Interviews
ഒരു ചോദ്യം ചോദിച്ചാൽ ”അമ്മയെ കാണണം, ഓണത്തിനെ പറ്റിയോ പായസത്തിന്റെ പറ്റിയോ ചോദിക്കൂ’ എന്നൊക്കെ പറയാമോ ?! പ്രയാഗയുടെ മറുപടിയിതാ…
ഒരു ചോദ്യം ചോദിച്ചാൽ ”അമ്മയെ കാണണം, ഓണത്തിനെ പറ്റിയോ പായസത്തിന്റെ പറ്റിയോ ചോദിക്കൂ’ എന്നൊക്കെ പറയാമോ ?! പ്രയാഗയുടെ മറുപടിയിതാ…
ഒരു ചോദ്യം ചോദിച്ചാൽ ”അമ്മയെ കാണണം, ഓണത്തിനെ പറ്റിയോ പായസത്തിന്റെ പറ്റിയോ ചോദിക്കൂ’ എന്നൊക്കെ പറയാമോ ?! പ്രയാഗയുടെ മറുപടിയിതാ…
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചത് വൻവിവാദമായിരുന്നു. അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ ഈ ആവശ്യത്തിന് വേണ്ടി വാദമുന്നയിച്ചത് ഊർമ്മിള ഉണ്ണിയായിരുന്നു. അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ അവർ ഏറ്റുവാങ്ങുകയും ചെയ്തു. നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരെ കളിയാക്കുന്ന തരത്തിൽ ‘ അമ്മയെ കാണണം, ഓണത്തിന് കുറിച്ചും പായസത്തിന്റെ കുറിച്ചും സംസാരിക്കാം’ തുടങ്ങിയുള്ള അവരുടെ ഉത്തരങ്ങളും ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ ഊർമ്മിള ഉണ്ണിക്കെതിരെ ഒളിയമ്പുമായി എത്തിയിരിക്കുകയാണ് നടി പ്രയാഗ മാർട്ടിൻ. ഒരു സ്വകാര്യ റേഡിയോ ചാനലിന് തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപെട്ടു നൽകിയ അഭിമുഖത്തിലായിരുന്നു പ്രയാഗയുടെ വിമർശനം.
ഒരു ചോദ്യം മാധ്യമപ്രവർത്തകർ ചോദിച്ചാൽ ‘അമ്മയെ കാണണം, ഓണത്തിന് കുറിച്ചും പായസത്തിനെ കുറിച്ചും സംസാരിക്കാം’ എന്നൊക്കെ പറയുന്നതിനെ കുറിച്ചുള്ള അഭിപ്രായമെന്തെന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു പ്രയാഗ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒരു ചോദ്യം ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് പറയേണ്ടതെന്നും, അല്ലാതെ ചോദ്യവുമായി ഒരു ബന്ധവുമില്ലാത്ത ഉത്തരങ്ങൾ പറയുന്നത് നല്ലതല്ല എന്നുമായിരുന്നു പ്രയാഗയുടെ വിമർശനം. മലയാള സിനിമയിൽ ഈയടുത്തായി വീണ, ഇപ്പോൾ വീണുകൊണ്ടിരിക്കുന്നു ബോംബുകളിൽ തനിക്ക് തന്റേതായ നിലപാടുകളുണ്ടെന്നും എന്നാൽ അത് പുറത്തുപറയാൻ താല്പര്യമില്ലെന്നും പ്രയാഗ വ്യക്തമാക്കി.
Prayaga Martin about Urmila Unni’s reply to media in Dileep case
