ഞങ്ങളെ വിശ്വാസിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ വേണ്ട- പ്രഭാസ്
കഴിഞ്ഞ ദിവസം അനുഷ്‌കയ്‌ക്കൊപ്പം പ്രഭാസ് ലോസ് ആഞ്ജലീസില്‍ ഒരു വീട് വാങ്ങാന്‍ ഒരുങ്ങുകയാണെന്നായിരുന്നു വാര്‍ത്ത പുറത്തു വന്നിരുന്നു. ഏറെ ആവേശത്തോടെയാണ് ആരാധകർ ആ വാർത്ത സ്വീകരിച്ചത്. എന്നാലിപ്പോൾ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രഭാസ്.
ഞാനും അനുഷ്‌കയും തമ്മില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും പ്രത്യക്ഷപ്പെടേണ്ടതല്ലേ? ഏകദേശം രണ്ട് വര്‍ഷങ്ങളായി ഞങ്ങളെ ആരും ഒരുമിച്ച് എവിടെയും കണ്ടിട്ടില്ല. അതിന്റെ അര്‍ഥം ഇതെല്ലാം വ്യാജ പ്രചരണങ്ങള്‍ ആണെന്നല്ലേ? ഞങ്ങളെ വിശ്വാസിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ വേണ്ട.
ഇതെല്ലാം എവിടെ നിന്ന് വരുന്നുവെന്ന് എനിക്കറിയില്ല. എനിക്ക് പ്രണയബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ പലര്‍ക്കും ഇഷ്ടമാണെന്ന് തോന്നുന്നു. അങ്ങനെ ഒരാളെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളവരുടെ പേര് ചേര്‍ത്ത് ഗോസിപ്പുകളുണ്ടാക്കും- പ്രഭാസ് ആഞ്ഞടിച്ചു.
തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രചരണ പരിപാടികളുമായി തിരക്കിലാണ് പ്രഭാസ്. അതിനിടെയാണ് ഇങ്ങനെയൊരു വാർത്ത പുറത്തു വന്നത്.
പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് രണ്ടാംഭാഗം ഇറങ്ങിയതോടെ പ്രചരണങ്ങള്‍ ശക്തമായി. അനുഷ്‌കയും പ്രഭാസും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയെങ്കിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രഭാസ് പ്രതികരണവുമായി രംഗത്തെത്തിയത്.
prabhas-reacts-on rumours about-house hunting
