Actress
അതിജീവിതക്കൊപ്പം നിൽക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല. മൊഴി മാറ്റിയെന്ന് മാത്രമല്ല നട്ടാൽ കുരുക്കാത്ത നുണയും പറഞ്ഞു; കാലം മറുപടി പറയിപ്പിക്കുമെന്ന് ഭാഗ്യലക്ഷ്മി
അതിജീവിതക്കൊപ്പം നിൽക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല. മൊഴി മാറ്റിയെന്ന് മാത്രമല്ല നട്ടാൽ കുരുക്കാത്ത നുണയും പറഞ്ഞു; കാലം മറുപടി പറയിപ്പിക്കുമെന്ന് ഭാഗ്യലക്ഷ്മി
കൊച്ചിയിൽ നടി ആ ക്രമിക്കപ്പെട്ട കേസിൽ നിരവധി താരങ്ങൾ കൂറുമാറിയതായുള്ള വാർത്തകൾ നേരത്തെ പുറത്തെത്തിയിരുന്നു. നടൻ സിദ്ദിഖ് ഉൾപ്പടെ 21 സാക്ഷികളാണ് കോടതിയിൽ മൊഴി മാറ്റിയത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. നാദിർഷ, ഇടവേള ബാബു, ബിന്ദു പണിക്കർ, ഭാമ എന്ന് തുടങ്ങിയവരാണ് കേസിൽ നിർണായകമാകേണ്ടിയിരുന്ന മൊഴികൾ മാറ്റി പറഞ്ഞത്.
ദിലീപിന് ആ ക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ് പൊലീസിന് മൊഴി. കൊച്ചിയിലെ അമ്മ റിഹേഴ്‌സിൽ ക്യാമ്പിൽ ദിലീപ് ഈ കാര്യം എന്നോട് പറഞ്ഞിരുന്നു. ആ ക്രമിക്കപ്പെട്ട നടിയെ നേരിൽ കണ്ടാൽ ത ല്ലുമെന്നും ദിലീപ് എന്നോട് പറഞ്ഞിരുന്നു.
പിന്നാലെ പ്രശ്‌ന പരിഹാരത്തിന് ഞാൻ ശ്രമിച്ചിരുന്നു. തുടർന്ന് ആ ക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് സിദ്ദിഖ് കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. പ്രധാന പ്രതികളായ പൾസർ സുനി, വിഷ്ണു എന്നിവർ തന്നെ വിളിച്ചിരുന്നുവെന്നാണ് നാദിർഷ നൽകിയ മൊഴി.
ജയിലിനകത്ത് നിന്നാണ് പൾസർ സുനി നാദിർഷയെ വിളിച്ചത്. എന്നാൽ നാദിർഷയും കോടതിയിലെത്തിയപ്പോൾ മൊഴി മാറ്റുകയായിരുന്നു. നടി ഭാമയും പൊലീസിന് മൊഴി നൽകിയിരുന്നുവെങ്കിലും പിന്നീട് കോടതിയിൽ മൊഴി മാറ്റിയിരുന്നു. ദിലീപിന് ആ ക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈ രാഗ്യം ഉണ്ടായിരുന്നു. എന്റെ കുടുംബം ത കർത്തത് അവളാണ്.
അവളെ ഞാൻ പ ച്ചയ്ക്ക് ക ത്തിക്കുമെന്നാണ് ദിലീപ് പറഞ്ഞത് എന്നായിരുന്നു ഭാമ പറഞ്ഞിരുന്നത്. തുടർന്ന് ഭാമ ഇത് ആ ക്രമിക്കപ്പെട്ട നടിയോട് ചെന്ന് പറയുകയും ചെയ്തു. നടി തന്നെയാണ് ഇത് പോലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് ചോദ്യം ചെയ്തതോടെ ഭാമ ഇത് മാറ്റി പറയുകയായിരുന്നു. ഇങ്ങനെയൊന്നും താൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കൂറുമാറുകയായിരുന്നു താരം.
നടി ബിന്ദു പണിക്കരും പൊലീസിൽ മൊഴി മാറ്റിയിരുന്നു. ദിലീപിന് ആ ക്രമിക്കപ്പെട്ട നടിയോട് പൂ ർവ്വ വൈ രാഗ്യം ഉണ്ടായിരുന്നു. കാവ്യമാധവൻ ക രഞ്ഞു എന്നതുൾപ്പെടെയാണ് കൊച്ചിയിലെ അമ്മയിലെ റിഹേഴ്‌സിൽ ക്യാമ്പിലെ സംഭവങ്ങൾ വിശദീകരിച്ചിരുന്നത്.
എന്നാൽ പിന്നീട് ബിന്ദു പണിക്കർ കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തന്റെ റോളുകൾ ഒഴിവാക്കുന്നതായി ആ ക്രമിക്കപ്പെട്ട നടി പരാതി പറഞ്ഞിരുന്നുവെന്നും. ദിലീപിന് ആ ക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നു എന്നുമാണ് ഇടവേള ബാബു പൊലീസിൽ നൽകിയ മൊഴി. എന്നാൽ ഇതും അദ്ദേഹം കോടതിയിൽ മാറ്റി പറയുകയായിരുന്നു.
അതേസമയം, ഈ വിഷയത്തിൽ നടി താരങ്ങൾ മൊഴിമാറ്റിയത് ദിലീപിന്റെ സ്വാധീനത്തിലാണ് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞിരിക്കുന്നത്. നടിയെ പരിഹസിക്കാനാണ് അവർ ശ്രമിച്ചത്. സത്യമുണ്ടെന്ന് മനസിലാക്കാൻ അവർ വൈകിപ്പോയി. അതിജീവിതക്കൊപ്പം നിൽക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല. മൊഴി മാറ്റിയെന്ന് മാത്രമല്ല നട്ടാൽ കുരുക്കാത്ത നുണയും പറഞ്ഞു. കൂടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോൾ പുറത്തേക്ക് വരുന്നു. കാലം അവരെ കൊണ്ട് മറുപടി പറയിപ്പിക്കും. എല്ലാവർക്കുമെതിരെയുള്ള സത്യങ്ങളും പുറത്തുവരും എന്നുമാണ് ഭാഗ്യലക്ഷ്മി പറയുന്നത്.
കൃ ത്യം നിർവ്വഹിച്ച പൾസർ സുനി, സിനിമാ താരം ദിലീപ് ഉൾപ്പടെ പതിനഞ്ച് പേരാണ് കേസിലെ പ്രതികൾ. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആ ക്രമിക്കപ്പെട്ടത്. ക്വ ട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. അതേ വർഷം ജൂലൈ പത്തിന് അ റസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജ യിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. ഇപ്പോൾ വളരെ നിർണായക ഘട്ടങ്ങളിലൂടെയാണ് കേസ് കടന്നു പോകുന്നത്.