Connect with us

ഷംന എന്നെ ശപിക്കരുത് എന്ന് ദിലീപേട്ടൻ പറഞ്ഞു ; പക്ഷെ ശാപം കിട്ടിയ സിനിമയാണ് അത് – ഷംന കാസിം

Malayalam Articles

ഷംന എന്നെ ശപിക്കരുത് എന്ന് ദിലീപേട്ടൻ പറഞ്ഞു ; പക്ഷെ ശാപം കിട്ടിയ സിനിമയാണ് അത് – ഷംന കാസിം

ഷംന എന്നെ ശപിക്കരുത് എന്ന് ദിലീപേട്ടൻ പറഞ്ഞു ; പക്ഷെ ശാപം കിട്ടിയ സിനിമയാണ് അത് – ഷംന കാസിം

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് ഷംന കാസിം . മലയാളത്തിൽ തിളങ്ങാൻ സാധിക്കാതായതോടെ ഷംന പൂർണ എന്ന പേരിൽ തമിഴിൽ സജീവമായി . മലയാള സിനിമ ലോകത്ത് നിന്നും ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായതായി ഷംന വെളിപ്പെടുത്തിയിരുന്നു. ദിലീപ് നായകനായ മോസ് ആൻഡ് ക്യാറ്റ് എന്ന സിനിമയിൽ നിന്നും തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഷംന വെളിപ്പെടുത്തിയിരുന്നു.

മോസ് ആന്റ് ക്യാറ്റ് ദിലീപിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മോസ് ആന്റ് ക്യാറ്റ്. ഒരു കുട്ടിയും ചെറുപ്പക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ടെലിവിഷന്‍ അവതാരകയായിരുന്ന അശ്വതി അശോകനാണ് നായികയായെത്തിയത്.പിന്നീട് അശ്വതി മറ്റൊരു ചിത്രത്തിലും കണ്ടില്ല.

എന്നാല്‍ ആ നായികാ വേഷം ആദ്യം തേടിയെത്തിയത് തന്നെയാണെന്ന് ഷംന കാസിം പറയുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുന്‍പാണ് ഈ ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയത് എന്ന് ഷംന പറഞ്ഞു.

അതെനിക്ക് വലിയ വിഷമമായി. ഒരുപാട് പ്രതീക്ഷയോടെ ഏറ്റെടുത്ത ചിത്രമായിരുന്നു അത്. ദിലീപേട്ടനൊപ്പം ഒരു സിനിമ ചെയ്യാന്‍ എല്ലാ നായികമാരും ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് അങ്ങനെ ഒരു ചിത്രം കിട്ടിയതില്‍ വലിയ സന്തോഷമുണ്ടായിരുന്നു.

രണ്ട് മാസത്തേക്ക് ഇനി സ്റ്റേജ് ഷോകളൊന്നും വേണ്ട എന്ന് ഫാസില്‍ സര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഷോകളെല്ലാം ഒഴിവാക്കി. തമിഴില്‍ ചിമ്പുവിന്റെ സെക്കന്റ് ഹീറോയിനായി വിളിച്ചിരുന്നു. അതും ഈ ചിത്രത്തിന് വേണ്ടി ഒഴിവാക്കി.

രണ്ട് ദിവസം മുന്‍പ് എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കവെയാണ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്ന് എന്നെ വിളിച്ച് പറഞ്ഞത്. എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഓകെ സര്‍ എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.

സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപേട്ടന്‍ എന്നെ വിളിച്ച്, ‘ഷംന എന്നെ ശപിക്കരുത്’ എന്ന് പറഞ്ഞിരുന്നു. ‘അങ്ങനെ ഒന്നും ഞാന്‍ ചെയ്യില്ല.. പക്ഷെ എന്നെ വേദനിപ്പിച്ചതിന് എന്തെങ്കിലും നല്ല റിസള്‍ട്ട് ആ സിനിമയ്ക്ക് കിട്ടും’ എന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ പറഞ്ഞത് കൊണ്ടല്ല, പക്ഷെ അങ്ങനെ ഒരു ശാപം ആ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. അക്കാര്യം ഫാസില്‍ സാറിനും അറിയാവുന്നതാണ്. അത്രയേറെ ഞാന്‍ വേദനിച്ചു. കേരളത്തിലേക്ക് വരാന്‍ പോലും അന്നെനിക്ക് ഇഷ്ടമല്ലായിരുന്നു- ഷംന കാസിം പറഞ്ഞു.

ഫാസില്‍ സര്‍ പറഞ്ഞത് ഷംനയ്ക്ക് ഒന്നും തോന്നരുത്.. എന്റെ അടുത്ത ചിത്രത്തില്‍ ഷംനയ്ക്ക് എന്തായാലും ഒരു അവസരം തരും എന്നൊക്കെ ഫാസില്‍ സര്‍ അന്ന് പറഞ്ഞിരുന്നു. പക്ഷെ അതൊന്നും അപ്പോള്‍ കേള്‍ക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു. എന്റെ ആ അവസരം നഷ്ടപ്പെടാന്‍ കാരണം ഒരിക്കലും ദിലീപേട്ടനല്ല. ദിലീപേട്ടനുമായി നല്ലൊരു സൗഹൃദമുണ്ട്. മാത്രമല്ല, സിനിമയിലേക്ക് എന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന് വേണ്ട എന്ന് പറയാമായിരുന്നു.. ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുന്‍പ് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല.

സിനിമയില്‍ കരാറൊപ്പ് വച്ചപ്പോള്‍ ദിലീപേട്ടന്‍ എന്നെ വിളിച്ചിരുന്നു.. ഷംന നല്ലൊരു നടിയാണ്.. കഴിവുള്ള നടിയാണ് കൂടെ അഭിനയിക്കണം എന്നാഗ്രഹിച്ചിരുന്നു എന്നൊക്കെ ദിലീപേട്ടന്‍ പറഞ്ഞിരുന്നു. ഇതില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ എന്നെ ആദ്യം വിളിച്ച് കുറച്ചൊരു ആത്മവിശ്വാസം തന്നതും ദിലീപേട്ടനാണ്- ഷംന പറഞ്ഞു.

അന്യഭാഷയിലേക്ക് ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഷംന അന്യഭാഷയിലേക്ക് കടന്നത്. തുടര്‍ന്ന് തമിഴില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നുതുടങ്ങി. മുനിയാണ്ടി വിലഗിയാല്‍ മൂട്രാമാണ്ട്, കതക്കോട്ടൈ, ദ്രോഗി, ആടു പുലി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയയായി. അന്യഭാഷയില്‍ എത്തിയപ്പോള്‍ പൂര്‍ണ എന്ന പേരും സ്വീകരിച്ചു.

ഒരു മടങ്ങി വരവ് ചട്ടക്കാരി എന്ന ചിത്രത്തിലൂടെ മലയാളത്തിലെക്ക് ഒരു മികച്ച മടങ്ങിവരവിന് ഷംന കാസിം ശ്രമിച്ചു. 1974 ലെ ചട്ടക്കാരി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു 2012 ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി. സിനിമയും ഷംനയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടെങ്കിലും നടിയ്ക്ക് മലയാളത്തില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് മലയാളത്തില്‍ ഷംന അധികം ശ്രമിച്ചില്ല എന്നതും വാസ്തവമാണ്.

നൃത്തത്തില്‍ ശ്രദ്ധ അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു നര്‍ത്തകി കൂടെയാണ് ഷംന കാസിം. സിനിമയില്‍ അവഗണന നേരിടുകയും അവസരങ്ങള്‍ കുറയുകയും ചെയ്തതോടെ ഷംന നൃത്തത്തില്‍ ശ്രദ്ധ കൊടുത്തു. ഒരു ഘട്ടത്തില്‍ സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് നൃത്തത്തിലേക്ക് മാറാന്‍ ആലോചിച്ചിരുന്നു എന്ന് സവരക്കത്തിയുടെ ഓഡിയോ ലോഞ്ചില്‍ ഷംന പറഞ്ഞിരുന്നു.

shamna kasim about moss and cat movie

Continue Reading
You may also like...

More in Malayalam Articles

Trending

Recent

To Top