ഇസ്സ , ഇസഹാഖ് ഇപ്പൊ ദേ ഇസബെല്‍!! ടൊവിനോയ്ക്കും ചാക്കോച്ചനും പിന്നാലെ രഞ്ജിത്ത്
By
ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് രഞ്ജിത്ത് രാജ്. രഞ്ജിത്ത് എന്ന പേരിനെക്കാള്‍ ഓട്ടോഗ്രാഫ് സീരിയലിലെ ജയിംസ് എന്ന പേരിലാണ് താരത്തിനെ പ്രേക്ഷകര്‍ക്ക് പരിചയം. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുറച്ച് ദിവസങ്ങൾക്ക് മുൻപ് താൻ അച്ഛനായ സന്തോഷം പങ്കുവച്ചിരുന്നു അതിനു പിന്നാലെയാണ് . ഇപ്പോള്‍ തന്റെ മകളുടെ പേര് താരം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രണയിച്ച് വിവാഹിത നായ താരം ഈ മാസം മൂന്നാം തീയതിയാണ് അച്ഛനായത്. ഇപ്പോള്‍ കുഞ്ഞിന്റെ ചിത്രവും പേരും താരം പങ്കുവച്ചിരിക്കയാണ്. ഇസബെല്‍ എന്നാണ് മോളുടെ പേര്. അച്ഛനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ രഞ്ജിത്തും കുടുംബവും. എന്നാല്‍ താരത്തിന്റെ കുഞ്ഞിന്റെ പേര് ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.
ടൊവിനോയുടെ മകളുടെ പേരും കുഞ്ചാക്കോ ബോബന്റെ മകന്റെ പേരും ഇസയില്‍ തുടങ്ങുന്നതാണ്. ഇസ്സ എന്നാണ് ടൊവിയുടെ മകളുടെ പേര്. ഇസഹാഖ് എന്നാണ് കുഞ്ചാക്കോ ബോബന്റെ ആദ്യത്തെ കണ്‍മണിയുടെ പേര്. ഇപ്പോള്‍ സിനമ-സീരിയല്‍ ലോകത്ത് ഇസ്സ തരംഗമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഗര്‍ഭണിയായ ഭാര്യയോടൊപ്പമുളള മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ താരം മുന്‍പ് പങ്കുവച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ധന്യ എന്നാണ് ഭാര്യയുടെ പേര്.മലയാളികളുടെ പ്രിയ നടി ഉഷ തെങ്ങിന്‍തൊടിയിലിന്റെയുടെ മകനാണ് രഞ്ജിത്ത് രാജ് കണ്ണൂരാണ് നടന്‍ ജനിച്ചതും വളര്‍ന്നതും
renjith- daughter- name
