Connect with us

ക്യാൻസർ ആണോ? മൊട്ടയടിച്ചതിന് പിന്നിലെ രഹസ്യം…? ഞെട്ടിച്ച് രചന നാരായണൻകുട്ടി…! കെെയ്യടിച്ച് ആരാധകർ

Actress

ക്യാൻസർ ആണോ? മൊട്ടയടിച്ചതിന് പിന്നിലെ രഹസ്യം…? ഞെട്ടിച്ച് രചന നാരായണൻകുട്ടി…! കെെയ്യടിച്ച് ആരാധകർ

ക്യാൻസർ ആണോ? മൊട്ടയടിച്ചതിന് പിന്നിലെ രഹസ്യം…? ഞെട്ടിച്ച് രചന നാരായണൻകുട്ടി…! കെെയ്യടിച്ച് ആരാധകർ

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് രചന നാരായണൻകുട്ടി. അടുത്തിടെ തിരുപ്പതിയിൽ പോയി തല മുണ്ഡനം ചെയ്‌ത് രചന പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. പിന്നീട് മുടി കിളിർത്തു തുടങ്ങിയതും, അൽപ്പം കളർ ചെയ്‌തും രചന പുത്തൻ സ്റ്റൈൽ പരീക്ഷിച്ചിരുന്നു. എന്നാൽ ഈ ലുക്കിനു പിന്നാലെ ട്രോളുകൾ പലതും കിട്ടിയിരുന്നു. ഇപ്പോഴിതാ താൻ മൊട്ടയടിച്ചതിനെക്കുറിച്ചുള്ളൊരു കമന്റിന് രചന നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.

കഴിഞ്ഞ ദിവസം രചന പങ്കെടുത്തൊരു പരിപാടിയിൽ നിന്നുമുള്ള വീഡിയോ ഒരു ചാനൽ പങ്കുവെച്ചിരുന്നു. തുടർന്ന് ചാനലിന്റെ കമന്റ് ബോക്‌സിലെത്തി രചന നന്ദി പറയുകയായിരുന്നു. ഇതിനിടെ ഒരാൾ രചനയ്ക്ക് വളരെ മോശമായി മറുപടി നൽകുകയായിരുന്നു.

ക്യാൻസർ ആണോ എന്നായിരുന്നു അയാളുടെ ചോദ്യം. ഇതോടെ താരവും മറുപടി നൽകി. ”മനസ്സിനില്ല” എന്നായിരുന്നു രചനയുടെ കുരുക്ക് കൊള്ളുന്ന മറുപടി.

ഇതിനു പിന്നാലെ രചനയ്ക്ക് പിന്തുണയുമായി ആരാധകർ എത്തി. കാൻസർ ഉള്ളവർ മാത്രമേ മുടി മുറിക്കുവുള്ളോ, പുള്ളിക്കാരി തിരുപ്പതി പോയതാണെന്നായിുരന്നു ഒരു ആരാധകന്റെ മറുപടി. അതേസമയം മുടി വെട്ടിയതിന് പിന്നിലെ കാരണവും നടി പറഞ്ഞിരുന്നു. ഒരുപാട് കാലമായിട്ടുള്ള വഴിപ്പാട് ആയിരുന്നു എന്നാണ് രചന പറയുന്നത്.

More in Actress

Trending