Bollywood
65 വര്‍ഷം പഴക്കമുള്ള ബനാറസീ സാരിയില്‍ തിളങ്ങി പ്രിയങ്ക, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
65 വര്‍ഷം പഴക്കമുള്ള ബനാറസീ സാരിയില്‍ തിളങ്ങി പ്രിയങ്ക, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ഇപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇരുവരും. നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്‍ട്രലിന്റെ ഉദ്ഘാടനത്തിനായാണ് ഇവര്‍ എത്തിയത്. ഇരുവര്‍ക്കുമൊപ്പം മകള്‍ മാല്‍തിയും ഉണ്ടായിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ചടങ്ങിന്റെ രണ്ടാം ദിവസം പ്രിയങ്ക ധരിച്ച വസ്ത്രമാണ്. 65 വര്‍ഷം പഴക്കമുള്ള ബനാറസീ സാരിയില്‍ നിന്നാണ് പ്രിയങ്കയുടെ വസ്ത്രം തുന്നിയിരിക്കുന്നത്. അമിത് അഗര്‍വാള്‍ ഡിസൈന്‍ ചെയ്ത വസ്ത്രം തുന്നിയെടുക്കാന്‍ ആറു മാസമാണ് വേണ്ടിവന്നത്. വിന്റേജ് സാരിക്ക് മോഡേണ്‍ ലുക്ക് നല്‍കിയിരിക്കുകയാണ്.
തന്നെപ്പോലെ പാശ്ചാത്യവും പൗരസ്ത്യവും ചേര്‍ന്നതാണ് വേഷം എന്നാണ് പ്രിയങ്ക പറയുന്നത്. നിക്കിനൊപ്പം ഓട്ടോറിക്ഷയ്ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍. നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തി എത്തിയിരിക്കുന്നത്.
65 വര്‍ഷം പഴക്കമുള്ള വിന്റേജ് ബനാറസി പട്ടോള (ബ്രോക്കേഡ്) സാരി വെള്ളി നൂലുകളും ഖാദി സില്‍ക്കില്‍ സ്വര്‍ണ്ണ ഇലക്ട്രോപ്ലേറ്റിംഗും ഉപയോഗിച്ചാണ് ഈ മനോഹരമായ വസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബ്രോക്കേഡ് സെറ്റ് ചെയ്തിരിക്കുന്ന ഇക്കാറ്റ് നെയ്ത്തിന്റെ ഒമ്പത് നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായി ഒരു സീക്വിന്‍സ് ഷീറ്റ് ഹോളോഗ്രാഫിക് ബസ്റ്റിയറുമായാണ് പെയര്‍ ചെയ്തിരിക്കുന്നത്.
വാരണാസിയിലെ ക്രാഫ്റ്റ് ക്ലസ്റ്ററുകളില്‍ കൈകൊണ്ട് നെയ്തെടുത്ത വിന്റേജ് തുണിത്തരങ്ങള്‍ ഉപയോഗിച്ച് ഈ മാസ്റ്റര്‍പീസ് സാരി സൃഷ്ടിക്കാന്‍ അമിതും സംഘവും ഏകദേശം 6 മാസമെടുത്തു. പ്രിയങ്ക കുറിച്ചു. ഉദ്ഘാടനത്തിന്റെ ആദ്യ ദിവസവും വന്‍ സ്റ്റൈലിഷായാണ് പ്രിയങ്ക എത്തിയത്.
അതേസമയം, ഹോളിവുഡില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരമിപ്പോള്‍. സിറ്റാഡല്‍ എന്ന സീരീസും ലവ് എഗേയ്ന്‍ എന്ന സിനിമയുമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.സിന് ഒരുങ്ങുന്നത്.
