Connect with us

സിനിമാക്കാരനല്ലേ, ലോലഹൃദയനല്ലേ… എവിടൊക്കെ മക്കളുണ്ടെന്ന് ആര്‍ക്കറിയാം ?! ജഗതിയെപ്പറ്റി പി.സി ജോര്‍ജ്ജ് പറയുന്നു…

Interviews

സിനിമാക്കാരനായതിനാല്‍ എവിടെയൊക്കെ മക്കളുണ്ടാകുമെന്ന് ആര്‍ക്കറിയാമെന്ന് ജഗതി ശ്രീകുമാറിനെപ്പറ്റി പി.സി ജോര്‍ജ്ജ്. ജഗതിയുടെ മകളാണോ ശ്രീലക്ഷ്മിയെന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ താന്‍ അങ്ങനെ വിശ്വസിക്കുന്നതായും പി.സി ജോര്‍ജ്ജ് പറഞ്ഞു.

‘സിനിമാ നടന്‍മാര്‍ ലോല ഹൃദയന്‍മാരാണല്ലോ, അവര്‍ക്കൊക്കെ എവിടെയൊക്കെ മക്കളുണ്ടെന്ന് ആര്‍ക്കറിയാം’ എന്നാണ് ഇതേപ്പറ്റി പി സിയുടെ കമന്‍റ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ഇങ്ങനെ പറയുന്നത്.

ശ്രീലക്ഷ്മിയുടെ അമ്മയ്ക്ക് ജഗതിയുടെ ഒരു സ്വത്തിന്‍റെ ഭാഗം നല്‍കിയിട്ടുണ്ട്. അതിന്‍റെ കണക്കുകള്‍ ജഗതിയുടെ ഭാര്യയുടെ കൈയ്യില്‍ ഉണ്ട്. ആ കുട്ടിയെ ജഗതിയെ കാണിക്കാന്‍ ഞാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. ഇക്കാര്യം കാണിച്ച് ശ്രീലക്ഷ്മി തന്നെ ഹൈക്കോടതിയില്‍ ഒരു കേസ് നല്‍കി. എന്നാല്‍ ഞാന്‍ അതില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു. ആ കുട്ടിക്ക് ഏത് നിമിഷവും എവിടെ വെച്ച് വേണമെങ്കിലും ജഗതിയെ കാണാന്‍ അനുവദിക്കുമെന്ന് ഞാന്‍ വ്യക്തമാക്കി. അതോടെ കുട്ടി കേസ് പിൻവലിച്ച് പോയി – പി സി ജോര്‍ജ്ജ് പറയുന്നു.

ജഗതി ഇനി സിനിമയിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കുന്നു. അപകടത്തിന് ശേഷം ജഗതിയുടെ ഒരുവശം തളര്‍ന്ന് പോയിട്ടുണ്ട്. ഇപ്പോഴും അത് ശരിയായിട്ടില്ല. സംസാരിക്കാനും തുടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പഴയതുപോലെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് തോന്നുന്നില്ല – പി.സി അഭിമുഖത്തിൽ പറഞ്ഞു.

P.C George about Jagathy

Continue Reading
You may also like...

More in Interviews

Trending

Recent

To Top