Malayalam
മോഹൻലാലിൻറെ കടുത്ത ആരാധിക എന്ന നിലയിൽ എനിക്കിത് മികച്ച അവസരമാണ് – പ്രിയ വാര്യർ
മോഹൻലാലിൻറെ കടുത്ത ആരാധിക എന്ന നിലയിൽ എനിക്കിത് മികച്ച അവസരമാണ് – പ്രിയ വാര്യർ
By
വര്‍ഷങ്ങള്‍ക്ക് ശേഷംരാമായണ കാറ്റേ എന്ന ഗാനരംഗത്തിന്റെ റീമിക്സുമായിഎത്തുന്നത് നീരജ് മാധവും പ്രിയ പ്രകാശ് വാര്യരാണ്. രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ചുവട് വെച്ചത്.
ഈ ഗാനരംഗത്ത് നൃത്തം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രിയ വാര്യര്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് പ്രിയ വാര്യര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. നീരജ് മാധവ് വിളിച്ചപ്പോള്‍ത്തന്നെ താന്‍ എക്സൈറ്റഡായിരുന്നുവെന്ന് താരം പറയുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധികയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരം കൂടിയാണിത്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ചിരുന്നുവെങ്കിലും എവിടെയും പെര്‍ഫോം ചെയ്തിരുന്നില്ല. ചെയ്യാന്‍ പറ്റുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് താന്‍ നീരജിനോയ് യെസ് പറഞ്ഞത്. പുലര്‍ച്ചെ വരെ റിഹ്ഴേസലുണ്ടായിരുന്നു. മനഹോരമായ അനുഭവമായിരുന്നു അതെന്നും പ്രിയ വാര്യര്‍ പറയുന്നു.
നീരജ് മികച്ച നര്‍ത്തകനാണെന്നും താന്‍ എത്തുന്നതിന് മുന്‍പ് തന്നെ അദ്ദേഹം സ്വന്തം ഭാഗം പഠിച്ചിരുന്നുവെന്നും താരം പറയുന്നു. ചിത്രത്തില്‍ ഗാനരംഗത്ത് മാത്രമാണ് താനെത്തുന്നത്. നീരജിനൊപ്പമുള്ള നൃത്തം ത്രില്ലിംഗ് തന്നെയായിരുന്നു. അടുത്തിടെ ആലാപനത്തിലും പ്രിയ വാര്യര്‍ കൈവെച്ചിരുന്നു. രജിഷ വിജയന് നായികയായെത്തുന്ന ഫൈനല്‍സിന് വേണ്ടിയായിരുന്നു ഗാനം ആലപിച്ചത്. അഭിനയത്തിനോടൊപ്പം തന്നെ സംഗീതത്തേയും ചേര്‍ത്തുനിര്‍ത്തിയാണ് താരം മുന്നേറുന്നത്.
priya varrier about mohanlal and neeraj madhav
