Connect with us

കുട്ടികള്‍ ഹിന്ദി പറയുന്നത് ഇംഗ്ലീഷ് ശൈലിയില്‍, അരോചകവും അലോസരപ്പെടുത്തുന്നതും; കങ്കണ റണാവത്ത്

Bollywood

കുട്ടികള്‍ ഹിന്ദി പറയുന്നത് ഇംഗ്ലീഷ് ശൈലിയില്‍, അരോചകവും അലോസരപ്പെടുത്തുന്നതും; കങ്കണ റണാവത്ത്

കുട്ടികള്‍ ഹിന്ദി പറയുന്നത് ഇംഗ്ലീഷ് ശൈലിയില്‍, അരോചകവും അലോസരപ്പെടുത്തുന്നതും; കങ്കണ റണാവത്ത്

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ അഭിപ്രായങ്ങള്‍ തുറന്ന്
പറയാറുള്ള താരം ഇടയ്ക്കിടെ വിവാദങ്ങളിലും പെടാറുണ്ട്. ഇപ്പോഴിതാ രാജ്യത്തെ പുതിയ തലമുറക്കാരുടെ ഹിന്ദി ഉച്ചാരണത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി.

ബ്രിട്ടീഷ് ശൈലിയിലാണ് ഹിന്ദി സംസാരിക്കുന്നതെന്നാണ് നടിയുടെ ആരോപണം. ഒരു ആരാധകന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.

ഗുരുഗ്രാമിലെ കുട്ടികള്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കുന്നുള്ളൂ. ഹിന്ദി മറക്കുന്നുവെന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ‘എന്റെ വാക്കുകള്‍ എനിക്ക് ട്രോള്‍ ക്ഷണിച്ചു വരുത്തുമെന്ന് അറിയാം.

എന്നാല്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ ഹിന്ദി ബ്രിട്ടീഷ് ഭാഷശൈലിയില്‍ സംസാരിക്കുന്നത് അരോചകവും അലോസരപ്പെടുത്തുന്നതുമാണ്.
സത്യസന്ധമായി പറയുകയാണെങ്കില്‍ മികച്ച രീതിയില്‍ ഹിന്ദിയും സംസ്‌കൃതവും സംസാരിക്കുന്ന കുട്ടികളാണ് ഏറ്റവും മികച്ചവര്‍’ കങ്കണ ട്വീറ്റ് ചെയ്തു.

More in Bollywood

Trending