Connect with us

ഹ്രസ്വചിത്രം ഒരുക്കാന്‍ തയ്യാറെടുത്ത് ബരാക് ഒബാമയുടെ മകള്‍ മലിയ ഒബാമ

general

ഹ്രസ്വചിത്രം ഒരുക്കാന്‍ തയ്യാറെടുത്ത് ബരാക് ഒബാമയുടെ മകള്‍ മലിയ ഒബാമ

ഹ്രസ്വചിത്രം ഒരുക്കാന്‍ തയ്യാറെടുത്ത് ബരാക് ഒബാമയുടെ മകള്‍ മലിയ ഒബാമ

ഹ്രസ്വചിത്രവുമായി ചലച്ചിത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിക്കാന്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മകള്‍ മലിയ ഒബാമ. എമ്മി, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ജേതാവ് ഡൊണാള്‍ഡ് ഗ്ലോവറിന്റെ പുതിയ നിര്‍മാണക്കമ്പനിയായ ഗില്‍ഗയാണ് മലിയ സംവിധാനം ചെയ്യുന്ന ചിത്രം പുറത്തിറക്കുന്നത്.

യു.എസ്. ആസ്ഥാനമായ മീഡിയാ കമ്പനി പീപ്പിള്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. മുമ്പ് ഗ്ലോവറിന്റെ ആമസോണ്‍ െ്രെപംവീഡിയോ സീരീസ് ‘സ്വാമി’ല്‍ മലിയ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരമ്പരയിലെ ചില പ്രധാന എപ്പിസോഡുകള്‍ എഴുതാന്‍ മലിയ സഹകരിച്ചിരുന്നു. മലിയയുടെ എഴുത്ത് മികച്ചതാണെന്ന് ഗ്ലോവര്‍ അഭിപ്രായപ്പെട്ടു.

ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ മലിയ, മുമ്പ് ലെന ഡണ്‍ഹാമിന്റെ ‘ഗേള്‍സ്’ എന്ന ചിത്രത്തിലും വെയ്ന്‍സ്റ്റീന്‍ കമ്പനിയിലും ഇന്റേണ്‍ഷിപ്പ് നേടിയിരുന്നു.

More in general

Trending