക് അതിന്റെ യഥാര്‍ത്ഥ സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയില്ല; റീമേക്ക് ചെയ്യുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് രണ്‍ബീര്‍ കപൂര്‍
ഒരിക്കലും റീമേക്കുകള്‍ക്ക് അതിന്റെ യഥാര്‍ത്ഥ സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയില്ല; റീമേക്ക് ചെയ്യുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് രണ്‍ബീര്‍ കപൂര്‍
ഒരിക്കലും റീമേക്കുകള്‍ക്ക് അതിന്റെ യഥാര്‍ത്ഥ സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയില്ല; റീമേക്ക് ചെയ്യുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് രണ്‍ബീര്‍ കപൂര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ സിനിമകള്‍ റീമേക്ക് ചെയ്യുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് പറയുകയാണ് നടന്. ഒരിക്കലും റീമേക്കുകള്‍ക്ക് അതിന്റെ യഥാര്‍ത്ഥ സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ കരിയറിന്റെ തുടക്കം മുതല്‍ ഒരു സിനിമയോ ഗാനമോ റീമേക്ക് ചെയ്യുന്നതിനെ ഞാന്‍ എതിര്‍ത്തിരുന്നു. ഞാന്‍ ചെയ്ത ‘ബച്ച്ന ഏ ഹസീനോ’ എന്ന ഒരു ഗാനം ഓര്‍ക്കുന്നു. അതില്‍ എനിക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് ഞാനും വളരെ പുതിയ ആളായിരുന്നു. അതിനാല്‍ ഒന്നും പറയാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. ഇപ്പോള്‍ യഥാര്‍ത്ഥമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുന്ന അവസ്ഥയിലായി എന്ന് ഞാന്‍ വിശ്വസിക്കുന്നു.’
‘ഒരു സിനിമ അതിന്റെ ഏറ്റവും മികച്ച കഴിവുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. റീമേക്കുകള്‍ക്ക് ഒരിക്കലും അതിനേക്കാള്‍ മികച്ച പതിപ്പുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല’, എന്നും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. ഏതെങ്കിലും റീമേക്കിന്റെ ഭാഗമാകുകയാണെങ്കില്‍ അത് ഏതായിരിക്കുമെന്ന ചോദ്യത്തിന് നടന് രസകരമായ മറുപടിയും നല്കി.
‘ഒരു സിനിമ റീമേക്ക് ചെയ്യുകയാണെങ്കില്‍, എനിക്ക് ഒരു സിനിമ തിരഞ്ഞെടുക്കേണ്ടി വന്നാല്‍, ‘അമര്‍ അക്ബര്‍ ആന്റണി’യിലെ ആന്റണിയുടെ ഭാഗമായിരിക്കുമത്. അത് വളരെ രസകരമാണ്. ‘സമനേ കോ ദിഖാനാ ഹേ’ എന്ന സിനിമയിലെ എന്റെ അച്ഛന്റെ (ഋഷി കപൂര്‍) വര്‍ക്ക് എനിക്ക് വളരെ ഇഷ്ടമാണ്, അത് വിജയിക്കാത്ത സിനിമയാണ്’, എന്നും നടന് കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...