Connect with us

ശുഭരാത്രിയുടെ 5 കൗതുകങ്ങൾ !

Malayalam

ശുഭരാത്രിയുടെ 5 കൗതുകങ്ങൾ !

ശുഭരാത്രിയുടെ 5 കൗതുകങ്ങൾ !

പ്രേക്ഷകരുടെ മനസ് നിറച്ച് മലയാളികളുടെ കണ്ണ് നനയിച്ച് മുന്നേറുകയാണ് ശുഭരാത്രി . മികച്ച അഭിപ്രായമാണ് ചിത്രത്തിന് സിനിമ പ്രവർത്തകരുടെ ഇടയിൽ നിന്ന് വരെ ലഭിക്കുന്നത്. കൊല്ലം ക്ളാപ്പനയിൽ നടന്ന യഥാർത്ഥ സംഭവമാണ് ശുഭരാത്രിയുടെ ഇതിവൃത്തം. വ്യാസൻ കെ പി ഒരുക്കിയ ചിത്രത്തിൽ ദിലീപും – സിദ്ദിഖും ആണ് കേന്ദ്ര അവതരിപ്പിച്ചത് . ഒട്ടേറെ കൗതുകങ്ങൾ ഈ ചിത്രത്തിനോട് അനുബന്ധിച്ച് ഉണ്ട് . ആ കൗതുകങ്ങളിലൂടെ ഒരു നോക്ക് പോകാം !

ദിലീപ് – അനു സിത്താര ജോഡി

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ് . ഇപ്പോൾ ഏറ്റവുമധികം ആരാധകരുള്ള , വളരെ നാടൻ സൗന്ദര്യമുള്ള നായികയാണ് അനു സിത്താര . കാവ്യാ മാധവൻ ഒഴിച്ചിട്ട ഇടത്തേക്കാണ് അനു സിത്താര കടന്നു വന്നത്. കാരണം അനുവിന് പലപ്പോളും കാവ്യയോട് വല്ലാത്ത സാമ്യം തോന്നാറുണ്ട് . അഭിനയത്തിലും സൗന്ദര്യത്തിലുമെല്ലമ് ആ സാമ്യം കാണാം . ദിലീപിന്റെ ഏറ്റവും ഹിറ്റ് ജോഡിയാണ്‌ ഭാര്യ കൂടിയയായ കാവ്യമാധവൻ . കാവ്യക്ക് പകരം ആര് എന്ന ചോദ്യത്തിനു ഉത്തരമാകുകയാണ് ശുഭരാത്രിയിലൂടെ. ഇരുവരും തമ്മിലുള്ള ചിത്രം ആരാധകർ കാത്തിരിക്കുകയായിരുന്നു .

നാദിർഷയുടെ മടങ്ങി വരവ്

14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നാദിർഷ മലയാള സിനിമയിൽ അഭിനേതാവിന്റെ കുപ്പായമണിയുന്നത് . മികച്ച പിന്തുണയാണ് നാദിർഷായുടെ തിരിച്ചുവരവിൽ ലഭിക്കുന്നത്. സിനിമ സംവിധാനത്തിലേക്ക് തിരിഞ്ഞ നാദിർഷ ഉറ്റ സുഹൃത്തായ ദിലീപ് ചിത്രത്തിലൂടെ തിരികെയെത്തിയെന്നതും കൗതുകമാണ്.

ദിലീപ് – സിദ്ദിഖ് കൂട്ടുകെട്ട്

ദിലീപിന്റെ അടുത്ത സുഹൃത്തും ജേഷ്‌ഠ ത്യുല്യനുമൊക്കെയാണ് സിദ്ദിഖ് . ദിലീപിന്റെ മിക്ക ചിത്രങ്ങളിലും സിദ്ദിഖ് അവിഭാജ്യ ഘടകമാണ് . ഇപ്പോൾ സിദ്ദിഖ് പ്രധാന കഥാപാത്രത്തെ അവതരിക്കുമ്പോൾ വലിപ്പ ചെറുപ്പം നോക്കാതെ ദിലീപ് എത്തിയിരിക്കുകയാണ് ശുഭരാത്രിയിൽ. സിനിമയിലെ ഇടവേളക്കും വിവാദങ്ങൾക്കും ശേഷം ദിലീപ് തിരികെയെത്തിയ എല്ലാ ചിത്രങ്ങളിലും സിദ്ദിഖ് ഭാഗമാണെന്നുള്ളതാണ് ഒരു കൗതുകം.

ദിലീപ് – വ്യാസൻ കെ പി ആത്മബന്ധം

ഒരു സംവിധായൻ – നടൻ എന്ന ബന്ധമല്ല വ്യാസൻ കെ പിയും ദിലീപും തമ്മിൽ ഉള്ളത് . ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. എന്നാൽ ഇവർ ആദ്യമായി ഒന്നിക്കുന്നത് ശുഭരാത്രിയിലൂടെ ആയിരുന്നു. ഈ കഥയെ കുറിച്ച്യ് വ്യാസൻ ദിലീപിനോട് പറയുമ്പോൾ കൃഷ്ണൻ എന്ന കഥാപാത്രത്തെ ആരവതരിപ്പിക്കും എന്ന് ദിലീപ് വ്യാസനോട് ചോദിച്ചപ്പോൾ പലരുടെയും പേരുകൾ വ്യാസൻ പറഞ്ഞു. അപ്പോൾ ദിലീപ് പറയുകയായിരുന്നു , താൻ ഈ വേഷം ചെയ്യാം എന്ന്. ദിലീപിന്റെ നല്ല സമയത്തും മോശം സമയത്തു കൂടെ നിന്ന ആളാണ് വ്യാസൻ .

അനുസിത്താരയും അച്ഛനും

നാടക പ്രവർത്തകനായിട്ടും സിനിമ എന്നത് അനു സിത്താരയുടെ അച്ഛൻ അബ്‌ദുൾ സലാമിന് വിദൂര സ്വപ്നമായിരുന്നു. എന്നാൽ മകൾ സിനിമയിൽ എത്തിയപ്പോൾ അച്ഛൻ ആശ്വസിച്ചു. എങ്കിലും മോഹം ഉള്ളിൽ കിടന്നു. അനു സിത്തറയോട് പലപ്പോളും ഒരവസരമെന്ന രീതിയിൽ പറഞ്ഞേങ്കിലും സംവിധായകർക്ക് ബുദ്ധിമുട്ടായാലോ എന്ന് കരുതി അനു അത് ഉള്ളിൽ ഒതുക്കി. ഒടുവിൽ ശുഭരാത്രിയിലൂടെ അബ്‌ദുൾ സലാം സിനിമയിൽ ചുവടു വച്ചിരിക്കുകയാണ്.

5 interesting facts of shubharathri movie

More in Malayalam

Trending

Recent

To Top