Connect with us

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ… മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ; പോസ്റ്റുമായി രചന, ആരെയും കുത്തിയതുമില്ല എന്നാൽ കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്തുവെന്ന് സോഷ്യൽ മീഡിയ

Actress

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലെ പല മുഖം മൂടികളും അഴിഞ്ഞു വീഴുകയാണ്. ഇതിനേടാകം തന്നെ നിരവധി പേരായിരുന്നു രം​ഗത്തെത്തിയത്. സിദ്ദിഖ്, രഞ്ജിത്ത്, സുധീഷ്, ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയും ഒരു യുവനടനെതിരെയുമാണ് വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നത്.

ഈ വേളയിൽ നടി രചന നാരായണൻകുട്ടി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ആണ് വൈറലാകുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ;

‘‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ… മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ… ജ്ഞാനപ്പാന, അഷ്ടമിരോഹിണി ദിനാശംസകൾ, സ്നേഹം, രചന’’. എന്നാണ് കുറിപ്പ്.

ജ്ഞാനപ്പാനയിലെ പ്രശസ്തമായ വരികളാണ് രചന പങ്കു വച്ചിരിക്കുന്നതെങ്കിലും ഇത് ആരെയൊക്കെയോ കുത്തിപ്പറയുന്നത് പോലെയാണ് തോന്നുന്നതെന്നാണ് ചിലർ കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ശ്രീകൃഷ്ണ ജയന്തി ആയതിനാൽ തന്നെ ആശംസകൾ അറിയിച്ചാകാം താരത്തിന്റെ പോസ്റ്റെന്നും ചിലർ പറയുന്നു.

എന്തായാലും ഈ അവസരത്തിൽ പറയാൻ പറ്റിയ വാക്കുകൾ തന്നെ, ഒരു വെടിയ്ക്ക് രണ്ട് പക്ഷി, ആരെയും കുത്തിയതുമില്ല എന്നാൽ കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്തു, സന്ദർഭത്തിനും സാഹചര്യത്തിനും ചേർന്നൊരു അടിക്കുറിപ്പ് എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

More in Actress

Trending