Connect with us

നിന്നെ മിസ് ചെയ്യുന്നു;മേരികോം എന്ന സിനിമ കാണുകയാണ്;പ്രിയങ്ക ചോപ്ര പറയുന്നു!

Bollywood

നിന്നെ മിസ് ചെയ്യുന്നു;മേരികോം എന്ന സിനിമ കാണുകയാണ്;പ്രിയങ്ക ചോപ്ര പറയുന്നു!

നിന്നെ മിസ് ചെയ്യുന്നു;മേരികോം എന്ന സിനിമ കാണുകയാണ്;പ്രിയങ്ക ചോപ്ര പറയുന്നു!

ബോളിവുഡിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് ഇടം പിടിക്കുന്നത്.താരത്തിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ എന്നും ചർച്ച വിഷയമാണ്.ഒരുപാട് വിവാദങ്ങളും ചർച്ചയുമായതാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോണാസും തമ്മലുള്ള വിവാഹം . ഇപ്പോൾ വിവാഹ ശേഷം രണ്ടാളും അതീവ സന്തുഷ്ടരായി യാത്രകളുമൊക്കെയായ് കഴിയുകയാണ്.വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങളറിയാൻ ഏവർക്കും വളരെ താൽപര്യമാണ് അതുപോലെ തന്നെ താരങ്ങൾ ചിത്രങ്ങളൊക്കെ പങ്കുവെക്കാറുമുണ്ട്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും പോപ് ഗായകൻ നിക് ജൊനാസിന്റെയും ജീവിതത്തിലെ ചെറിയെ വിശേഷങ്ങൾ പോലും ആരാധകർക്ക് ആഘോഷമാണ്. രണ്ടു സംസ്കാരങ്ങളിൽ നിന്നുള്ളവരായാതിനാൽ ഏറെ കൗതുകത്തോടെയാണ് പാപ്പരാസികളും ഇവരെ നോക്കുന്നത്.

തിരക്കേറിയ താരങ്ങളായതിനാൽ ദിവസങ്ങളും ആഴ്ചകളും ഇരുവർക്കും അകന്നു നിൽക്കേണ്ടി വരും. അത്തരത്തിലുള്ള ഒരു അനുഭവം പ്രിയങ്ക ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
‘‘മേരികോം എന്ന സിനിമ ഒരു ദിവസം നിക് കണ്ടു. നിർബന്ധിച്ചതല്ല, സ്വയം കണ്ടതാണ്. ഞാൻ വിദേശ യാത്രയിലായിരുന്നു. അദ്ദേഹം എന്നെ വിളിച്ചു. നിന്നെ മിസ് ചെയ്യുന്നു, അതിനാൽ മേരികോം എന്ന സിനിമ കാണുകയാണ് എന്ന് പറഞ്ഞു. എനിക്കത് വളരെ ഹൃദ്യമായി തോന്നി’’– പ്രിയങ്ക പറഞ്ഞു.

പരസ്പരം പ്രഫഷനല്‍ ജീവിതം മനസ്സിലാക്കുകയാണെന്നും ആദ്യമായി കാണുന്നതു വരെ ജൊനാസ് സഹോദരന്മാരെയോ അവരുടെ സംഗീതത്തെയോ കുറിച്ച് അറിയില്ലായിരുന്നു എന്നും പ്രിയങ്ക വെളിപ്പെടുത്തി. ‘‘ഇത് എന്റെ ആദ്യ വിഡിയോ, ഇത് ആദ്യ സിനിമ… അങ്ങനെയുള്ള ചെറിയ പല കാര്യങ്ങളും ഞങ്ങൾ ഇപ്പോൾ പങ്കുവയ്ക്കുന്നു’’വീട്ടിലെ ഭക്ഷണം കഴിക്കാനാവാത്തതാണ് ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ നഷ്ടം എന്ന് പ്രിയങ്ക പറഞ്ഞു. ‘‘അമേരിക്കയിൽ നിരവധി ഇന്ത്യൻ ഹോട്ടലുകൾ ഉണ്ടെങ്കിലും ഒന്നിനും മുംബൈയിലെ വീട്ടിൽ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി തോന്നുന്നില്ല’’പുതിയ സിനിമ ‘ദ് സ്കൈ ഈസ് പിങ്കി’ന്റെ പ്രചാരണ തിരക്കുകളിലാണ് താരമിപ്പോൾ. അമേരിക്കയിലെ വിവിധ വേദികളിൽ ഷോകളുടെ തിരക്കിലാണ് നിക്.

priyanka chopra talk about nik

More in Bollywood

Trending

Recent

To Top