tollywood
റാണ ദഗുബാട്ടിയുടെ നില ഗുരുതരം ! വൃക്ക ദാനം ചെയ്യുന്നത് ‘അമ്മ ?
റാണ ദഗുബാട്ടിയുടെ നില ഗുരുതരം ! വൃക്ക ദാനം ചെയ്യുന്നത് ‘അമ്മ ?
By
ബാഹുബലിയായെത്തിയ പ്രഭാസിനൊപ്പം തന്നെ ആരാധകർ നെഞ്ചിലേറ്റിയ താരമായിരുന്നു പൽവാൽ ദേവൻ .പാലാവയൽ ദേവനായി എത്തിയത് റാണ ദഗുബട്ടി ആയിരുന്നു. രണക്ക് ബാഹുബലിയുടെ ഒട്ടേറെ ആരാധകരെ ലഭിച്ചു. എന്നാൽ ഇപ്പോൾ ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് റാണയെ സാംബന്ധിച്ച് പുറത്തു വരുന്നത്.
നടൻ റാണ ദഗുബാട്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച തെലുങ്ക് സിനിമാലോകത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. വൃക്കരോഗത്തിന് ചികിത്സ നേടി റാണയിൽ അമേരിക്കയിലേയ്ക്കു തിരിച്ചെന്നും അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
കഴിഞ്ഞ ഒരു വർഷമായി കിഡ്നി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് റാണ ചികിത്സയിലായിരുന്നു. ഹൈദരാബാദിലും മുംൈബയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അമേരിക്കയിലേയ്ക്കു പോകാൻ തീരുമാനിച്ചത്. അവിടെയുള്ള പ്രശസ്തമായ നെഫ്രോളജിസ്റ്റ് റാണയെ ചികിത്സിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ പരിശോധനകൾക്കു ശേഷമേ കിഡ്നി മാറ്റിവയ്ക്കുന്നതുപോലുള്ള കാര്യങ്ങളില്‍ തീരുമാനാകൂ. അതേസമയം മകന് വൃക്ക ദാനം ചെയ്യാൻ അമ്മ സമ്മതം അറിയിച്ചിട്ടുണ്ട്.
പുതിയ ചിത്രമായ വിരാടപർവം ചിത്രീകരണം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും റാണ ജോയിൻ ചെയ്യാത്തതിനാൽ ചിത്രീകരണം മാറ്റിവച്ചിരുന്നു. സാമൂഹമാധ്യമങ്ങളില്‍ സജീവമാണെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഔദ്യോഗികമായ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ആരാധകർ.
rana daggubati hospitalised
