Bollywood
പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡിലേയ്ക്ക്…, നിര്‍മാണം ആമസോണ്‍ സ്റ്റുഡിയോസ്
പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡിലേയ്ക്ക്…, നിര്‍മാണം ആമസോണ്‍ സ്റ്റുഡിയോസ്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിലും തന്റേതായ ഇടം പിടിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ നടി വീണ്ടും ഹോളിവുഡിലേയ്ക്ക് ചുവടുവെയ്ക്കുകയാണ്. ‘ഹെഡ് ഓഫ് സ്‌റ്റേറ്റ്’ എന്ന ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര അഭിനയിക്കുക. പ്രിയങ്ക ചോപ്ര തന്നെ ഇതുസംബന്ധിച്ച വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്. ജോണ്‍ സിനി, ഇഡ്രിസ് എല്‍ബ എന്നിവരും ചിത്രത്തില്‍ പ്രിയങ്കയ്‌ക്കൊപ്പം വേഷമിടും.
ഇല്യ ആണ് ചിത്രത്തിന്റെ സംവിധാനം. ആമസോണ്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. മെയില്‍ പ്രിയങ്കയുടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ‘സിറ്റഡല്‍’ എന്ന സീരിസാണ് പ്രേക്ഷകര്‍ പ്രിയങ്ക ചോപ്രയുടേതായി ആരാധകര്‍ കാത്തിരിക്കുന്നത്. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാര്‍ഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിറ്റാഡലില്‍ ടുച്ചിയും ലെസ്ലി മാന്‍വില്ലെയും അഭിനയിക്കുന്നു.
ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ‘സിറ്റഡല്‍’ ലഭ്യമാകും. സ്വതന്ത്ര ആഗോള ചാര ഏജന്‍സിയായ ‘സിറ്റഡലി’ന്റെ തകര്‍ച്ചയും ‘സിറ്റഡലി’ന്റെ പതനത്തോടെ രക്ഷപെട്ട ഏജന്റുമാരായ ‘മേസണ്‍ കെയ്‌നും’ ‘നാദിയ സിനും’ അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്റിറ്റികള്‍ക്ക് കീഴില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് സിരീസിന്റെ പ്രമേയം.
ഇവര്‍ വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുകയാണ്. ‘അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍’, ‘എന്‍ഡ് ഗെയിം’ തുടങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സ് നിര്‍മാതാക്കളാകുന്ന സീരീസാണ് ഇത്.
റിച്ചാര്‍ഡ് മാഡന്‍ മേസണ്‍ കെയ്‌നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെന്‍ ആയും, സ്റ്റാന്‍ലി ടുച്ചി ബെര്‍ണാഡ് ഓര്‍ലിക്ക് ആയും, ലെസ്ലി മാന്‍വില്ലെ ഡാലിയ ആര്‍ച്ചറായും, ഓസി ഇഖിലെ കാര്‍ട്ടര്‍ സ്‌പെന്‍സായും, ആഷ്‌ലീ കമ്മിംഗ്‌സ് എബി കോണ്‍റോയായും, റോളണ്ട് മുള്ളര്‍ ആന്‍ഡേഴ്‌സ് സില്‍യും ഡേവിക് സില്‍യും ആയും, കയോലിന്‍ സ്പ്രിംഗാല്‍ ഹെന്‍ഡ്രിക്‌സ് കോണ്‍റോയായും, അഭിനയിക്കുന്ന ‘സിറ്റാഡല്‍’ ആമസോണ്‍ െ്രെപം വീഡിയോയില്‍ ഏപ്രില്‍ 28 മുതല്‍ സ്ട്രീം ചെയ്യും.
ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെ ഇതില്‍ ഉണ്ട്. ആമസോണ്‍ സ്റ്റുഡിയോയും റൂസോ ബ്രദേഴ്‌സിന്റെ എജിബിഓയും ഒരുമിച്ചാണ് ‘സിറ്റഡല്‍’ നിര്‍മ്മിക്കുന്നത്.