Connect with us

ഫിഷ് ഫ്രൈ വിവാദം; അച്ഛനും അമ്മയ്ക്കും അന്ന് വലിയ വേദനയായി; അവരെ കുറ്റപ്പെടുത്തിയല്ല സംസാരിച്ചതെന്ന് റിമ കല്ലിങ്കല്‍

Malayalam

ഫിഷ് ഫ്രൈ വിവാദം; അച്ഛനും അമ്മയ്ക്കും അന്ന് വലിയ വേദനയായി; അവരെ കുറ്റപ്പെടുത്തിയല്ല സംസാരിച്ചതെന്ന് റിമ കല്ലിങ്കല്‍

ഫിഷ് ഫ്രൈ വിവാദം; അച്ഛനും അമ്മയ്ക്കും അന്ന് വലിയ വേദനയായി; അവരെ കുറ്റപ്പെടുത്തിയല്ല സംസാരിച്ചതെന്ന് റിമ കല്ലിങ്കല്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മുമ്പ് ഒരിക്കല്‍ സമൂഹത്തിലെ സ്ത്രീ പുരുഷ വിവേചനത്തെക്കുറിച്ച് സംസാരിക്കാന്‍ മീന്‍ പൊരിച്ചതിനെ ഉദാഹരണമാക്കി റിമ പറഞ്ഞ വാക്കുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ കാര്യങ്ങളെക്കുറിച്ചുമൊക്കെ റിമ കല്ലിങ്കല്‍ മനസ് തുറക്കുകയാണ്. ഫിഷ് ഫ്രൈയുടെ കാര്യത്തില്‍ എന്നെ ഒരുപാട് പേരാണ് ട്രോളിയത്. ഞാനിത് പറയണമെന്ന് ഒരുപാട് വിചാരിച്ചതാണ്. നാല് പേര്‍ ഒരു ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മൂന്ന് കഷണം മീന്‍ പൊരിച്ചത് ആണ് ഉള്ളതെങ്കില്‍ അത് പകുത്ത് നാല് പേരും തുല്യമായിട്ട് കഴിക്കുന്ന വീടാണ് എന്റേത്.

സ്ഥിരമായി കിട്ടുന്നില്ലെങ്കില്‍ ഞാന്‍ കണ്ടീഷന്ഡ് ആണ്, എനിക്കറിയില്ലല്ലോ കിട്ടണം എന്ന്. കിട്ടില്ല എന്നല്ലേ വിചാരിക്കൂ. അതല്ല ഞാന്‍ വളര്‍ന്ന സാഹചര്യം. അനീതിയാണെന്ന് തോന്നിയാല്‍ പറയാന്‍ സാധിക്കുന്ന വീടായിരുന്നു എന്റേത്. എന്റെ അച്ഛനും അമ്മയും ഈ സമൂഹത്തില്‍, ഇവിടുത്തെ കണ്ടീഷനിംഗിന്റെ ഉള്ളില്‍ തന്നെയാണ് വളര്‍ന്നത്.

പക്ഷെ ഇതിനകത്തായിരിക്കുമ്പോഴും അവര്‍ക്ക് പറ്റുന്നത് പോലൊക്കെ മാറിയിട്ടാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ടാണ് ഞാനിന്ന് ഇവിടെയിരുന്ന് സംസാരിക്കുന്നത്. എന്തെങ്കിലും ജീവിതത്തില്‍ ഞാന്‍ വ്യത്യസ്തമായി ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ മാതാപിതാക്കള്‍ പിന്തുണച്ചത് കൊണ്ടു കൂടിയാണ്. അവര്‍ക്ക് അന്ന് വലിയ വേദനയായി. അത് സ്വാഭാവികമാണ്.

പക്ഷെ ഞാന്‍ അതേ ടെഡ് ടോക്കില്‍ പറയുന്നുണ്ട് ഞാന്‍ എന്റെ അമ്മയെ കുറ്റപ്പെടുത്താനല്ല വന്നത്. അന്ന് തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോലും പറ്റാത്ത സ്ത്രീകള്‍ക്കു കൂടി വേണ്ടി സംസാരിക്കാന്‍ വേണ്ടിയാണ് ഞാന്‍ വന്നതെന്ന്. ആ മീന്‍ പൊരിച്ചതില്‍ ഒരെണ്ണം എനിക്കും തന്നിട്ട് എന്റെ അമ്മയായിരിക്കും കഴിക്കാതിരിക്കുക. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്.

അവര്‍ക്കും കൂടി വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നതെന്ന് ഞാനതില്‍ പറയുന്നുണ്ട്. പക്ഷെ അതൊന്നും ആര്‍ക്കും കേള്‍ക്കണ്ടല്ലോ. ആള്‍ക്കാര്‍ക്ക് ട്രോളാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ. അച്ഛന്‍ അമ്മയുടെ ഭാഗത്തു നിന്നാണ് സംസാരിച്ചത്. അമ്മയല്ല, അച്ചമ്മയാണ് അങ്ങനെ പറഞ്ഞത് കെട്ടോ എന്നാണ് അച്ഛന്‍ പറഞ്ഞത്. അച്ചമ്മ അതിനും മുമ്പത്തെ തലമുറയാണ്. അച്ഛച്ചന്‍ നേരത്തെ മരിച്ചതാണ്. മൂന്ന് മക്കളെ അച്ചമ്മയാണ് വളര്‍ത്തിയത്.

അച്ചമ്മ ഹെഡ് നേഴ്‌സായിരുന്നു. ടീച്ചറായിരുന്നു. അവസാന സമയത്ത് കിടപ്പിലായപ്പോള്‍ അച്ചമ്മ കടുപ്പിച്ച് പറഞ്ഞാല്‍ അച്ഛനൊക്കെ മിണ്ടാതെ അനുസരിക്കുമായിരുന്നു. അത്രയും പവറും പൊസിഷനും ഉണ്ടായിട്ടു പോലും ആണുങ്ങള്‍ക്ക് ആദ്യം എന്ന് വിശ്വസിക്കാന്‍ തക്കതായ രീതിയിലാണ് അവര്‍ കണ്ടീഷന്ഡ് ആയിരുന്നത്.

അത് അണ്‍ലേണ്‍ ചെയ്യാനും ചോദ്യം ചെയ്യാനുമുള്ള സ്‌പേസ് എനിക്ക് അച്ഛനും അമ്മയും തന്നിട്ടുണ്ട്. ഇങ്ങനെത്തെ ഒന്ന് രണ്ട് സംഭവങ്ങളല്ലാതെ എനിക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും തന്നിട്ടുണ്ട്. വിശ്വാസത്തിന്റെ കാര്യത്തില്‍ പോലും. എന്റെ അമ്മയൊക്കെ എല്ലാ ഓന്നാം തിയ്യതയും അമ്പലത്തില്‍ പോകുന്നതാണ്. പക്ഷെ ഞാന്‍ വളരെ പണ്ടു തൊട്ടേ നിരീശ്വരവാദിയാണ്. അവര്‍ ഒരിക്കലും എന്നെ ചോദ്യം ചെയ്തിട്ടില്ല. അത് വലിയൊരു കാര്യമാണ് എന്നും താരം പറയുന്നു.

More in Malayalam

Trending

Recent

To Top