Malayalam Articles
വിവാഹത്തിൻ്റെ തൊട്ടടുത്ത ദിവസമാരംഭിച്ച കലഹം , ശാരീരികവും മാനസികവുമായ പീഡനം ! പത്തൊൻപതാം ദിവസം വേർപിരിയൽ ! രചനയുടെ തകർന്ന വിവാഹ ജീവിതം !
വിവാഹത്തിൻ്റെ തൊട്ടടുത്ത ദിവസമാരംഭിച്ച കലഹം , ശാരീരികവും മാനസികവുമായ പീഡനം ! പത്തൊൻപതാം ദിവസം വേർപിരിയൽ ! രചനയുടെ തകർന്ന വിവാഹ ജീവിതം !
By
മറിമായത്തിലൂടെയാണ് രചന നാരായണൻകുട്ടി വെള്ളിത്തിരയിലേക്ക് എത്തിയത് . പിന്നീട് ജയറാം നായകനായ ലക്കി സ്റ്റാറിലൂടെയാണ് രചന സിനിമ ലോകത്തേക്ക് ചുവട് വച്ചത് . സിനിമ ലോകത്ത് സജീവമാണെങ്കിലും രചനയുടെ വ്യക്തിജീവിതം ആർക്കും അത്ര പരിചിതമല്ല .
സിനിമയിലെത്തുംമുമ്ബ് വിവാഹിതയും വിവാഹമോചിതയുമായിക്കഴിഞ്ഞിരുന്നു രചന. തീര്‍ഥാടനം എന്ന ചിത്രത്തില്‍ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു രചനയുടെ സിനിമാരംഗപ്രവേശനം. എന്നാല്‍ പിന്നീട് പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രചന അദ്ധ്യാപികയായി മാറി. ദേവമാതാ സ്‌കൂളില്‍ കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷില്‍ അദ്ധ്യാപികയായിരുന്നു രചന നാരായണന്‍കുട്ടി. ഒപ്പം തന്നെ മികച്ചൊരു നര്‍ത്തകിയായും രചന പേരെടുത്തിരുന്നു.
2011ലായിരുന്നു രചന അരുണ്‍ സദാശിവനുമായുള്ള രചനയുടെ വിവാഹം നടന്നത്. എന്നാല്‍ വെറും 19 ദിവസം മാത്രമായിരുന്നു ഈ വിവാഹബന്ധം നീണ്ടുനിന്നത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടെത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്ബോഴേക്കും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പത്തൊമ്ബത് ദിവസങ്ങള്‍ മാത്രമാണ് അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിഞ്ഞത്. തൊട്ടടുത്ത വര്‍ഷം തന്നെ രചന ഡിവോഴ്‌സ് ഫയല്‍ ചെയ്തു. മാനസികമായും ശാരീരികമായും ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചെന്ന് രചന പിന്നീട് വ്യക്തമാക്കി.
സന്തുഷ്ടമായിരിക്കുമെന്ന് കരുതിയ വിവാഹജീവിതം തകര്‍ന്നതോടെ ഏറെ വിഷമത്തിലേക്ക് രചന കൂപ്പുകുത്തി. കല്യാണത്തിന് മുന്നോടിയായി ജോലി രാജിവച്ചിരുന്നു. പക്ഷേ വിവാഹം തകര്‍ന്നതോടെ തിരികേ ആ ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ് ആര്‍ജെ ആയി മാറുന്നതും മറിമായം വഴി രചന സിനിമയിലേക്ക് എത്തുന്നത്. ഞാനിപ്പോള് വിവാഹം കഴിച്ചതുപോലെ തന്നെയാണ്. വിവാഹം കഴിച്ചത് നൃത്തത്തെയാണെന്ന് മാത്രമെന്നും നടി വ്യക്തമാക്കിയിരുന്നു.
rachana narayanankutty life