Bollywood
എന്തുകൊണ്ട് നടിമാരോട് മാത്രം ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നു ? – ദീപിക പദുകോൺ
എന്തുകൊണ്ട് നടിമാരോട് മാത്രം ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നു ? – ദീപിക പദുകോൺ
By
സിനിമ ലോകത്തെ പിടിച്ചുലച്ച വെളിപ്പെടുത്തലുകളാണ് മി ടൂവിലൂടെ പുറത്തു വന്നത് . ബോളിവുഡിൽ അത്തരം തുറന്നു പറച്ചിലുകൾക്ക് തുടക്കമിട്ടത് തനുശ്രീ ദത്തയാണ് . ഒട്ടേറെ കോളിളക്കങ്ങൾ സൃഷ്ടിച്ച വെളിപ്പെടുത്തലായിരുന്നു തനുശ്രീയുടേത് . മി ടുവിനെ കുറിച്ച് ചോദിച്ചപ്പോൾ ദീപിക പദുക്കോണിന്റെ മറുപടി വ്യത്യസ്തമായിരുന്നു.
എന്ത് കൊണ്ട് നടിമാരോട് മാത്രം ഇത്തരത്തിലുളള ചോദ്യം ചോദിക്കുന്നു. ക്രിക്കറ്റിലേയോ സ്പോര്‍ട്സ് മേഖലയില്‍ ജോലി ചെയ്യുന്ന വനിതകളോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. എന്നാല്‍ സിനിമ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോട് മാത്രമാണ് ഇത്തരത്തിലുള്ള ചോദ്യം ഉയര്‍ന്നു വരുന്നത്. ഇതിനുള്ള കാരണം എന്താണ്? നടി ചോദിക്കുന്നുണ്ട്.
തന്റെ കാഴ്ചപ്പാടില്‍ സിനിമയില്‍ മാത്രമല്ല സ്ത്രീകള്‍ അപമാനിക്കപ്പെടുന്നത്. എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് നേരെ ഇത്തരത്തിലുള്ള മോശം പെരുമാറ്റം നടക്കുന്നുണ്ട്. മീടൂ പോലുള്ള ഇത്തരത്തിലുള്ള മൂവ്മെന്റുകള്‍ അംഗീകരിക്കണ്ടതും ബഹുമാനിക്കേണ്ടതുമാണ്. താന്‍ ഇതിനെ അങ്ങയറ്റം ബഹുമാനിക്കുന്നുണ്ടെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
deepika padukone about me too movement
