Connect with us

തന്നെക്കാൾ അർഹതയുള്ളവർ ഉണ്ട്, കർണാടക നാടക അക്കാദമിയുടെ വാർഷിക പുരസ്കാരം നിരസിച്ച് പ്രകാശ് രാജ്

Actor

തന്നെക്കാൾ അർഹതയുള്ളവർ ഉണ്ട്, കർണാടക നാടക അക്കാദമിയുടെ വാർഷിക പുരസ്കാരം നിരസിച്ച് പ്രകാശ് രാജ്

തന്നെക്കാൾ അർഹതയുള്ളവർ ഉണ്ട്, കർണാടക നാടക അക്കാദമിയുടെ വാർഷിക പുരസ്കാരം നിരസിച്ച് പ്രകാശ് രാജ്

ശക്തമായ കഥാപാത്രങ്ങൾ കൊണ്ടും കൃത്യമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും ശ്രദ്ധേയനായ താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ കർണാടക നാടക അക്കാദമിയുടെ വാർഷിക പുരസ്കാരം നിരസിച്ച് പ്രകാശ് രാജ്. കന്നഡ നാടകരംഗത്ത് മികച്ച സംഭാവനകൾ നൽകിയ നാടക പ്രതിഭകൾക്ക് നൽകിവരുന്ന വാർഷിക, ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങളാണ് കഴിഞ്ഞ ദിവസം അക്കാദമി പ്രഖ്യാപിച്ചത്.

തന്നെക്കാൾ അർഹതയുള്ളവർ നാടകത്തിലുണ്ട് എന്ന കാരണത്താലാണ് പുരസ്കാരം സ്വീകരിക്കാത്തത് എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ഈ അടുത്താണ് ഞാൻ നാടകത്തിലേക്ക് മടങ്ങിയെത്തിയത്, പൂർത്തിയാക്കാൻ ധാരാളം ജോലികൽ ഇനിയുമുണ്ട്, നാടകലോകത്ത് എന്നെക്കാൾ അർഹതയുള്ളവർ ഉള്ളതിനാൽ, ഈ അവാർഡ് സ്വീകരിക്കാൻ എൻ്റെ മനസ്സാക്ഷി സമ്മതിക്കുന്നില്ല… എന്നോട് ക്ഷമിക്കണം. ആശംസിച്ച എല്ലാവർക്കും നന്ദി. എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

അതേസമയം, അടുത്തിടെ ഒരാളുടെ മേഖല സിനിമയാണെന്ന് തിരഞ്ഞെടുക്കേണ്ടത് ആ വ്യക്തി തന്നെയാണെന്നും, എല്ലാവർക്കും മെന്റേഴ്സിനെ കണ്ടെത്താൻ കഴിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. കൂടാതെ ആളുകൾ ഇപ്പോൾ ജനപ്രിയ അഭിനേതാക്കളെ മാത്രമല്ല സ്വീകരിക്കുന്നതെന്നും, നല്ല കഥ പറയുന്ന ഏതൊരാളും ഇന്ന് ജനപ്രിയനാകുമെന്നും പ്രകാശ് രാജ് പറഞ്ഞു.

ആളുകൾ ഇപ്പോൾ ജനപ്രിയ അഭിനേതാക്കളെ മാത്രമല്ല സ്വീകരിക്കുന്നത്. നല്ല കഥ പറയുന്ന ഏതൊരാളും ഇന്ന് ജനപ്രിയനാകുകയാണ്. പക്ഷേ, വൻകിട കമ്പനികൾ അതിലേക്ക് ചുവടുവെക്കുന്നതോടെ അതും ഒടുവിൽ കുത്തകയാകുകയാണ്. ഓരോ തവണയും സുതാര്യമായ സംവിധാനം വരുമ്പോൾ, മനുഷ്യർ അതിനെ കുത്തകയാക്കാനുള്ള വഴികൾ കണ്ടെത്തുന്നു. വലിയ പണമിടപാടു നടക്കുന്നതിനാൽ, ഒന്നും അറിയാത്ത ആളുകൾ പോലും ഏത് തിരക്കഥ വേണമെന്നും, ഏത് അഭിനേതാക്കൾ വേണമെന്നും തീരുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

More in Actor

Trending