Connect with us

വാനോളം പ്രതീക്ഷ നൽകി വന്നിട്ട് ദുരന്തമായ 5 സിനിമകൾ !

Articles

വാനോളം പ്രതീക്ഷ നൽകി വന്നിട്ട് ദുരന്തമായ 5 സിനിമകൾ !

വാനോളം പ്രതീക്ഷ നൽകി വന്നിട്ട് ദുരന്തമായ 5 സിനിമകൾ !

ദി പ്രിന്‍സ്

1996 ലായിരുന്നു വരാനിരിക്കുന്ന ഒരു മഹാ ‘ഭൂകമ്പം ‘ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍…തീ പൊരി പോലെ പാറി വീണത്‌ . 92 ല്‍ അണ്ണാമലൈ . 93ല്‍ റോജാവൈ കിള്ളാതെ . 94ല്‍ വീര ,95ല്‍ തമിഴ് സിനിമയുടെ ചരിത്രം മാറ്റി എഴുതിയ ബാഷ . ഹിന്ദിയും , തെലുങ്കും , കന്നഡയും , കീഴടക്കി .
രജനീകാന്തും , ചിരഞ്ജീവിയും , കമല്‍ ഹാസനും , സല്‍മാന്‍ഖാനും , ഉപേന്ദ്രയും…. തുടങ്ങി അന്നത്തെ കൊമ്പന്‍ നായകന്മ്മാര്‍ കഥ കേള്‍ക്കാതെ സമ്മതം മൂളുന്ന … നിമിഷങ്ങള്‍ക്ക് കോടികള്‍ വില മതിക്കുന്ന … ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സംവിധായകന്‍…. സുരേഷ് കൃഷ്ണ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലു മായി സംഗമിക്കുന്നു . ഒരു അധോലോക രാജകുമാരന്റെ കഥയുമായ് ചിത്രം………. ” ദി പ്രിന്‍സ് . ”
അന്നത്തെ മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് അതില്‍ കൂടുതല്‍ ഒരു പ്രതീക്ഷ അന്നോളം വന്നു ചേര്‍ന്നിട്ടില്ലായിരുന്നു .
രാജാവിന്റെ മകനിലെ വിന്സന്റ് ഗോമസ് എന്ന അധോലോക നായകന്റെ കോരിത്തരിപ്പിച്ച പ്രകടനത്തിന്റെ ഹരം പകര്‍ന്ന ലഹരിയുടെ അണയാത്ത വീര്യം തന്നെയായിരുന്നു … ദി പ്രിന്‍സ് എന്ന ചിത്രത്തെ മലയാള സിനിമയുടെ പ്രതീക്ഷകളുടെ ഉയരങ്ങളിലേക്ക് പറത്തി വിട്ടത് . പിന്നെ , അധോലോക കഥകള്‍ക്ക് പുതിയ മാനം കണ്ടെത്തിയ സംവിധായകന്‍ സുരേഷ് കൃഷ്ണയും .
പ്രതീക്ഷകളെ സംഭവ ബഹുല മാക്കി തന്നെയായിരുന്നു അണിയറ പ്രവര്ത്തകര്‍ ….ചിത്രത്തെ അണിയിചൊരുക്കിയത് . നായികയായി കന്നടത്തിലെ പ്രേമ , ഗിരീഷ കര്ന്നട്ക് , പ്രകാശ് രാജ് , തുടങ്ങി വന്‍ താര സാന്നിധ്യം …..ആളികത്തിയ പ്രതീക്ഷകളുടെ മേലില്‍ ഇരുട്ട് വീഴാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല….. ! ആദ്യ ഷോ കഴിഞ്ഞതും ,മലയാള സിനിമാ ലോകം മാത്രമല്ല ദക്ഷിണയേന്ത്യ ഒന്നാകെ ഞെട്ടി…. !സുരേഷ് കൃഷ്ണ എന്ന സുപ്പര്‍ ഡ്യൂപ്പര്‍ സംവിധായകന്‍റെ മാര്‍ക്കറ്റ് പ്രിന്‍സിന്റെ വമ്പന്‍ പരാജയത്തോട് കൂടി ഉരുകിവീണു . ഒരിക്കല്‍ സുരേഷ് കൃഷ്ണയെ കാത്തിരുന്ന ത്മിഴ് സൂപ്പര്‍സ്റ്റാറുകള്‍ പിന്നീട് നീണ്ട അഞ്ചു വര്‍ഷമെടുത്തു …. ഈ കൊടിപാറിച്ച സംവിധായകന്‍റെ ഒരു ചിത്രത്തിന് സമ്മതം മൂളാന്‍ . മോഹന്‍ലാലിന്റെ കരിയറില്‍ പ്രിന്‍സ് എന്ന ചിത്രത്തോളം ക്ഷീണം സംഭവിച്ച മറ്റൊരു ചിത്രം ഇല്ല എന്ന് നിസ്സംശയം പറയാം . മോഹന്‍ലാലിന്റെ സംഭാഷണങ്ങളിലെ വൈരുദ്ധ്യവും പ്രിന്‍സിനെ വലിയ പരാജയത്തിലേക്ക് തള്ളിവിട്ടകാരണങ്ങളില്‍ ഒന്നായിരുന്നു .

ദുബായ്ജോഷിയും .. രണ്‍ജി പണിക്കരും .. മമ്മൂട്ടിയും ഒരുമിക്കുക…! 8കോടി ബട്ജറ്റില്‍ ദുബായ് നഗരത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ …! കേട്ടവരെല്ലാം ആവേശംമൂത്ത് അത്യാസന്ന നിലയിലായി . മെഗാസ്റ്റാറിന്റെ ആരാധകരുടെ ഹൃദയത്തിലേക്ക്….രണ്‍ജി പണിക്കര്‍ വെടി മരുന്ന് നിറച്ചു വിട്ട്… തീപൊരി ഡയലോഗ്കളുമായി തിയേറ്ററുകളില്‍ അട്ടഹാസങ്ങള്‍ തീര്‍ത്ത … ദി കിംഗ്‌ എന്ന ചിത്രത്തിലെ രോഷാകുലനായ …. ജോസഫ് അലക്സ് തേവള്ളി പറമ്പന്‍ എന്ന കോഴിക്കോട് ജില്ലാ കളക്റ്ററുടെ….’ രോമാഞ്ചം കൊള്ളിച്ച സംഭാഷണങ്ങള്‍ ശരവേഗത്തില്‍ വന്നു പതിച്ചു’ . അവര്‍ അടക്കിപ്പിടിക്കാന്‍കഴിയാത്ത ആവേശത്തെ കയറൂരി വിട്ടൂ… അവര്‍ കാത്തിരുന്നൂ ….”രണ്ജിപണിക്കരുടെ രവി മാമ്മനെ.. ജോഷിയുടെ രവിമാമാനേ…
ഷൂട്ടിങ്ങി നിടയില്‍ പ്രതിസന്ധികള്‍ പലതും ഈ ബിഗ്ബ്ദ്ജട്റ്റ് ചിത്രത്തിന് നേരിടേണ്ടി വന്നെന്ക്കിലും . ചിത്രത്തിന്‍റെതായി പുറത്തുവന്ന മമ്മൂട്ടിയുടെ സ്റ്റയിലന്‍ സ്റ്റില്ലുകള്‍ പ്രതീക്ഷകളെ ഉത്സവമാക്കിമാറ്റി .ദുബായ് എന്ന ഷുവര്‍ ബെറ്റ് ചിത്രത്തിന് വേണ്ടി തിയേറ്ററുകാര്‍ മുന്‍ കൂര്‍ അഡ്വാന്‍സ് എത്ര വേണമെന്ക്കിലും വെച്ചു നീട്ടി കൊണ്ട് മത്സരിച്ചു . മലയാള സിനിമയുടെ സകല ബോക്സ് ഓഫിസ് ചരിത്രങ്ങളും കടപുഴക്കും … ഈചിത്രമെന്ന് മാധ്യമ ലോകം വിധി എഴുതി ….. ഒടുവില്‍ , ആവികയറിയ ആവേശവുമായി വന്ന ദുബായ് തകര്‍ന്നു തരിപ്പണമായി മാറുകയായിരുന്നു . ചിത്രം പൂര്‍ത്തിയാവുമ്പോയെക്കും 8കോടിയില്‍ നിന്നും 11കോടിയിലേക്ക്കടന്നിരുന്നു ബട്ജറ്റ് . നിര്‍മ്മാതാവായ വി ബി കെ മേനോന്‍ ഒടുക്കമാവുമ്പോയെക്കും കഴുത്തില്‍തോര്‍ത്തിട്ടു മുങ്ങി യെന്നും… പുതിയ നിര്‍മ്മാതാവായി പ്രീതിമേനോന്‍ എന്ന അപരിചിത പേര് രംഗത്ത് വരുകയുംചെയ്തു . മമ്മൂട്ടിയുടെ കരിയറിലെ വിലപ്പെട്ട പരാജയമായിമാറിയപ്പോള്‍ …. രണ്‍ജി പണിക്കരുടെ പേനയിലെ സ്ഫോടന പ്രതീക്ഷകള്‍ക്ക് ക്ഷത മേല്‍പ്പിച്ചത്ദുബായ് തന്നെയായിരുന്നു .

യുവതുര്‍ക്കി

1996ന്‍റെ മലയാളസിനിമയെ പ്രകമ്പനം കൊള്ളിച്ച മറ്റൊരു ഇരട്ടകുഴല്‍ തുപ്പാക്കിയായിരുന്നു … ഭദ്രന്‍റെ യുവതുര്‍ക്കി .തെന്നിന്ത്യന്‍ ആക്ഷന്‍ ക്യൂന്‍ വിജയശാന്തിയും സുരേഷ്ഗോപിയും അമിതാഭ് ബച്ചന്‍ കോര്‍പ്പരേഷന്‍ [ABCL] ലിമിറ്റഡും ഒന്നിക്കുന്നു….ഡല്‍ഹിയിലെ തീപാറുന്ന രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു സ്ഫോടന പൊളിറ്റിക്കല്‍ ത്രില്ലര്‍ . അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമ കോരിത്തരിക്കുകയായിരുന്നു…. 8കോടി ബട്ജറ്റില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ വിജയ ശാന്തിയും അന്നത്തെ ഡയനാമിക് നായകന്‍ സുരേഷ്ഗോപിയും സ്ഫടികത്തിന് ശേഷം ഭദ്രനും .. ഡോ.രാജെന്ട്ര ബാബുവും [സംഭാഷണം ] കൂടെ വമ്പന്‍ താര സാന്നിധ്യവും ……… പറയണോ പൂരം .പ്രേക്ഷകരുടെ ആവേശം അണപൊട്ടി ഒഴുകാന്‍ തുടങ്ങി .യുവതുര്‍ക്കി പൊടുന്നനെ മലയാളസിനിമയുടെ മഹാപ്രതീക്ഷ കളുടെ കൂട്ടത്തിലേക്ക് കുതിച്ചു . വ്യാവസായിക പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു ….. പക്ഷേ , പ്രേക്ഷകര്‍ പരാജയത്തിന്റെ കരിമാല എടുത്തു യുവതുര്‍ക്കിയുടെ തലയില്‍ ചൂടിക്കാന്‍ വലിയ സമയം വേണ്ടിവന്നില്ല. സംവിധായകന്‍ ഭദ്രന്‍റെ കണ്ടകശനി ആരംഭവും …കുതിച്ചു മുന്നേറിയ സുരേഷ്ഗോപിയുടെ താരമൂല്യം ഒലിച്ചുപോയതും… യുവതുര്‍ക്കി സമ്മാനിച്ച പ്രത്യാഘാതങ്ങളായിരുന്നു.ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഒക്കെ തന്നെ വന്‍ പരാജയങ്ങള്‍ ആയി മാറിയ ചരിത്രവും ഇതിനോട് കൂടെ ചേര്‍ത്ത് വായിക്കാം . ‘ഒളിമ്പ്യന്‍ അന്തോണി ആദം . ഉടയോന്‍ , വെള്ളിത്തിര , അതില്‍ ‘ ഉടയോന്‍ ‘ മലയാള സിനിമയിലെ മഹാപരാജയങ്ങളില്‍ ഒന്നായിമാറിയ ചിത്രമായിരുന്നു. സുരേഷ്ഗോപിയുടെ പൊടുന്നനെ വന്ന താരമൂല്യം കുത്തനെ ഒലിച്ചു പോയ ചിത്രം കൂടിയായിരുന്നു ‘ യുവതുര്‍ക്കി .

K T കുഞ്ഞുമോന്‍ … ഇങ്ങനെ ഒരു പേരില്‍ ചിലപ്പോള്‍…. ഇപ്പോയും തമിഴ് നാടിന്റെ എതെന്ക്കിലും ഗ്രാമങ്ങളില്‍ ഫാന്‍സ്‌ അസോസിയേഷന്‍ കാണുമായിരിക്കും.കെ. ടി .ചിത്രങ്ങള്‍ എന്നും … സംതിംഗ് സ്പെഷല്‍ ആയിരുന്നു .ആര്‍ഭാടങ്ങളുടെയും അല്ന്ക്കാരങ്ങളുടെയും മഹാപ്രഭാവം പേറി വരുന്ന ചിത്രങ്ങള്‍ . കാഴ്ചകളെ വിസ്മയങ്ങളാക്കിമാറ്റാന്‍ കെ ടി കുഞ്ഞുമോന്‍ തന്റെ ചിത്രങ്ങളില്‍ പണം വാരി കോരി എറിഞ്ഞു . എം ജി ആറും , ശിവാജിയും , രജനിയും , കമലും , വിജയകാന്തു വരെ അടക്കി ഭരിച്ച തമിഴ്സിനിമയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുള്ള പുത്തന്‍ വിപ്ളവവണ്ടികളായി കെ.ടി . കുഞ്ഞുമോന്‍ ചിത്രങ്ങള്‍ . വസന്തകാല പറവൈ . സൂര്യന്‍ . ജെന്റില്‍മാന്‍ . കാതലന്‍ . കാതല്‍ദേശം …ഇവയെല്ലാം തമിഴ് സിനിമയുടെ പല മുന്‍വിധികളും തകര്‍ത്തു തരിപ്പണമാക്കിയ കെ.ടി.കുഞ്ഞുമോന്‍ ചിത്രങ്ങളായിരുന്നു. വില്ലനായി മുന്നേറ്റം നടത്തി വന്ന ശരത് കുമാര്‍ സുപ്രീം സ്റ്റാര്‍ ആയതും [ സൂര്യന്‍ ] തമിഴിലും തെലുങ്ക്കിലും കന്നടയിലും ഗതികിട്ടാതെ അലഞ്ഞ അര്‍ജ്ജുന്‍ ആക്ഷന്‍ കിംഗ്‌ [ജെന്റില്‍ മാന്‍ ] ആയി മാറിയതുമെല്ലാം .. കെ . ടി കുഞ്ഞുമോന്‍ കറന്‍സികള്‍ വാരികോരി എറിഞ്ഞ ചിത്രങ്ങളിലൂടെയായിരുന്നു. ഇന്ത്യയില്‍ ഇന്ന് ഏറ്റവും പ്രതിഫലം പറ്റുന്ന സംവിധായകരുടെ കൂട്ടത്തിലുള്ള പ്രഭുദേവയും ഷങ്കറുമെല്ലാം… കെ ടി കുഞ്ഞുമോന്‍ 90കളുടെ തെന്നിന്ത്യന്‍ വാണിജ്യലോകത്തെ വിറപ്പിച്ച് എടുത്ത വലിയ റിസ്ക്കുകളായിരുന്നു .97ലെ ദീപാവലി വെടികെട്ടായി കെ ടി കുഞ്ഞുമോന്‍ അനൌണ്സ് ചെയ്ത…… രക്ഷകന്‍ എന്ന ചിത്രത്തിന്റെ ബട്ജറ്റ് കേട്ടാണ് ദക്ഷിണേന്ത്യന്‍ സിനിമാപണ്ഡിതര്‍ അന്തം വിട്ടു വിറച്ചുപോയത് … !!!തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന നായകന്‍…. മിസ്‌ യൂണി ;സ് സുസ്മിതാസെന്‍ നായിക … കഥ കെ ടി കുഞ്ഞുമോന്‍ .. സംഗീതം ഏ . ആര്‍ . റഹ്മാന്‍ … ഗാനങ്ങള്‍ വാലി വൈരമുത്തു. ആലാപനം ഉദിത് നാരായണ്‍ . … ബട്ജറ്റ് 18കോടി.; ഒരു കുഞ്ഞുമോന്‍ ചിത്രത്തിനായി പേരുകേട്ട സംവിധായകര്‍ കണ്ണില്‍ എണ്ണ ഒഴിച്ചു കാത്തിരുന്നിട്ടും… കുഞ്ഞുമോന്‍ 18കോടി നവാഗതസംവിധായകനായ പ്രവീണ്‍ഗാന്ധിയെയാരുന്നു ഏല്‍പ്പിച്ചത് . പ്രേക്ഷകര്‍ക്കൊപ്പം ഇന്ത്യന്‍ സിനിമാലോകവും കാത്തിരുന്നു .. വമ്പന്‍ ചിത്രമായ രക്ഷകന് വേണ്ടി. 97ല്‍ പിറന്ന ദീപാവലിനാള്‍ തമിഴ് സിനിമാലോകത്തിനു
ഒരിക്കലും മറക്കാന്‍ കഴിയില്ല … അടയാറിലെ കുഞ്ഞുമോന്റെ 27നിലയുള്ള ഫ്ലാറ്റിന്റെദീപാവലിനാള്‍ തമിഴ് സിനിമാലോകത്തിനു ഒരിക്കലും മറക്കാന്‍ കഴിയില്ല … അടയാറിലെ കുഞ്ഞുമോന്റെ 27നിലയുള്ള ഫ്ലാറ്റിന്റെ താക്കോല്‍ ഗോവിന്തന്‍ ചെട്ടിയാര്‍ പിടിച്ചു വാങ്ങുമ്പോള്‍…… ” ഒരു വന്‍ വേലിയിറക്കത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു ത്മിഴ് സിനിമാ ലോകം” . മഹാപ്രഭാവങ്ങള്‍ നിമിഷ നേരം കൊണ്ട് ഒഴുകി ഒലിച്ചുപോവുന്ന വേലിയിറക്കത്തിന്… അതിനു ശേഷം കുഞ്ഞുമോനെ മുന്നില്‍ നിര്‍ത്തി തമിഴിലെ മേല്‍വിലാസമില്ലാത്ത ബാനറുകള്‍ രണ്ടു മൂന്നു ചിത്രങ്ങള്‍ പുറത്തിറക്കി പക്ഷെ …. 97 ല്‍ പൊടിപൊടിച്ച 18കോടിയുടെ ബാധ്യത ഇന്നും കെ ടി കുഞ്ഞുമോനെ വിട്ടു പോയിട്ടില്ല .

ത്രിമൂര്‍ത്തി

ഹിന്ദി സിനിമയുടെ ചരിത്ര മെഴുതുന്നവര്‍ 1976ലെ കാളിച്ചരണ്‍ മുതല്‍ 93ലെ ഖല്‍നായക് വരെയുള്ള ചിത്രങ്ങളിലൂടെയും ….’ സുഭാഷ്ഘൈ എന്ന സംവിധായകനിലൂടെയും സഞ്ചരികാതെ ബോളിവുഡ് സിനിമയുടെ ചരിത്രം പൂര്‍ത്തികരിക്കപെടുകയില്ല . തുടര്‍ച്ചയായി 10 മഹാ ചരിത്ര വിജയങ്ങളൊരുക്കി ബോളിവുഡ് സിനിമയെ ഉള്ളം കയ്യിലിട്ടു അമ്മാനമാടിയ ഒരേ….. ഒരു സംവിധായകനായ സുഭാഷ്ഘൈ….. 1994ലായിരുന്നു [മണ്‍മറഞ്ഞ] മുകുള്‍ എസ്‌ ആനന്ദു മായി കൈ കോര്‍ക്കുന്നത് . സുഭാഷ്ഘൈ ബോളിവുഡിന്റെ സിംഹ മായിരുന്നെന്ക്കില്‍ … മുകുള്‍ ആനന്ദ് ബോളിവുഡിന്‍റെ കരിം പുലി യായിരുന്നു . അഗ്നിപഥ്‌ . ഹം . ഗുദാഗവ തുടങ്ങിയ പതിനൊന്നോളം ബ്രമ്മാണ്ട വിജയചിത്രങ്ങളൊരുക്കിയ സംവിധായകന്‍ . രണ്ട് മഹാ പ്രഭാവങ്ങള്‍ ആദ്യമായി കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത‍ കേട്ട് ഹിന്ദി സിനിമാ ലോകം അമ്പരന്നു….. !1994ലെ ആഗസ്റ്റ്‌ മാസത്തിലെ ഫിലിം ഫെയര്‍ മാഗസിന്‍ പിറന്നത് …..’ ഇന്ത്യന്‍ സിനിമയുടെ മഹാ പ്രതീക്ഷകളെ വാനിലേക്ക് പറക്കാന്‍ വിട്ടു കൊണ്ടായിരുന്നു .ജാക്കി ഷാറോഫ് – അനില്‍ കപ്പൂര്‍ – ഷാരൂഖ്‌ ഖാന്‍ ..എന്നിവര്‍ ഒരു കുടകീഴില്‍ . സംവിധായകന്‍ സുഭാഷ്ഘൈ ആദ്യമായി നിര്‍മ്മതവാവുന്നു …ചിത്രം ത്രിമൂര്‍ത്തി. സംവിധാനം മെഗാഹിറ്റുകളുടെ തോഴന്‍ മുകുള്‍ എസ് ആനന്ദ് .
നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സമ്മേളനം എന്നായിരുന്നു ഫിലീം ഫെയര്‍ ത്രിമൂര്‍ത്തികളുടെ വിളമ്പരത്തിനു ചാര്‍ത്തിയ തലകെട്ട്. അന്നുമുതല്‍ ബോളിവുഡ് സിനിമാ വ്യാവസായിക ലോകവും പ്രേക്ഷകരും ത്രിമൂര്‍ത്തി എന്ന ചിത്രത്തിന് പിന്നാലെ നടന്നു . ചിത്രത്തിന് റിലീസിന് മുന്‍പേ വന്ന ഗാനങ്ങള്‍… ‘പ്രതീക്ഷകളെ കൊടുമുടി കയറ്റികൊണ്ടായിരുന്നു തരംഗ മായിമാറിയത് . ആ സമയം ഷാരൂഖ്‌ ഖാന്റെ താരമൂല്യം [ദില്‍വാലേ ദുല്‍ഹനിയാ] അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ചുകൊണ്ട് കുതിക്കുകയുമായിരുന്നു. ഉത്തരേന്ത്യയിലും , ദക്ഷിണേന്ത്യ യിലും , ത്രിമൂര്‍ത്തി എന്ന മള്‍ട്ടിസ്റ്റാര്‍ വെടികെട്ടിനായി പിടി വലികള്‍ മുറുകി . ഓരോ വാര്ത്തകളും ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ടിരുന്നു ….1995 ഡിസംബര്‍ 22നു ത്രിമൂര്‍ത്തി റിലീസായപ്പോയെക്കും ഒക്ടോബറില്‍ പുറത്തിറങ്ങിയ ഷാരൂഖ്‌ -കാജോള്‍ ജോഡിയുടെ …. ദില്‍വാലെ ദുല്‍ഹനിയാ ലെജായെന്ക്കെ എന്ന ചിത്രം ഹിന്ദി സിനിമയുടെ അതുവരെയുള്ള സംസ്ക്കാരത്തെ തന്നെ ഖബറടക്കി കഴിഞ്ഞിരുന്നു . സംവിധായകന്‍ മുകുള്‍ എസ് ആനന്ദ് വിളമ്പിയ പഴയ വീഞ്ഞ് …. പുളിപ്പും ചളിപ്പും കയ്പ്പും അനുഭവപെട്ടു മഹാ ദുരന്തമായിമാറി .

over hyped flop movies

Continue Reading
You may also like...

More in Articles

Trending

Recent

To Top