Connect with us

മഹാകുംഭമേളയിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കുന്നുവെന്ന തരത്തിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചു; സിനിമാ നിർമാതാവിനെതിരെ കേസ്

Tamil

മഹാകുംഭമേളയിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കുന്നുവെന്ന തരത്തിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചു; സിനിമാ നിർമാതാവിനെതിരെ കേസ്

മഹാകുംഭമേളയിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കുന്നുവെന്ന തരത്തിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചു; സിനിമാ നിർമാതാവിനെതിരെ കേസ്

ഉത്തർപ്രദേശിലെ പ്രയാഗ്‌‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കുന്നുവെന്ന തരത്തിൽ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കന്നഡ സിനിമാ നിർമാതാവ് പ്രശാന്ത് സാംബർഗിക്കെതിരെ കേസെടുത്ത് പൊലീസ്. മൈസൂരു ലക്ഷ്മിപുരം പൊലീസിൽ നടൻ നൽകിയ പരാതിയ്ക്ക് പിന്നാലെയാണ് കേസെടുത്തത്.

ഞാൻ വിശ്വാസിയല്ല. എന്നാൽ, ഒരു വിശ്വാസത്തിനോ മതത്തിനോ എതിരുമല്ല. വിശ്വാസികൾക്ക് മഹാകുംഭമേള പുണ്യസ്ഥലമാണ്. ഞാൻ മഹാകുംഭമേളയിൽ പങ്കെടുത്തിട്ടില്ല. ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജചിത്രം നിർമിച്ചതിന് പിന്നിൽ പ്രശാന്ത് സാംബർഗിയാണ്.

രാഷ്ട്രീയാവശ്യങ്ങൾക്കായി ജനങ്ങളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യാനും തന്നെ മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങൾക്കെതിരേയാണ് പരാതി നൽകിയതെന്നും പ്രകാശ് രാജ് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് ത്രിവേണി സംഗമത്തിൽ നടക്കുന്നത്.

എല്ലാവർഷവും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ചെറിയ കുംഭമേള നടക്കാറുണ്ട്. പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്. മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകൾ നടത്താറുള്ളത്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണകുംഭമേളകൾക്കു ശേഷമാണ് മഹാകുംഭമേള നടക്കുന്നത്.

More in Tamil

Trending

Recent

To Top