general
എന്നെ ഞെട്ടിച്ചു, ഏറെ വേദനിപ്പിച്ചു; കിച്ച സുദീപ് ബിജെപിയ്ക്ക് വേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്നതിന് പിന്നാലെ പ്രതികരണവുമായി പ്രകാശ് രാജ്
എന്നെ ഞെട്ടിച്ചു, ഏറെ വേദനിപ്പിച്ചു; കിച്ച സുദീപ് ബിജെപിയ്ക്ക് വേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്നതിന് പിന്നാലെ പ്രതികരണവുമായി പ്രകാശ് രാജ്
കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കന്നഡ നടന്‍ കിച്ച സുദീപ് പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്നും നടന്‍ വ്യക്തമാക്കിയിരുന്നു. രാജ്യവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടി തനിക്ക് ബുദ്ധിമുട്ട് നേരിട്ട കാലങ്ങളില്‍ തന്നെ പിന്തുണച്ചിട്ടുണ്ടെന്നാണ് കിച്ച സുദീപ് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ ഇപ്പോഴിതാ കിച്ച സുദീപ് ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ പറഞ്ഞ് മുമ്പും പ്രകാശ് രാജ് എത്തിയിട്ടുണ്ട്.
കിച്ച സുദീപിന്റെ പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നും വേദനിച്ചുവെന്നുമാണ് പ്രകാശ് രാജ് പറയുന്നത്. നേരത്തെ കിച്ച സുദീപ് ബിജെപിയിലേയ്‌ക്കെന്ന് അഭ്യൂഹങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ ഇതൊരു വ്യാജ വാര്‍ത്തയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരുന്നു.
മെയ് 10നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 13ന് വോട്ടെണ്ണും. പാര്‍ട്ടിയുടെ താര പ്രചാരകരാകാനായി തെന്നിന്ത്യയില്‍ നിന്നുള്ള മറ്റു താരങ്ങളുമായി ബിജെപി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സുദീപ് ബിജെപിയിലേയ്ക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ താരത്തിന്റെ വീട്ടിലേയ്ക്ക് ഭീഷണി കത്ത് എത്തിയിരുന്നു. ഇത് കാണിച്ച് കിച്ചാ സുദീപ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിജെപിയിലേയ്ക്ക് പ്രവേശിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് നടന്റെ വീട്ടിലേയ്ക്ക് ഭീഷണി കത്ത് എത്തിയത്.
ജാക്ക് മഞ്ജുവിനാണ് കിച്ചാ സൂദീപിനെ അഭിസംബനോധന ചെയ്തുകൊണ്ടുള്ള കത്ത് ലഭിച്ചത്. കിച്ചാ സുദീപിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവരുമെന്നാണ് കത്തിന്റെ ഉള്ളടക്കം. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പുട്ടനഹള്ളി പോലീസ് കേസെടുത്തിരിക്കുകയാണ്. വളരെ മോശം ഭാഷയാണ് കത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ജാക്ക് മഞ്ജു പറഞ്ഞു. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ പ്രതാപ് റെഡ്ഡിയുടെ ഉത്തരവനുസരിച്ച് കത്ത് സെന്‍ട്രല്‍ ്രൈകം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
കത്തയച്ച ആളെ അറിയാമെന്നും സിനിമാ മേഖലയില്‍ത്തന്നെ ഉള്ളവരാണ് ഇതിന് പിന്നിലെന്നും സുദീപ് പറഞ്ഞു. അവര്‍ക്കുള്ള ഉചിതമായ മറുപടി നല്‍കും. താന്‍ ഒരു മോശം സമയത്തിലൂടെ കടന്നുപോയപ്പോള്‍ സഹായിച്ചവര്‍ക്കായി പ്രവര്‍ത്തിക്കുമെന്നും താരം ഭീഷണി കത്ത് ലഭിച്ചതിന് പിന്നാലെ കൂട്ടിച്ചേര്‍ത്തു.