Actress
മാധവ് ഗാഡ്ഗില്ലിന്റെ റിപ്പോർട്ട് ഇനിയും അവഗണിക്കുന്നത് ദയനീയമാണ്; രചന നാരായണൻകുട്ടി
മാധവ് ഗാഡ്ഗില്ലിന്റെ റിപ്പോർട്ട് ഇനിയും അവഗണിക്കുന്നത് ദയനീയമാണ്; രചന നാരായണൻകുട്ടി
മിനിസ്‌ക്രീനിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് എത്തിയ താരമാണ് രചന നാരായണൻകുട്ടി. മറിമായം എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഒരു നടി എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് രചന. മാത്രമല്ല, സോഷ്യൽ മീഡിയയിൽ തന്റേതായ അഭിപ്രായങ്ങൾ രചന പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള മാധവ് ഗാഡ്ഗില്ലിന്റെ റിപ്പോർട്ട് ഇനിയും അവഗണിക്കുന്നത് ദയനീയമാണെന്ന് പറയുകയാണ് നടി രചന നാരായണൻകുട്ടി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് താരം ഇതേകുറിച്ച് പറയുന്നത്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ടും രചന പങ്കുവെച്ചിട്ടുണ്ട്.
രചനയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്. വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോർട്ട്, ഈ ജൈവവൈവിധ്യ Hotspot സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്.
അത്തരം നിർണായക ഉൾക്കാഴ്ചകളും ശുപാർശകളും അവഗണിക്കുന്നത്, പ്രത്യേകിച്ച് വിദഗ്ധർ അവ സൂക്ഷ്മമായി സമർപ്പിച്ചതിന് ശേഷം, ഹ്രസ്വദൃഷ്ടി മാത്രമല്ല, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങൾക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകൾ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്‌ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
NB : ഇതിനെ കുറിച്ച് മിതമായ അറിവ് മാത്രം ഉണ്ടായിരുന്ന എനിക്ക് വ്യകതമായി കാര്യങ്ങൾ പറഞ്ഞു തന്ന, ഡിസാസ്റ്റർ മാനേജ്മെന്റ് വിദ്യാർത്ഥിനി കൂടിയായ എന്റെ ശിഷ്യക്ക് നന്ദി.
