Interviews
ആ ചിത്രം ഒരു വലിയ പരാജയമാകുമെന്ന് ആരും കരുതിയില്ല !! മമ്മൂക്കയ്ക്കും എന്നോട് ദേഷ്യമായിരുന്നു: ലാൽജോസ്
ആ ചിത്രം ഒരു വലിയ പരാജയമാകുമെന്ന് ആരും കരുതിയില്ല !! മമ്മൂക്കയ്ക്കും എന്നോട് ദേഷ്യമായിരുന്നു: ലാൽജോസ്
ആ ചിത്രം ഒരു വലിയ പരാജയമാകുമെന്ന് ആരും കരുതിയില്ല !! മമ്മൂക്കയ്ക്കും എന്നോട് ദേഷ്യമായിരുന്നു: ലാൽജോസ്
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘പട്ടാളം’. ലാല്‍ ജോസ് ഏറെ പ്രതീക്ഷയോടെ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു അത്. പക്ഷെ പ്രേക്ഷകർ ആ സിനിമയെ പാടെ തിരസ്‌കരിച്ചു. 2003-ഓണം റിലീസായി എത്തിയ പട്ടാളത്തിനു കുടുംബ പ്രേക്ഷരെ പോലും ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി മാറി. ഗ്രാമത്തിലെത്തുന്ന പട്ടാള സംഘം നാട്ടുകാര്‍ക്ക് സഹായമായി മാറുന്ന ചിത്രം നര്‍മത്തിലൂന്നിയാണ് ലാല്‍ ജോസ് പറയാന്‍ ശ്രമിച്ചത്.
എന്നാല്‍ ചിത്രത്തിന്റെ പ്ലോട്ട് പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല. അതായിരുന്നു ആ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായി ‘പട്ടാളം’ മാറാൻ ഉണ്ടായ പ്രധാന കാരണം. ആ സിനിമയുടെ പരാജയം തന്നോടുള്ള മമ്മൂട്ടിയുടെ അടുപ്പത്തിന് മങ്ങലേല്‍പ്പിച്ചെന്നും, വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മമ്മുക്കയുമായി താന്‍ പിന്നീടു സംസാരിച്ചതെന്നും ലാല്‍ ജോസ് ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കവേ പറയുകയുണ്ടായി.
നിരവധി താരങ്ങള്‍ അണിനിരന്ന ‘പട്ടാളം’ എന്ന സിനിമയിലെ വിദ്യ സാഗര്‍ ഈണമിട്ട ഗാനങ്ങള്‍ ഏറെ ജനപ്രീതി നേടിയെടുത്തിരുന്നു. റെജി നായര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ നിര്‍മ്മാണം സുബൈറും, സുധീഷും ചേര്‍ന്നായിരുന്നു.
Problems between Mammootty and Laljose
