Connect with us

വെള്ളിത്തിരക്ക് പുറത്ത് വിവാദം സൃഷ്‌ടിച്ച സൂപ്പർതാര പ്രണയങ്ങൾ !

Articles

വെള്ളിത്തിരക്ക് പുറത്ത് വിവാദം സൃഷ്‌ടിച്ച സൂപ്പർതാര പ്രണയങ്ങൾ !

വെള്ളിത്തിരക്ക് പുറത്ത് വിവാദം സൃഷ്‌ടിച്ച സൂപ്പർതാര പ്രണയങ്ങൾ !

ഒരുപാട് വിവാദങ്ങളിലൂടെയാണ് സിനിമ താരങ്ങളുടെ ജീവിതം കടന്നു പോകാറുള്ളത് . സിനിമക്‌ളല്ലേ മിന്നുന്ന താരങ്ങളുടെ വ്യക്ത ജീവിതം പലപ്പോളും രുളടഞ്ഞതുമായിരിക്കും. ബന്ധങ്ങളാണ് തരത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് . പ്രണയം വിവാഹം അങ്ങനെ ഒട്ടേറെ കഥകൾ. താര ഗോസിപ്പുകളിൽ എന്നും മുന്നിട്ടു നിൽക്കുന്നത്അവർക്കിടയിലെ പ്രണയവും പ്രണയ പരാജയങ്ങളുമാണ്‌. അതേസമയം ചില താരങ്ങളുടെയെങ്കിലും ജീവിതത്തിൽ ഗോസിപ്പുകൾ എന്നതിലുപരി ഇവയ്ക്കൊക്കെ ഒരുയാഥാർഥ്യമുണ്ടായിരുന്നു. അങ്ങനെയുള്ള വിവാദമായ ചില താര പ്രണയങ്ങളെക്കുറിച്ച് നോക്കാം:-

ശ്രീവിദ്യ-കമൽ ഹാസൻ

മലയാളത്തിന്റെ ശ്രീത്വം, അതായിരുന്നു ശ്രീവിദ്യ. ആരാധകർക്കുമാത്രമല്ല സിനിമാലോകത്തിനും ഏറെ പ്രിയപ്പെട്ട അഭിനേത്രിയായിരുന്നു ശ്രീവിദ്യ. ശ്രീവിദ്യയുടെ ജീവിതവുംസംഭവ ബഹുലമായ ഒരു സിനിമ പോലെയായിരുന്നു. എന്നാൽ അവിടെ നായകന്മാരായിരുന്നില്ല വിജയം കണ്ടത് വില്ലനായിരുന്നു എന്നു മാത്രം. പ്രണയവും, പ്രണയപരാജയവും, വിവാഹവും, വിവാഹ മോചനവും, വില്ലനായെത്തിയ ക്യാൻസറും, അത് പുറം ലോകമറിയാതെ കൊണ്ടു നടന്നതും ഏറ്റവും ഒടുവിൽ രോഗശയ്യയിൽകിടക്കുമ്പോൾ തന്റെ കൗമാരകാല പ്രണയിതാവിനെ കാണണമെന്ന മോഹവും അദ്ദേഹം ആ ആഗ്രഹം നിറവേറ്റാനെത്തിയതുമൊക്കെ ഏതൊരു സൂപ്പർതാര ചിത്രത്തെയുംവെല്ലുന്ന രീതിയിലായിരുന്നു ദൈവം മുൻകൂട്ടി സ്ക്രിപ്റ്റൊരുക്കിയത്.

70 കളിൽ സിനിമാരംഗത്തെ സജീവ ചർച്ചയായിരുന്നു ശ്രീവിദ്യ- കമൽ ഹാസൻ പ്രണയം. ഇരുവരുടെയും വിവാഹ വാർത്ത കേൾക്കുവാനായി ഏറെ ആകംക്ഷയോടെയായിരുന്നുആരാധകരും സിനിമാ ലോകവും കാത്തിരുന്നത്. ശ്രീവിദ്യയ്ക്ക് കമലിനോട് അഗാധ പ്രണയമാണെന്ന് സിനിമാ മാഗസിനുകളും എഴുതി. കമലിനേക്കാൾ ഒരു വയസ്കൂടുതലായിരുന്നു ശ്രീവിദ്യയ്ക്ക്. എന്നാൽ അവർക്കിടയിൽ അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല.

ശ്രീവിദ്യയുടെ വീട്ടുകാർക്ക് ഒട്ടു താൽപര്യമില്ലായിരുന്നു ഈ പ്രണയത്തോട്. ഒരു രീതിയിലും അവർ അതിനെ അംഗീകരിച്ചില്ല. അപൂർവരാഗങ്ങൾ എന്ന ചിത്രത്തിൽഅഭിനയിക്കുമ്പോഴാണ്‌ ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിടുന്നത്. ഏറെകാത്തിരിപ്പുകൾക്കൊടുവിൽ വീട്ടുകാർ ഒരു രീതിയിലും അംഗീകരിക്കാതിരുന്നതിനെ തുടർന്ന്ഇരുവരും തങ്ങളുടെ പ്രണയം പാതിവഴിക്കുപേക്ഷിച്ചു. പിന്നീട് ചലച്ചിത്ര നിർമ്മാതാവ് ജോർജ് തോമസ് വിദ്യയുടെ ജീവിതത്തിലേക്ക് കടന്നു വന്നെങ്കിലും അതും വിവാഹമോചനത്തിൽ എത്തുകയായിരുന്നു.

സംവിധായകൻ രഞ്ജിത് ഒരുക്കിയ തിരക്കഥ എന്ന ചിത്രത്തിൽ ശ്രീവിദ്യയുടെ ജീവിതമായിരുന്നു പ്രധാനമായും പ്രമേയമാക്കിയത്. ശ്രീവിദ്യയുടെ അവസാനനാളുകളിൽആശുപത്രിയിൽ ആർക്കും സന്ദർശനം അനുവദിച്ചിരുന്നില്ല. എന്നാൽ വിദ്യയെ കാണാൻ കമൽ എത്തി. അതും ശ്രീവിദ്യയ്ക്ക് കമലിനെ കാണണം എന്ന ആഗ്രഹംപ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു കമലിന്റെ സന്ദർശനം. എവിടെ വേണമെങ്കിലും കൊണ്ടുപോയി ചികിത്സിക്കാമെന്ന് കമൽ പറഞ്ഞെങ്കിലും സ്നേഹപൂർവം ശ്രീവിദ്യ അത്നിരസിക്കുകയായിരുന്നു. രഞ്ജിത്തിന്റെ ചിത്രത്തിലും ക്ളൈമാക്സിന്‌ കാരണമായത് കമലിന്റെ ആ സന്ദർശനമായിരുന്നു.

സീമ-ജയൻ

പഴയകാല മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് പ്രണയ ജോഡികളായിരുന്നു സീമയും ആക്ഷൻ സ്റ്റാർ ജയനും. ആക്ഷനുപരി സ്ക്രീനിൽ വിജയിച്ച പ്രണയനായകനുമായിരുന്നുജയൻ. സംവിധായകൻ ഐ വി ശശിയാണ്‌ സീമ എന്ന അഭിനേത്രിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ആദ്യ ചിത്രങ്ങൾ കൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടനടിയാണ്‌ സീമ.

വെറും ഗോസിപ്പായിരുന്നോ അതോ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടായിരുന്ന വാർത്തകളായിരുന്നോ എന്ന് ഇന്നും പ്രേക്ഷകരെ കുഴയ്ക്കുന്ന ഒന്നാണ്‌ ജയൻ -സീമ താരങ്ങളുടെപ്രണയ വാർത്തകൾ. ഇരുവർക്കുമിടയിൽ ഒരു പ്രണയമുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ്‌ അധികവും. അതുകൊണ്ട് തന്നെ സൂപ്പർതാര പദവിയിലേക്കുയർന്ന ജയന്റെഅകാല അപകട മരണവും ഒരുവേള ചോദ്യം ചെയ്യപ്പെട്ടിരുന്നു. അപകടമായിരുന്നു എന്നും, അതല്ല അപകടപ്പെടുത്തുകയായിരുന്നു എന്നും പല തരം വാർത്തകൾ പ്രചരിച്ചു.

അത് എന്തുമാകട്ടെ, സിനിമയിൽ നായകനായിരുന്നെങ്കിലും സിനിമയ്ക്ക് പുറത്ത് തന്റെ സഹോദരനായിരുന്നു ജയൻ എന്നാണ്‌ ഇപ്പോഴും പല അഭിമുഖങ്ങളിലും സീമപറയുന്നത്. സീമയെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ ഐ വി ശശി തന്നെ പിന്നീട് സീമയെ ജീവിത സഖിയുമാക്കി.

ചാർമ്മിള-ബാബു ആന്റണി

മോഹൻലാൽ ചിത്രം ധനത്തിലൂടെ സംവിധായകൻ സിബി മലയിൽ മലയാളിക്കു സമ്മാനിച്ച പുതുമുഖ നായികയാണ്‌ ചാർമ്മിള. കാബൂളിവാല എന്ന ചിത്രം ചാർമ്മിളയെ മലയാളത്തിൽ ഏറെ ശ്രദ്ധേയയാക്കി. എന്നാൽ സിനിമാതാരം എന്ന പ്രശസ്തിക്കുമേലെ പ്രണയവും ഗോസിപ്പുകളും ചാർമ്മിളയെ വേട്ടയാടുകയായിരുന്നു. ഇന്നും മലയാളിമറക്കാത്ത ആ മുഖം പൊടുന്നനെയായിരുന്നു തിരശീലയ്ക്കു പിന്നിലേക്ക് മറഞ്ഞത്.

ചില ചിത്രങ്ങളിൽ തന്റെ നായകനായി അഭിനയിച്ച ബാബു ആന്റണിയുമായി താരം പ്രണയത്തിലായതോടെയാണ്‌ ഗോസിപ്പ് കോളങ്ങൾ ചാർമ്മിളയെ വിടാതെ പിന്തുടരാൻതുടങ്ങിയത്. നായകൻ എന്നതിലുപരി ആയോധന കലകളിലെ വൈദഗ്ധ്യം കൊണ്ടും ഹെയർ സ്റ്റൈൽ കൊണ്ടുമൊക്കെ ഒരു ബാബു ആന്റണി തരംഗം നിലനിന്നിരുന്നസമയത്തായിരുന്നു ചാർമ്മിള ബാബു ആന്റണിയുമായി അടുക്കുന്നത്. എന്നാൽ ബാബു ആന്റണിക്ക് തന്നെ വിവഹം കഴിക്കുന്നതിനോട് താൽപ്പര്യമില്ലെന്ന് മനസിലാക്കിയ ചാർമ്മിള ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തലനാരിഴയ്ക്ക് രക്ഷപ്പെടുകയുമായിരുന്നു.

ബാബു ആന്റണിയുമായി പ്രണയത്തിലാണെന്ന വാർത്ത വന്നതിനെ തുടർന്ന് സിനിമാലോകം ഒട്ടാകെ ചാർമ്മിളയെ തിരുത്താൻ ശ്രമിച്ചു. ഇരുവരും തമ്മിൽ എട്ടു വയസ്സിന്റെവ്യത്യാസം. നിങ്ങൾ തമ്മിൽ ജീവിച്ചാൽ ശരിയാവില്ല എന്നൊക്കെ അന്ന് പലരും ഉപദേശിച്ചിരുന്നതായി ചാർമ്മിള പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ താൻ അന്ന്പ്രണയത്തിന്റെ ഇരുട്ടിലായിരുന്നുവെന്നും അത് കാരണം ആരും പറയുന്നത് മനസ്സിലാക്കാൻ ശ്രമിച്ചില്ലെന്നും തരം പറഞ്ഞു.

ചാർമ്മിളയെ ഒഴിവാക്കിയ ബാബു ആന്റണി ഒരു അമേരിക്കൻ നടിയെ വിവാഹം കഴിച്ച് അമേരിക്കയിൽ ജീവിതം തുടങ്ങി.പതിയെ സിനിമയിൽ അവസരം കുറഞ്ഞ ചാർമ്മിള അധികം താമസിയാതെ മറ്റൊരു പ്രണയത്തിൽ അകപ്പെട്ടു. മിനിസ്ക്രീൻ താരമായിരുന്ന കിഷോർ സത്യയെ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും തകർന്നു. തുടർന്ന്തന്നേക്കാൾ ഏഴ് വയസിനിളപ്പമുള്ള രാജേഷ് എന്നയാളെ ചാർമ്മിള വീണ്ടുംവിവാഹം ചെയ്തു. ഇതും മറ്റൊരു പ്രണയ വിവാഹമായിരുന്നു. ഇതിൽ ഇരുവർക്കും ഒരുകുട്ടിയുണ്ട്. എന്നാൽ ഈ ബന്ധവും വിവാഹ മോചനത്തിൽ അവസാനിക്കുകയായിരുന്നു. ചില തെന്നിന്ത്യൻ സിനിമകളിൽ അമ്മ വേഷങ്ങൾ ചെയ്ത് ജീവിതത്തോട് മല്ലിടുകയാണ്‌ ഇന്ന്ചാർമ്മിള.

അംബിക – പ്രഭു

80-90കാലഘട്ടത്തിൽ തെന്നിന്ത്യൻ സിനിമ അടക്കിവാണ നായികയായിരുന്നു അംബിക. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഏറെപ്രശസ്തയായ താരത്തെക്കുറിച്ചുള്ള ഗോസിപ്പുകൾക്കും പഞ്ഞമില്ലായിരുന്നു. അക്കൂട്ടത്തിൽ ഏവരും ഉറ്റുനോക്കിയ പ്രണയമായിരുന്നു താരത്തിന്‌ തമിഴ് നടൻ പ്രഭുവുമായിഉണ്ടായിരുന്നത്. ഏറെ പ്രശസ്തിയിൽ നിൽക്കുന്ന താരങ്ങൾ, അതുകൊണ്ട് തന്നെ മാധ്യമങ്ങളും ഗോസിപ്പ് കോളങ്ങളും അവർക്കു പിറകേ നടന്ന് വാർത്തകൾ ഉണ്ടാക്കാൻമത്സരിച്ചു.

അഗാധ പ്രണയത്തിലായിരുന്ന ഇരുവരുടെയും വാർത്തകൾ പ്രഭുവിന്റെ അച്ഛനും തമിഴിലെ മുടിചൂടാ മന്നനുമായ ശിവാജി ഗണേശന്റെയും ചെവിയിലെത്തി. ആരാധകരെപ്പോലെ അത്ര നല്ല വാർത്തയായിരുന്നില്ല അത് അദ്ദേഹത്തിന്‌. ഏറെ ഉപദേശങ്ങൾക്കും ശകാരങ്ങൾക്കുമൊടുവിൽ ഇരുവരെയും അകറ്റാനായി അദ്ദേഹം തന്നെഉപായവും കണ്ടുപിടിച്ചു. മകന്റെ കാമുകിയെ അച്ഛൻ നായികയാക്കുക!

വാഴ്കൈ എന്ന ചിത്രത്തിൽ ശിവാജി ഗണേശന്റെ നായികയായി എത്തിയത് അംബികയാണ്‌. ഇരുവരും പ്രണയ ജോഡികളായിട്ടായിരുന്നു സ്ക്രീനിലെത്തിയതും. അങ്ങനെ ശിവാജിഗണേശൻ തന്റെ ലക്ഷ്യം കണ്ടു. സിനിമയിലാണെങ്കിൽ കൂടി അച്ഛൻ നായികയാക്കിയ..അതും പ്രണയ നായികയാക്കിയ പെണ്ണിനെ വിവാഹം കഴിക്കാൻ ഏതെങ്കിലും മകനുകഴിയുമോ?

പിന്നീട് സിനിമകളിലെ തിരക്ക് കുറഞ്ഞതോടെ അമേരിക്കൻ മലയാളിയായ ഷീനു ജോണിനെ പ്രണയിച്ച് വിവാഹം കഴിച്ച് അംബിക അമേരിക്കയിൽ സെറ്റിൽഡായി. വിദേശവാസത്തിനിടെ രണ്ട് കുട്ടികൾക്ക് ജന്മം നൽകി. എന്നാൽ ആ ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും വിവാഹബന്ധം വേർപെടുത്തി അംബികചെന്നൈയിൽ സ്ഥിര താമസമാക്കുകയും ചെയ്തു. തുടർന്ന് മിനിസ്ക്രീൻ താരം രവികാന്തിനെ പ്രണയിച്ച് വിവാഹം കഴിച്ചു. എന്നാൽ ആ ബന്ധത്തിനും ആയുസ് വളരെകുറവായിരുന്നു.

മല്ലിക-ജഗതി ശ്രീകുമാർ

മലയാള സിനിമയുടെ ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് മൂന്ന് സ്ത്രീകളാണ്‌. സിനിമാരംഗത്ത് സജീവമാകുന്നതിനു മുമ്പായിരുന്നുഅദ്ദേഹത്തിന്റെ ആദ്യ വിവാഹം. ക്യാമ്പസ് പ്രണയമായിരുന്നു ജഗതി ശ്രീകുമാറിനെ ആദ്യ വിവാഹത്തിൽ എത്തിച്ചത്. മാർ ഇവാനിയോസ് കോളേജിലെ സകലകലാ വല്ലഭനായശ്രീകുമാരും വിമൺസ് കോളേജിലെ മിന്നും താരം മല്ലികയും തമിൽ പ്രണയത്തിലായില്ലെങ്കിലേ അദ്ഭുതമുള്ളൂ. കലയായിരൂന്നു ഇരുവരെയും തമ്മിൽ അടുപ്പിച്ചത്.

വീട്ടുകരുടെ എതിർപ്പിനെ വകവയ്ക്കാതെ ഇരുവരും ഒളിച്ചോടി വിവാഹിതരായി. സ്വപ്നതുല്യമായ ജീവിതവും പ്രതീക്ഷിച്ച് മദ്രാസിലേക്ക് വണ്ടികയറിയ മല്ലികയെ കാത്തിരുന്നത്ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു. ഇരുവരും സിനിമയിൽ അവസരം തേടി. ജഗതി ശ്രീകുമാറിന്‌ കാര്യമായ അവസരങ്ങൾ ഒന്നും ലഭിച്ചില്ല. അതേസമയം മല്ലികയ്ക്ക് മൂന്നാലുചിത്രങ്ങൾ ലഭിച്ചു. സിനിമയിൽ ഏറെക്കുറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഇത് ഇരുവരുടെയും ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കി.

അന്ന് മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായിരുന്നു നടൻ സുകുമാരൻ. ഏറെ ജനകീയനും. സുകുമാരനുമൊന്നിച്ച് പല ചിത്രങ്ങളിലും മല്ലിക അഭിനയിച്ചു. ഇതോടെഅവർക്കിടയിൽ സുഹൃദ്ബന്ധമുണ്ടാകുകയും അത് പ്രണയത്തിലെത്തുകയും ചെയ്തു. പിന്നീട് ജഗതി ശ്രീകുമാറിനെ ഉപേക്ഷിച്ച് സുകുമാരനെ വിവാഹം ചെയ്ത് സിനിമാജീവിതത്തിന്‌ താൽക്കാലികമായി അവധി നൽകുകയായിരുന്നു മല്ലിക.

ഒരിടവേളയ്ക്കു ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ജഗതി ശ്രീകുമാർ ശോഭ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. അതേസമയം അവിചാരിതമായി താരത്തിനുണ്ടായ കാർആക്സിഡന്റിനെത്തുടർന്നാണ്‌ അദ്ദേഹത്തിന്‌ മറ്റൊരു സ്ത്രിയുമായും ബന്ധമുണ്ടായിരുന്നുവെന്നും ഈ ബന്ധത്തിൽ ജഗതിയ്ക്ക് ഒരു മകളുമുണ്ടെന്ന് ലോകം അറിയുന്നത്.

അമല – റഹ്മാൻ

അമലയുമായുളള പ്രണയത്തില്‍ സംഭവിച്ചത് എന്താണെന്ന് തുറന്നു പറഞ്ഞ് നടന്‍ റഹ്മാന്‍ രംഗത്ത്. നേരത്തെ തന്നെ ഇരുവരുടേയും പ്രണയവും പ്രണയതകര്‍ച്ചയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

എന്നാല്‍ അന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ പലതും സത്യമല്ലെന്ന തുറന്നു പറച്ചിലോടെ താരം രംഗത്ത് എത്തിയിരിക്കുകയാണ്. തങ്ങളുടെ ബന്ധത്തില്‍ വില്ലനായി എത്തിയത് തിരക്കുകളാണെന്ന് താരം പറയുന്നു. തിരക്കുകള്‍ കൂടിയപ്പോള്‍ ബന്ധത്തിന്റെ ആഴം കുറഞ്ഞു.

പിന്നെ തന്റെ തുറന്ന പെരുമാറ്റം അത് തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കി.എന്നാല്‍ പ്രണയം പിരിയാന്‍ കാരണം വീട്ടുകാര്‍ എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളെ തള്ളിക്കളഞ്ഞാണ് റഹ്മാന്‍ എത്തിയിരിക്കുന്നത്.

മീര ജാസ്മിൻ – രാജേഷ്

പ്രശസ്ത മാന്‍‌ഡലിന്‍ സംഗീതജ്ഞനായ രാജേഷുമായുള്ള മീരാ ജാസ്മിന്റെ പ്രണയം തകര്‍ന്നതാണ് മറ്റൊരു വിവാദ കഥ . ബന്ധം പൊളിഞ്ഞുവെന്ന് രാജേഷ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ‘സമയം എല്ലാ മുറിവുകളെയും ഉണക്കും’ എന്നാണ് മീരയുമായുള്ള ബന്ധത്തെ പറ്റി രാജേഷ് പറഞ്ഞത്.

‘ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതൊന്നും ഞാന്‍ സ്വപ്നം കണ്ട രീതിയിലായിരുന്നില്ല. സമയം എല്ലാ മുറിവുകളെയും ഉണക്കും. ഈ സാഹചര്യത്തില്‍ ഇതിലപ്പുറമൊന്നും പറയാന്‍ എനിക്കില്ല. ഞാന്‍ സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോവുന്നു’ – രാജേഷ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹത്തിന് മുമ്പ് പരമാവധി സമ്പാദിക്കാനുള്ള തത്രപ്പാടിലായിരുന്നുവെത്രെ മീര. അനുഭവസമ്പത്ത് ഇല്ലാത്ത സംവിധായകരുടെ സിനിമകള്‍ക്കും തന്റെ അച്ഛനാവാന്‍ പ്രായമുള്ള നടന്മാര്‍ നായകരാവുന്ന സിനിമകള്‍ക്കും മീര സമ്മതം മൂളുകയായിരുന്നുവെത്രെ. രാജേഷുമായുള്ള ബന്ധത്തിന് പ്രാധാന്യം നല്‍‌കാതെ, സിനിമകളില്‍ അഭിനയിക്കാന്‍ ഓടി നടന്നതാണ് ബന്ധം വഷളാക്കിയത് എന്നറിയുന്നു.

പിന്നീട് മീര നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസയും എല്‍ എം എസ് പള്ളിയില്‍ വച്ച് വിവാഹതിരായത്. വിവാഹത്തിന് അനില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു. ആദ്യ ഭാര്യയുടെ ഭീഷണി തുടര്‍ന്നാണ് അനില്‍ വിവാഹത്തിന് പൊലീസ് കാവലൊരുക്കിയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ദമ്പതികള്‍ നല്‍കിയ അപേക്ഷയില്‍ അവിവാഹിതന്‍ എന്നാണ് അനില്‍ പറഞ്ഞിരിക്കുന്നത്. ബാംഗ്ലൂര്‍ പെണ്‍കുട്ടിയോ ബാംഗ്ലൂരിലെ ഒരു പെണ്‍കുട്ടിയമായി അനിലിന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അനില്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.

controversial relationship gossips of actresses

Continue Reading
You may also like...

More in Articles

Trending

Recent

To Top