News
സാമാന്തയും നാഗചൈതന്യയും വേർപിരിയാനുള്ള കാരണം ഇതാണോ?? തെളിവുകൾ സഹിതം രഹസ്യങ്ങൾ പുറത്ത്!!!
സാമാന്തയും നാഗചൈതന്യയും വേർപിരിയാനുള്ള കാരണം ഇതാണോ?? തെളിവുകൾ സഹിതം രഹസ്യങ്ങൾ പുറത്ത്!!!
By
തെന്നിന്ത്യ ഏറെ ആഘോഷിച്ച താര വിവാഹങ്ങളിലൊന്നായിരുന്നു സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു.
2017ല്‍ വിവാഹിതരായ സാമാന്തയും നാഗചൈതന്യയും 2021ലാണ് വിവാഹ മോചനം നേടിയത്. അതിന് ശേഷം നിരവധി വെല്ലുവിളികളാണ് സാമന്ത തന്റെ ജീവിതത്തിൽ നേരിട്ടത്. നാഗചൈതന്യയുമായുള്ള വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികൾ താരം അഭിമുഖീകരിച്ചു.
സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു. 2017 ഒക്ടോബറിൽ ആയിരുന്നു നാഗചൈതന്യയുമായുള്ള വിവാഹം. എന്നാൽ 2021 ൽ ഇരുവരും വേർപിരിഞ്ഞു.
വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഈ വേർപിരിയൽ അത്ര സുഖകരമായ വാർത്തയായിരുന്നില്ല അവരുടെ ആരാധകർക്ക്. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണ് വേര്‍പിരിയലെന്ന് പറഞ്ഞെങ്കിലും കുറ്റപ്പെടുത്തലുകളും അധിക്ഷേപവും നടിയ്ക്കായിരുന്നു. പലപ്പോഴും വിവാഹമോചനത്തെ കുറിച്ച് മൗനം പാലിച്ചതിനാല്‍ നാഗചൈതന്യ വാര്‍ത്തകളില്‍ നിറഞ്ഞില്ല.
എന്നാല്‍ സാമന്തയ്‌ക്കെതിരെ ഗുരുതര ആരോപണം വരികയും നടി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. അന്ന് കുറ്റം പറഞ്ഞവരൊക്കെ ഇപ്പോള്‍ സാമന്തയെ വാഴ്ത്തി പറഞ്ഞും മറിച്ച് നാഗചൈതന്യയെയും ശോഭിതയെയും കുറ്റപ്പെടുത്തിയും എത്തിയിരിക്കുകയാണ്. മകന്റെ വിവാഹനിശ്ചയചിത്രങ്ങള്‍ക്ക് പിന്നാലെയാണ് വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നത്.
ശോഭിതയുടെയും നാഗ ചൈതന്യയുടെയും പോസ്റ്റുകള്‍ക്ക് താഴെ താരങ്ങളെ കുറ്റപ്പെടുത്തിയും ശാപ വാക്കുകള്‍ പറഞ്ഞുമൊക്കെയാണ് കമന്റുകള്‍ വന്ന് കൊണ്ടിരിക്കുന്നത്. അതേ സമയം ഇവര്‍ക്കൊപ്പം നടി സാമന്തയുടെ പേജിലും കമന്റ്‌സ് നിറയുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ സാമന്ത പങ്കുവെച്ച വീഡിയോയുടെ താഴെ നൂറുക്കണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്. സാമന്തയായിരുന്നു ശരിയെന്നും നിങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. ഒപ്പം സാമന്ത-നാഗ ചൈതന്യ വിവാഹമോചനത്തെ കുറിച്ചും ചില എഴുത്തുകള്‍ നടിയുടെ പോസ്റ്റിന് താഴെ വന്നു.
2021 ഒക്ടോബറിലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹമോചനം നേടുന്നത്. വിവാഹമോചനത്തിന് മുന്‍പ് തന്നെ ശോഭിതയുടെ വീട്ടില്‍ നാഗ ചൈതന്യയെ കണ്ടിരുന്നു. അതിന് ശേഷം ഏതാനം മാസങ്ങള്‍ക്കുള്ളില്‍ സാമന്തയുമായി പിരിയുകയായിരുന്നു.
2022-ന്റെ തുടക്കത്തില്‍ ശോഭിത ഒരു റസ്റ്റോറന്റ് ആരംഭിച്ചുവെന്നും അതിന്റെ പേരില്‍ നാഗയുടെ പേരും ചേര്‍ത്തിട്ടുണ്ടെന്നുമാണ് ചില വാര്‍ത്തകളെന്ന് ഒരു ആരാധകന്‍ പറയുന്നു. മാത്രമല്ല 2022 ഏപ്രിലില്‍ യൂറോപ്പിലുള്ള ഒരു റെസ്റ്റോറന്റില്‍ വച്ച് ഷെഫിനൊപ്പം ഇരുവരെയും കാണുകയും അവര്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതാണെന്ന തരത്തില്‍ കഥകള്‍ വരികയും ചെയ്തു.
സാമന്തയെ പോലൊരു ഭാര്യയുമായി വേര്‍പിരിഞ്ഞ് അധികമാവുന്നതിന് മുന്‍പ് നടന് മറ്റൊരാളുമായി ഇഷ്ടത്തിലാവാനും അവര്‍ക്കൊപ്പം ജീവിതം തുടങ്ങാനും സാധിക്കുന്നത് എങ്ങനെയാണ്. എന്തായാലും അവരുടെ വേര്‍പിരിയലിന് കാരണമായത് ശോഭിത തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ഇന്നലെ വരെ സാമന്തയെ ഇന്‍സ്റ്റാഗ്രാമില്‍ നാഗ ചൈതന്യ ഫോളോ ചെയ്തിരുന്നു. അതിലൂടെ അയാളൊരു മാന്യനാണെന്നുള്ള പ്രതിച്ഛായ നിലനിര്‍ത്തി. സാമന്തയ്ക്ക് ഇത്രയും നല്ലൊരു ഭര്‍ത്താവിനെ നഷ്ടപ്പെട്ടത് കഷ്ടമായി പോയെന്നുമൊക്കെ ആളുകള്‍ കരുതി. എന്നാല്‍ മറ്റൊരു നടിയുമായി വിവാഹനിശ്ചയം കഴിഞ്ഞയുടന്‍ അയാള്‍ മുന്‍ഭാര്യയെ അണ്‍ഫോളോ ചെയ്തു.
ഇതോടെ അവന്റെ യഥാര്‍ത്ഥ നിറം വെളിച്ചത്ത് കൊണ്ട് വന്നുവെന്ന് പറയാം. നാഗ ചൈതന്യ അക്ഷരാര്‍ത്ഥത്തില്‍ സാമിനെ ഫോളോ ചെയ്യുകയും അവരുടെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാതെ ഒരു സഹതാപ കാര്‍ഡ് പ്ലേ ചെയ്ത് വരികയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ആളുകള്‍ ഇതൊക്കെ മറന്നു തുടങ്ങി. മാത്രമല്ല അവരുടെ വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുന്നതും നിര്‍ത്തി.
ഇതോടെ തന്റെ രഹസ്യ പ്രണയം അവസാനിപ്പിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുകയും ഇതിന് പിന്നാലെയാണ് മുന്‍ഭാര്യയുടെ കൂടെ ഉണ്ടായിരുന്ന ചിത്രങ്ങള്‍ ഇല്ലാതാക്കുകയും സാമിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു.
ശരിക്കും സാമന്തയാണോ നാഗ ചൈതന്യയായിരുന്ന ശരിയെന്നത് ഈ ദിവസങ്ങളില്‍ എല്ലാവര്‍ക്കും വ്യക്തമായി. ഇത്രയും കാലം ഒരാളെ മാത്രം കുറ്റപ്പെടുത്തിയതില്‍ ഖേദിക്കുകയാണെന്നുമൊക്കെ ചിലര്‍ കമന്റുകളിലൂടെ പറയുന്നു.