Connect with us

റാണയിൽ നിന്ന് തൃഷയെ പൂർണമായും അകറ്റി, തെലുങ്ക് സിനിമകളിൽ നിന്ന് മാറ്റി, ഹൈദരബാദിലേയ്ക്കുള്ള വരവും അവസാനിപ്പിച്ചു; ആ വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

Actress

റാണയിൽ നിന്ന് തൃഷയെ പൂർണമായും അകറ്റി, തെലുങ്ക് സിനിമകളിൽ നിന്ന് മാറ്റി, ഹൈദരബാദിലേയ്ക്കുള്ള വരവും അവസാനിപ്പിച്ചു; ആ വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

റാണയിൽ നിന്ന് തൃഷയെ പൂർണമായും അകറ്റി, തെലുങ്ക് സിനിമകളിൽ നിന്ന് മാറ്റി, ഹൈദരബാദിലേയ്ക്കുള്ള വരവും അവസാനിപ്പിച്ചു; ആ വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് തൃഷ. വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ തൃഷയ്ക്ക് മുൻനിര നായികയായി ഉയരാൻ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല. എന്നാൽ ഇപ്പോഴും സിംഗിളായി തുടരുന്ന തൃഷ എന്താണ് തൃഷ വിവാഹം ചെയ്യാത്തതെന്ന് ആരാധകർ ചോദിക്കാറുണ്ട്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷയുടെ പേര് നിറഞ്ഞു നിൽക്കാറുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പൊന്നിയൻ സെൽവൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം നിരവധി സിനിമകളാണ് തൃഷയ്ക്ക് കിട്ടി കൊണ്ടിരിക്കുന്നത്.

അജിത്തിനൊപ്പവും കമലിനൊപ്പം തക് ലൈഫ്, ചിരഞ്ജീവിയ്‌ക്കൊപ്പം വിശ്വംബര, മോഹൻലാലിനൊപ്പം റാം തുടങ്ങി നാല് ഭാഷകളിലെ സൂപ്പർതാരങ്ങളുടെ സിനിമകളാണ് ഇനി തൃഷയുടേതായി വരാനിരിക്കുന്നത്. മാത്രമല്ല വിജയ്‌ക്കൊപ്പം ലിയോ എന്ന ചിത്രത്തിലൂടെ ഗംഭീര പ്രകടനവും നടി കാഴ്ച വെച്ചിരുന്നു. 30 വയസ്സിനു ശേഷം തൃഷ വിവാഹം കഴിക്കില്ലെന്ന് മുൻപൊരിക്കൽ ‘ചെയ്യാരു ബാലു’ എന്ന സിനിമാ നിരൂപകൻ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. തൃഷയുടെ പണത്തിനു വേണ്ടി താരത്തിനെ വിവാഹം ചെയ്യുന്നതിൽ നിന്നും അമ്മയാണ് തടയുന്നത് എന്നായിരുന്നു ചെയ്യാറു ബാലു പറഞ്ഞിരുന്നത്. എന്നാൽ തൃഷയുടെ അമ്മ പറഞ്ഞത് അവൾ ഒരു അഭിനേത്രിയാണ്. പക്ഷേ അവൾ വിവാഹം ചെയ്യണമെന്നും കുട്ടികളെ വളർത്തണമെന്നും എനിക്കാ​ഗ്രഹമുണ്ട്. ഉടൻ തന്നെ അവളുടെ വിവാഹത്ത കുറിച്ചുള്ള വിവരം പുറത്തു വരുമെന്നായിരുന്നു അന്ന് പറഞ്ഞത്.

അതിനു ശേഷം പ്രശസ്ത നിർമ്മാതാവും കോടീശ്വരനുമായ വരുൺ മനിയനുമായി വിവാഹ നിശ്ചയവും നടന്നു. എന്നാൽ രണ്ട് കുടുംബങ്ങൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. മാതാപിതാക്കൾ തീരുമാനിച്ച പക്കാ അറെയ്ഞ്ച്ഡ് മാരേജായിരുന്നു, മുതിർന്നവർ തന്നെയാണ് ഈ വിവാഹം മുടക്കിയതും എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് തൃഷയുടെ അമ്മ അന്ന്സംസാരിച്ചത്.

ഇതിന് ശേഷം തെലുങ്ക് നടൻ റാണ ദഗുബതിയുമായി തൃഷ പ്രണയത്തിലായി. ഇരുവരും പൊതുവേദികളിലെല്ലാം ഒരുമിച്ച് എത്താറുണ്ടായിരുന്നു. റാണയും തൃഷയും ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നു. ആ പ്രണയവും വിവാഹത്തിൽ എത്തിയില്ല. പിന്നീടാണ് തൃഷ തന്റെ ബാല്യകാല സുഹൃത്തായ സിമ്പുവുമായി അടുത്തത്. എന്നാൽ, തൃഷയുമായി പ്രണയത്തിലാണെന്ന് സിമ്പു എവിടെയും പറഞ്ഞിട്ടുമില്ലെന്ന് അദ്ദേഹം പറയുന്നു. തുടർച്ചയായി പ്രണയങ്ങൾ പരാജയപ്പെട്ടതാകാം തൃഷ പിന്നീട് ഒരു വിവാഹത്തിന് തയ്യാറാകാത്തതെന്നും ചെയ്യാറു ബാലു പറയുന്നു.

മാത്രമല്ല, പൊതുവേ ടോളിവുഡ് ആക്ടേഴ്സിന്റെ കുടുംബത്തിലേക്ക് വിവാഹം കഴിച്ച് പോകുന്നത് അത്ര എളുപ്പമല്ല. എന്ത് തീരുമാനം ആണെങ്കിലും അവർ കുടുംബം ഒരുമിച്ചാണ് കാര്യങ്ങൾ തീരുമാനിച്ച് ഉറപ്പിക്കുന്നത്. അങ്ങനെ റാണയിൽ നിന്ന് തൃഷയെ പൂർണമായും അകറ്റുകയും തെലു​ങ്ക്സിനിമകളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. മാത്രമല്ല ഹൈദരബാദിലേയ്ക്കുള്ള വരവും അവസാനിപ്പിച്ചു എന്നാണ് ചെയ്യാറു ബാലു പറയുന്നത്.

മുപ്പത്തിയെട്ടുകാരനായ റാണ ​ദ​ഗുബാട്ടി സംരംഭകയായ മിഹീകയെ 2020ലാണ് വിവാ​ഹം ചെയ്തത്. തൃഷയുമായി പ്രണയത്തിലായിരുന്നുവെന്ന് കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോൾ റാണ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തു. തൃഷയുമായി ഡേറ്റിം​ഗിലായിരുന്നുവെന്നും എന്നാൽ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നും റാണ പറഞ്ഞിരുന്നു.

കരിയറിലെ തിരക്കുകളാണത്ര ഇരുവരുടേയും ബന്ധത്തെ ബാധിച്ചത്. തൃഷ താമസിക്കുന്നത് ചെന്നെെയിലാണ്. റാണ ഹൈദരാബാദിലും. സിനിമാ തിരക്കുകൾ മൂലം രണ്ട് പേർക്കും പരസ്പരം കാണാൻ പറ്റാത്ത സാഹചര്യമുണ്ടായി പ്രണയത്തിൽ വിള്ളൽ സംഭവിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

More in Actress

Trending