Interviews
ബിഗ്‌ബോസിൽ ‘മമ്മാ, മമ്മാ’ എന്ന് വിളിച്ചു കരയാൻ ഒരു കാരണമുണ്ട് !! വെളിപ്പെടുത്തലുമായി പേർളി മാണി…
ബിഗ്‌ബോസിൽ ‘മമ്മാ, മമ്മാ’ എന്ന് വിളിച്ചു കരയാൻ ഒരു കാരണമുണ്ട് !! വെളിപ്പെടുത്തലുമായി പേർളി മാണി…
ബിഗ്‌ബോസിൽ ‘മമ്മാ, മമ്മാ’ എന്ന് വിളിച്ചു കരയാൻ ഒരു കാരണമുണ്ട് !! വെളിപ്പെടുത്തലുമായി പേർളി മാണി…
ബിഗ്‌ബോസ് മലയാളത്തിന്റെ ആദ്യ സീസൺ അവസാനിച്ചപ്പോൾ മലയാള മനസ്സിൽ കുടിയേറിയ ചില ആളുകളുണ്ട്. പേർളിയും, ശ്രീനിഷും, ഷിയാസും, സാബുവുമൊക്കെ ആ കൂട്ടത്തിലാണ്. പക്ഷെ ബിഗ്‌ബോസിൽ ഏറ്റവും കൂടുതൽ ആരാധകരെ ഒരു പക്ഷെ ഉണ്ടാക്കിയത് പേർളി തന്നെ ആയിരിക്കും. പേർളിയേയും ശ്രീനിഷിനെയും അവരുടെ പ്രണയത്തെയുമൊക്കെ പോസിറ്റീവ് ആയി തന്നെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അന്ന് വീട്ടിൽ നിന്ന് അമ്മ വിളിച്ചപ്പോൾ ‘മമ്മാ, മമ്മാ’ എന്ന് പേർളി വിളിച്ചു കരഞ്ഞതിന് ഒരു കാരണമുണ്ടത്രേ. അടുത്തിടെ ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് പേർളി അത് പങ്കുവെച്ചത്.
ബിഗ്‌ബോസ് മലയാളത്തിലേക്ക് ആദ്യം വിളിച്ചപ്പോൾ തനിക്ക് പങ്കെടുക്കാൻ താല്പര്യത്തെ തീരെ ഉണ്ടായിരുന്നില്ല എന്നാണ് പേർളി പറയുന്നത്. പക്ഷെ വർഷങ്ങളായി ഏഷ്യാനെറ്റ് കുടുംബത്തോടുള്ള അടുപ്പവും, കൂട്ടുകാരുടെ നിർബന്ധവും മൂലമാണ് പങ്കെടുക്കാൻ തീരുമാനിച്ചതെന്നും പേർളി അഭിമുഖത്തിൽ പറഞ്ഞു. കുടുംബത്തെ മിസ് ചെയ്യും എന്നതും, തനിക്ക് ഇപ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം നൂറു ദിവസം ഉണ്ടാകില്ല എന്നതും കാരണമാണ് താൻ ആദ്യം ബിഗ്‌ബോസിൽ പോകാൻ വിസമ്മതിച്ചതെന്നും പേർളി വ്യക്തമാക്കി.
എല്ലാ കാര്യത്തിനും താൻ ആദ്യം വിളിക്കുന്നത് അച്ഛനെയാണെന്നാണ് പേർളിയുടെ ഭാഷ്യം. ഡാഡിയാണ് തനിക്കെല്ലാം. മമ്മിയെയും ഒരുപാട് ഇഷ്ടമാണ്. മമ്മിയെന്നെ ഒരുപാട് ഉപദേശിക്കും. ബിഗ്‌ബോസിൽ പങ്കെടുത്തപ്പോൾ മമ്മിയെ ഒരുപാട് മിസ് ചെയ്‌തിരുന്നു. അത് പക്ഷെ മമ്മിയുടെ ഉപദേശം കേൾക്കാത്തതിനാലോ മമ്മിയെ കാണാത്തതിനാലോ ആയിരുന്നില്ല. മമ്മി ഓക്കേ ആണോ എന്നറിയാത്തതിലുള്ള സങ്കടം കൊണ്ടായിരുന്നു എന്നാണ് പേർളി പറയുന്നത്. ഈ ഷോ കണ്ടിട്ട് മമ്മി ഓക്കേ ആണോ എന്ന സംശയം തനിക്ക് ഉണ്ടായിരുന്നു എന്നും പേർളി പറഞ്ഞു.
ബിഗ്‌ബോസ് ഷോ വലിയ ഒരു എക്സ്പീരിയൻസ് ആയിരുന്നു എന്നാണ് പേർളി പറയുന്നത്. ഇത്രയും കാലം അവിടെ നിൽക്കാൻ സാധിക്കുമെന്ന് വിചാരിച്ചില്ലെന്നും, പക്ഷെ കാരണമറിയില്ലെങ്കിലും എനിക്ക് അതിന് സാധിച്ചെന്നും പേർളി വ്യക്തമാക്കി.
Pearle Maaney about her experiences in Bigg Boss show