Connect with us

ദളപതി റീമേക്ക് ചെയ്‌താൽ രജനികാന്താകുമോ അതോ മമ്മൂട്ടിയാകുമോ ?! ആ ചോദ്യത്തിന് സൂപ്പർതാരം നൽകിയ ഉത്തരം….

Interviews

ദളപതി – മമ്മൂട്ടി, രജനികാന്ത് എന്നിവരെ പ്രധാന താരങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്‌ത ഈ സിനിമ എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ്. മണിരത്‌നം ചിത്രം ആയത് കൊണ്ട് മാത്രമല്ല ആ സിനിമ ഇന്നും ശ്രദ്ധിക്കപ്പെടുന്നത്. രജനികാന്ത്, മമ്മൂട്ടി, അരവിന്ദ് സ്വാമി എന്നെ അഭിനേതാക്കളും ഇളയ രാജയുടെ സംഗീതവുമെല്ലാം ചിത്രത്തിന്റെ വിജയത്തിലും പ്രേക്ഷകപ്രീതിയിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്.

മഹാഭാരതത്തിലെ കര്‍ണന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് മണിരത്‌നം ആ സിനിമയൊരുക്കിയത്. സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. സൂര്യ എന്ന കഥാപാത്രമായി രജനികാന്തും ദേവരാജന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയും തകര്‍ത്താടിയ സിനിമ.

ഈ സിനിമ റീമേക്ക് ചെയ്താല്‍ ആരൊക്കെ നായകന്‍‌മാരാകും? സൂര്യയായും ദേവരാജനായും മറ്റ് താരങ്ങളെ ആലോചിക്കാന്‍ പോലും ആര്‍ക്കും ആവില്ല. എങ്കിലും നടന്‍ അരവിന്ദ് സ്വാമിയോടാണ് ഇങ്ങനെ ഒരു ചോദ്യമെങ്കില്‍?

അരവിന്ദ് സ്വാമിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ദളപതി. രജനികാന്തിന്‍റെ സഹോദരനായ അര്‍ജ്ജുന്‍ എന്ന കഥാപാത്രത്തെയാണ് ദളപതിയില്‍ സ്വാമി അവതരിപ്പിച്ചത്. എന്നാല്‍ ദളപതി റീമേക്ക് ചെയ്താല്‍ താങ്കള്‍ മമ്മൂട്ടിയുടെ റോള്‍ ചെയ്യുമോ രജനികാന്തിന്‍റെ റോള്‍ ചെയ്യുമോ എന്ന ചോദ്യത്തോട് ചിരിയോടെയാണ് അരവിന്ദ് സ്വാമി പ്രതികരിക്കുന്നത്.

“ഞാന്‍ അര്‍ജ്ജുന്‍ എന്ന അതേ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്”.

ഇതില്‍ നിന്ന് മനസിലാക്കാവുന്നത് ഒരു കാര്യമേയുള്ളൂ. സൂര്യയായും ദേവരാജനായും രജനികാന്തിനും മമ്മൂട്ടിക്കും പകരക്കാരില്ല !!

Aravind Swami about his character in Dalapathi remake

More in Interviews

Trending

Recent

To Top