Interviews
ദിലീപ് സിനിമയിലേക്ക് നിർദ്ദേശിച്ചു; പക്ഷെ തടി കൂടുതലാണെന്നു പറഞ്ഞ് മോഹിനിയെ സിനിമയിൽ നിന്ന് ഒഴിവാക്കി !! പിന്നീട് സംഭവിച്ചത്….
ദിലീപ് സിനിമയിലേക്ക് നിർദ്ദേശിച്ചു; പക്ഷെ തടി കൂടുതലാണെന്നു പറഞ്ഞ് മോഹിനിയെ സിനിമയിൽ നിന്ന് ഒഴിവാക്കി !! പിന്നീട് സംഭവിച്ചത്….
ദിലീപ് നിർദ്ദേശിച്ചു; തടി കൂടുതലാണെന്നു പറഞ്ഞ് മോഹിനിയെ സിനിമയിൽ നിന്ന് ഒഴിവാക്കി !! പിന്നീട് സംഭവിച്ചത്….
ദിലീപ് – ഹരിശ്രീ അശോകൻ – കൊച്ചിൻ ഹനീഫ കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. ഈ ചിത്രം പുറത്തിറങ്ങി ഇരുപതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇന്നും മലയാളികള്‍ ആവേശത്തോടെ കാണുന്ന, കാണാൻ ആഗ്രഹിക്കുന്ന പഞ്ചാബി ഹൗസിന്റെ വിശേഷങ്ങള്‍ സംവിധായകനും തിരക്കഥാകൃത്തുമായ റാഫി ഈയിടെ പങ്കുവെക്കുകയുണ്ടായി.
ചിത്രത്തില്‍ ജോമോളെ മാത്രമാണ് നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. ദിലീപാണ് മോഹിനിയെ കൂടി സിനിമയിലേക്ക് നിർദ്ദേശിച്ചത്. പക്ഷെ, തടി കൂടുതല്‍ ആയതിനാല്‍ ആദ്യം മോഹിനിയെ ഒഴിവാക്കുകയായിരുന്നു. പിന്നീട് ഒരു പുതുമുഖ താരത്തെ കൊണ്ടുവരാന്‍ ശ്രമം നടത്തി. കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്‌തെങ്കിലും തൃപ്‌തിയാകാതെ ആ നടിയെയും മാറ്റുകയായിരുന്നു. പിന്നീട് നായിക ഇല്ലാതെ 10 ദിവസം ഷൂട്ടിങ് നടന്നു. എന്നാല്‍ ആ കഥാപാത്രം ഇല്ലാതെ മുന്നോട്ട് പോകില്ലെന്ന് മനസിലായതോടെ വീണ്ടും നായികയെ തേടി.
“കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മോഹിനിയെ കണ്ടു കാര്യങ്ങള്‍ സംസാരിച്ചു. തടി കൂടുതലായതിനാല്‍ ആദ്യം പരിഗണിച്ചില്ലെന്ന വിവരമൊക്കെ അവര്‍ അറിഞ്ഞിരുന്നു. എങ്കിലും അവര്‍ സമ്മതിക്കുകയും പിറ്റേന്ന് തന്നെ ഷൂട്ടിങ്ങിനു എത്തുകയും ചെയ്തു” – ഒരു അഭിമുഖത്തില്‍ റാഫി വ്യക്തമാക്കി.
Rafi about Mohini and Dileep