Actress
ദീപാവലി സ്പെഷ്യൽ ചിത്രങ്ങളുമായി കാവ്യയും ഭാവനയും; ഇതിൽ ആരാണ് സുന്ദരി എന്ന് പറയാൻ പറ്റാത്ത അവസ്ഥയിലാണെന്ന് ആരാധകർ
ദീപാവലി സ്പെഷ്യൽ ചിത്രങ്ങളുമായി കാവ്യയും ഭാവനയും; ഇതിൽ ആരാണ് സുന്ദരി എന്ന് പറയാൻ പറ്റാത്ത അവസ്ഥയിലാണെന്ന് ആരാധകർ
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.
ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത കാവ്യ ഇപ്പോൾ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാവ്യയുടെ സംരഭമായ ലക്ഷ്യയ്ക്ക് വേണ്ടി മോഡലായും കാവ്യ എത്താറുണ്ട്. ലഷ്യയുടെ വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്.
കാവ്യയെപ്പോലെ തന്നെ നിരവധി ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നടിയായും സഹനടിയായും ഒക്കെ ഭാവന തിളങ്ങിയിട്ടുണ്ട്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.
എന്നാൽ കുറച്ച് നാളുകളായി മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. സോഷ്യൽ മീഡിയയിലും ഇപ്പോൾ നടി വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ രണ്ടാളും തമ്മിൽ മത്സരമാണോ എന്ന് തിരക്കുകയാണ് ആരാധകർ. ദീപാവലി പ്രമാണിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടാളും പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ഇതിൽ ആരാണ് സുന്ദരി എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ ആണ്, ആരാണ് സുന്ദരിയെന്ന് പറയൂവെന്നുള്ള പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഒരുകാലത്ത് ഒരുപാട് ഇഷ്ടമായിരുന്നു കാവ്യയെ, ഇപ്പോൾ ആ ഇഷ്ടമെല്ലാം പോയി. ഭാവനെയാണ് ഇഷ്ടം. ഒരേയൊരു കാവ്യ അന്നും ഇന്നും എന്നും കാവ്യ ഇഷ്ടം. സൗന്ദര്യത്തിൽ പണ്ട് ആയിരുന്നെങ്കിൽ കാവ്യയെ തോൽപ്പിക്കാൻ ആവില്ലായിരുന്നു, മീശമാധവനിലെ രുക്മിണിയും അനന്ദഭദ്രത്തിലെ ഭദ്രയുമെല്ലാം മനസിൽ അങ്ങനെ തന്നെ നിൽക്കുന്നുവെന്നാണ് ഒരാൾ കമന്റ് ചെയ്തത്.
കാവ്യ സാരിയിലുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. ഭാവന പിങ്ക് നിറത്തിലുള്ള ഒരു ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്. മഞ്ജുവാര്യർ ഉൾപ്പെടെയുള്ള നിരവധിപേർ ഭാവനയുടെ ഫോട്ടോയ്ക്ക് ലൈക്ക് ഇട്ടിട്ടുണ്ട്. രണ്ട് പേർക്കും ധാരാളം ലൈക്കും കമന്റുകളും ഉണ്ട്. അതേസമയം, കാവ്യ തന്റെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയിലെ വസ്ത്രങ്ങളണിഞ്ഞാണ് പലപ്പോഴും എത്താറുള്ളത്. ഇത്തവണ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യാത്തതും ആരാധകർ ശ്രദ്ധിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദിലീപിന്റെ പിറന്നാൾ ദിനത്തിൽ നടനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ കമന്റ് ബോക്സ് ഓഫ് ചെയ്താണ് കാവ്യ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു.
ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.
2017ൽ പൃഥ്വിരാജ് സിനിമ ആദം ജോണിൽ അഭിനയിച്ചശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന. അഞ്ച് വർഷത്തോളം നടി മലയാള സിനിമ ചെയ്തിരുന്നില്ല. മനപൂർവം ഇടവേളയെടുത്തതാണെന്ന് പിന്നീട് ഭാവന പറയുകയും ചെയ്തിരുന്നു. ശേഷം 2023ൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ച് വന്നത്.