Actress
പങ്കാളിയെ ആയിരുന്നു തനിക്ക് ആവശ്യം എന്നാൽ റാണ!!! റാണയുമായുള്ള പ്രണയ തകർച്ചയ്ക്ക് കാരണം വെളിപ്പെടുത്തി തൃഷ
പങ്കാളിയെ ആയിരുന്നു തനിക്ക് ആവശ്യം എന്നാൽ റാണ!!! റാണയുമായുള്ള പ്രണയ തകർച്ചയ്ക്ക് കാരണം വെളിപ്പെടുത്തി തൃഷ
കരിയറിനൊപ്പം തൃഷയുടെ വ്യക്തി ജീവിതവും വാർത്താ പ്രാധാന്യം നേടാറുണ്ട്. 40 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. നടൻ റാണ ദഗുബതിയുമായുള്ള തൃഷയുടെ പ്രണയം ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. റാണയുടെ സിനിമാ രംഗത്തെ തുടക്ക കാലത്താണ് നടൻ തൃഷയുമായി അടുക്കുന്നത്. പ്രണയത്തിലാണെന്ന കാര്യം രണ്ട് പേരും മറച്ച് വെച്ചതുമില്ല. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു.ബ്രേക്കപ്പിന് ശേഷം റാണയെക്കുറിച്ച് ഒരിക്കൽ തൃഷ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റാണ വളരെ നല്ല വ്യക്തിയാണെന്ന് തൃഷ പറയുന്നു. വളരെ നല്ല രീതിയിൽ പെരുമാറും. ഒരു ലേഡീസ്മാനാണ്. പക്ഷെ അവന് നല്ല ഒരുപാട് ഗുണങ്ങളുണ്ട്. ആളുകളെ ബഹുമാനിക്കും. ഒരു ജെന്റിൽമാനാണ്. അതിൽ ഒരു സംശയവും ഇല്ല. 18 വയസ് മുതൽ റാണയെ എനിക്കറിയാം. ഞങ്ങൾ അയൽക്കാരായിരുന്നു. ചെന്നെെയിലാണ് റാണ വളർന്നത്. സൗഹൃദത്തിലായി.രാമനായ്ഡു കുടുംബത്തിലെ അംഗമാണെങ്കിലും അതിന്റെ അഹംഭാവമൊന്നും റാണയ്ക്കില്ല. സാധാരണക്കാരനെ പോലെ പെരുമാറിയെന്നും തൃഷ ഓർത്തു.
തന്റെ വിവാഹം നീണ്ട് പോകുന്നതിനെക്കുറിച്ചും തൃഷ സംസാരിച്ചു.വിവാഹം എപ്പോൾ നടക്കുമെന്ന് എനിക്കറിയില്ല. ഞാൻ ഡിവോഴ്സിൽ വിശ്വസിക്കുന്നില്ല. സന്തോഷകരമല്ലാത്ത വിവാഹജീവിതം നയിക്കുന്ന ഒരുപാട് പേരെ എനിക്കറിയാം. ചിലർ എന്റെ സുഹൃത്തുക്കളാണ്. കുടുംബത്തിനും മക്കൾക്കും വേണ്ടിയാണ് അവർ ആ ബന്ധത്തിൽ തുടരുന്നത്.ഞാൻ അങ്ങനെയാെരു വിവാഹത്തിൽ വിശ്വസിക്കില്ല. അനുയോജ്യനായ ആൾക്ക് വേണ്ടി കാത്തിരിക്കാം. ഇനി സംഭവിച്ചില്ലെങ്കിൽ അതും കുഴപ്പമില്ല. എനിക്ക് പ്രണയത്തിലാകണം. ഒറ്റയ്ക്കാകാൻ എനിക്ക് പറ്റില്ല. ഒരാൾ വേണം. പക്ഷെ വിവാഹം സെക്കന്ററിയാണ്. പങ്കാളിയെ വേണമെന്ന് നിർബന്ധമുണ്ട്. ജീവിതം പങ്കുവെക്കാൻ ഒരാൾ വേണമെന്നതിന് പ്രാധാന്യം നൽകുന്നുണ്ടെന്നും തൃഷ അന്ന് വ്യക്തമാക്കി.വരുൺ മന്യൻ എന്ന വ്യവസായിയുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു.
ലിയോയാണ് ആരാധകർ കാത്തിരിക്കുന്ന തൃഷയുടെ സിനിമ. വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. തൃഷയും വിജയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.തെന്നിന്ത്യൻ സിനിമാ രംഗത്ത് തൃഷയ്ക്ക് തിരക്കേറുകയാണ്. പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം കൈ നിറയെ അവസരങ്ങൾ തൃഷയ്ക്ക് ലഭിക്കുന്നു. അന്നും ഇന്നും തൃഷയ്ക്ക് ആരാധകരുടെ വലിയ പിന്തുണ സിനിമാ ലോകത്തുണ്ട്. കരിയറിൽ താഴ്ചകൾ വന്നപ്പോഴും തനിക്കൊപ്പം ആരാധകർ ഉണ്ടായിരുന്നെന്ന് അടുത്തിടെ തൃഷ ചൂണ്ടിക്കാട്ടുകയും ചെയ്തു. വില്ലേജ് ഗേൾ ഇമേജിലാണ് 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ തൃഷ തമിഴ് സിനിമാ രംഗത്ത് തിളങ്ങിയത്. വിജയ്, വിക്രം, അജിത്ത് തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ നായികയായി തൃഷ പ്രേക്ഷക പ്രീതി നേടി.2010 ന് ശേഷം നടിക്ക് കരിയറിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. പുതുമുഖങ്ങളുടെ കടന്ന് വരവ് തൃഷയുടെ അവസരങ്ങൾ കുറച്ചു. എന്നാൽ കരിയറിൽ മറ്റൊരു ഘട്ടത്തിലേക്ക് കടക്കാനുള്ള സമയമാണിതെന്ന് താൻ മനസിലാക്കിയെന്നാണ് ഇതേക്കുറിച്ച് തൃഷ ഒരിക്കൽ പറഞ്ഞത്. പിന്നീടിങ്ങോട്ട് അഭിനയപ്രാധാന്യമുള്ള സിനിമകൾ മാത്രമാണ് തൃഷ തെരഞ്ഞെടുത്തത്. കൊടി, 96, പൊന്നിയിൻ സെൽവൻ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്..