Connect with us

രചന നാരായണൻ കുട്ടി പ്രണയത്തിലോ?, പുത്തൻ ചിത്രങ്ങളുമായി നടി!

Actress

രചന നാരായണൻ കുട്ടി പ്രണയത്തിലോ?, പുത്തൻ ചിത്രങ്ങളുമായി നടി!

രചന നാരായണൻ കുട്ടി പ്രണയത്തിലോ?, പുത്തൻ ചിത്രങ്ങളുമായി നടി!

മിനിസ്‌ക്രീനിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് എത്തിയ താരമാണ് രചന നാരായണൻകുട്ടി. മറിമായം എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. നടി എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് രചന. തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ താരം പങ്കുവെച്ച ഫോട്ടോയാണ് വൈറലായി മാറുന്നത്. ഒരാളുടെ തോളിൽ ചാഞ്ഞു ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല ചിത്രത്തിന് നൽകിയ ക്യാപ്ഷനും ശ്രദ്ധേയമായി. പുതിയ ഫോട്ടോയ്ക്ക് അടിക്കുറപ്പായി ‘ജീവിതം’ എന്നാണ് രചന കൊടുത്തിരിക്കുന്നത്. എന്റെ ജീവിതമാണെന്നും പ്രണയമാണെന്നും ഒക്കെ നടി ഹാഷ് ടാഗിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ സംശയങ്ങളുമായി ആരാധകരും രം​ഗത്തെത്തിയിട്ടുണ്ട്.

നടി വീണ്ടും പ്രണയത്തിലാണോ എന്നാണ് പലരും ചോദിക്കുന്നത്. മാത്രമല്ല കൂടെയിരിക്കുന്ന ആൾ ആരാണെന്ന് വ്യക്തമാക്കവെന്നും ചിലർ പറയുന്നു. സിനിമയിലേക്കും അഭിനയത്തിലേക്കും സജീവമാകുന്നതിനും ഏറെ മുൻപ് 2011ലായിരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായി രചന വിവാഹിതയാകുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങി. അങ്ങനെ 19 ദിവസങ്ങൾ കൊണ്ട് നടി ഭർത്താവുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചു.

ഭാര്യയും ഭർത്താവുമായി വെറും 19 ദിവസം മാത്രമേ ഞങ്ങൾ ജീവിച്ചിട്ടുള്ളു എന്ന് മുൻപൊരു അഭിമുഖത്തിൽ രചന തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത വർഷം തന്നെ നടി വിവാഹമോചനവും നേടി. പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. 2012 ൽ തന്നെ വിവാഹമോചനം നേടി.

ശാരീരികവും മാനസികവുമായി പീ ഡിപ്പിക്കുന്നു എന്ന തന്റെ വാദം കോടതി അം​ഗീകരിക്കുകയായിരുന്നു. പിന്നീടാണ് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്. അതൊക്കെ കഴിഞ്ഞു. ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഇപ്പോഴെനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ലെന്നായിരുന്നു. എന്റേത് പ്രണയവിവാഹം അല്ലായിരുന്നു. പൂർണ്ണമായും വീട്ടുകാർ ആലോചിച്ചു നടത്തിയതാണ്. അത് തുടക്കത്തിലെ പാളി പോയെന്നും രചന നാരായണൻകുട്ടി പറഞ്ഞിരുന്നു.

അതേസമയം, അടുത്തിടെ താരം പറഞ്ഞ വാക്കുകളും വൈറലായിരുന്നു. കമന്റ് വായിച്ചിട്ട് ഒരു ദിവസം മുഴുവൻ കിടന്ന് കരഞ്ഞ കാലം എനിക്കുണ്ടായിരുന്നു. പക്ഷെ ഇതല്ല, ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപരിചതരെ കണ്ടാൽ കുരയ്ക്കുന്നത് പട്ടികളാണെന്ന് പറയും. വേദനിപ്പിക്കാൻ പറയുന്നതല്ല. എന്നെ അറിയാത്ത ആൾക്കാർ എന്നെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുണ്ടാക്കുന്നു.

അതിൽ ഞാൻ ആശങ്കപ്പെ‌ടേണ്ടതില്ല. ഇപ്പോൾ ഒരുവിധം എല്ലാവരും അങ്ങനെയാണ് ട്രോൾ എടുക്കുന്നത്. ഞാനൊക്കെ ട്രോൾ ആസ്വദിക്കുന്ന ആളാണ്. എന്നെപ്പറ്റി എന്തെങ്കിലും ട്രോൾ വന്നാൾ രണ്ട് മൂന്ന് സുഹൃത്തുക്കളാണ് ആദ്യം അയച്ച് തരിക. ഞങ്ങൾ അതിനെപ്പറ്റി ഇരുന്നുള്ള ചർച്ചയാണ് പിന്നെ. ജീവിതം മനോഹരമാണ്.

എന്റെ ജീവിതം കുറച്ച് കൂടെ മനോഹരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പലരും വന്ന് ഓരോ കാര്യങ്ങളും പറയുമ്പോഴും എന്റെ സ്റ്റുഡന്റ്സ് വന്ന് ഓരോ കാര്യം ചോദിക്കുമ്പോൾ അവർക്ക് ഉത്തരം പറയാനാകുന്നുണ്ടല്ലോ. അതെനിക്ക് സന്തോഷം തരുന്നുണ്ട്. അവർ ഹാപ്പിയാകുമ്പോൾ ഞാനും ഹാപ്പിയെന്നും താരം പറഞ്ഞു.

2001ൽ എം.ടി. വാസുദേവൻ നായരുടെ രചനയിൽ കണ്ണൻ സംവിധാനം ചെയ്ത ‘തീർത്ഥാടനം’ എന്ന സിനിമയിലൂടെയാണ് രചന അഭിനയരംഗത്തെത്തുന്നത്. മഴവിൽ മനോരമയിലെ ‘മറിമായം‘ സീരിയൽ രചനയെ ജനപ്രിയ താരമാക്കി. ഒട്ടേറെ വിദ്യാർഥിനികളെ നൃത്തം പഠിപ്പിച്ചിട്ടുണ്ട് രചന. മുമ്പ് തൃശൂർ ദേവമാത സ്കൂളിലെ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ടീച്ചറായിരുന്നു താരം.

More in Actress

Trending