Connect with us

‘ക്രമാതീതമായ വണ്ണം , ശരീരത്ത് അടിഞ്ഞുകൂടിയ കൊഴുപ്പ് ,കാലിന്റെ പരിക്ക് – യഥാർഥത്തിൽ യുദ്ധം തന്നെയായിരുന്നു!’ പഴയ രൂപം വീണ്ടെടുത്ത് ഹൃതിക് റോഷൻ !

Bollywood

ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹൃതിക് റോഷൻ ഈ വർഷത്തിൽ . സൂപ്പർ 30 , വാർ ചിത്രങ്ങളിലൂടെയാണ് ഹൃതിക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത് . എന്നാൽ സൂപ്പർ 30 യിൽ നിന്നും വാറിലേക്ക് ദൂരം വളരെ കൂടുതലായിരുന്നു എന്നാണ് ഹൃതിക് പറയുന്നത് . കാരണം വാറിൽ അധ്യാപക വേഷമായതിനാൽ ഫിറ്റ് ബോഡി മാറ്റി ശരീരം വണ്ണം വച്ചിരുന്നു .

ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു വാർ സിനിമയിലെ കബീർ എന്ന കഥാപാത്രം.രണ്ട് മാസത്തെ കഠിനാദ്ധ്വാനം കൊണ്ടാണ് സിക്സ്പായ്ക്കിലേക്ക് എത്തുന്നത്. ജീവിതത്തിലെ വലിയൊരു യുദ്ധമായിരുന്നു വാർ സിനിമയുടെ പൂർത്തീകരണമെന്ന് ഹൃതിക്ക് പറയുന്നു. ‘സൂപ്പർ 30 –ക്കു ശേഷം ശരീരത്തിൽ ഒരുപാട് കൊഴുപ്പ് അടിഞ്ഞുകൂടിയിരുന്നു. എന്റെ ശരീരം അലസമായി മാറി. വാർ സിനിമയ്ക്കായി തയ്യാറെടുക്കാൻ എനിക്ക് രണ്ട് മാസത്തെ സമയം മാത്രമാണ് ഉണ്ടായിരുന്നത്. അതൊരിക്കലും മതിയാകുമായിരുന്നില്ല. എന്റെ ശരീരം അതിനു മാനസികമായി തയ്യാെറടുത്തിരുന്നില്ല.’–ഹൃതിക്ക് പറയുന്നു.

മാത്രമല്ല അതിനിടെ ഹൃതിക്കിനൊരു പരുക്കും സംഭവിച്ചിരുന്നു. എന്നാൽ താൻ കാരണം ചിത്രം നീട്ടിവയ്ക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. ‘വാർ സിനിമയ്ക്കായി 24 മണിക്കൂറും ഞാൻ പ്രവർത്തിച്ചു. പരുക്ക് പറ്റിയ കാലിൽ ഐസ് ഉപയോഗിച്ചാണ് ചിത്രത്തിൽ അഭിനയിച്ചത്. മാത്രമല്ല ഇടയ്ക്കിടെ ഡോക്ടറെ കാണാനും പോകേണ്ടിയിരുന്നു. അതിനിടെയാണ് ജിം പരിശീലനം. യഥാർഥത്തിൽ യുദ്ധം തന്നെയായിരുന്നു.’–ഹൃതിക്ക് പറഞ്ഞു.

കബീർ ആകാൻ മാനസികമായും ശാരീരികമായും തയ്യാറെടുക്കുന്ന വിഡിയോ ഹൃതിക്ക് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.

hrithik roshan about gym workout

More in Bollywood

Trending

Recent

To Top