Bigg Boss
ബിഗ്ബോസിലേക്ക് പോകാനുള്ള ഇന്റർവ്യൂ ഉണ്ടായിരുന്നു. തൽക്കാലം പോകുന്നില്ല, ഇനി പോകുമോ എന്ന് പറയാനും പറ്റില്ല; ഒമർ ലുലു
ബിഗ്ബോസിലേക്ക് പോകാനുള്ള ഇന്റർവ്യൂ ഉണ്ടായിരുന്നു. തൽക്കാലം പോകുന്നില്ല, ഇനി പോകുമോ എന്ന് പറയാനും പറ്റില്ല; ഒമർ ലുലു
ബിഗ്ബോസ് 5 ന്റെ വരവറിയിച്ചതോടെ മത്സരാത്ഥികൾ ആരൊക്കെയാണെന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.എല്ലാത്തവണത്തേയും പോലെ ബിഗ്ബോസ് ഹൗസിലേക്കെത്തുന്ന മത്സരാർത്ഥികൾ ആരാകുമെന്ന് പ്രവചനങ്ങൾ ഉണ്ടെങ്കിലും ഒദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.എന്നാൽ ഇപ്പോൾ താൻ ബിഗ്ബോസിലേക്ക് എത്തുന്നുവോയെന്ന ചോദ്യത്തിന് പ്രേക്ഷകരെ കുഴപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.
ബിഗ്ബോസിലേക്ക് പോകാനുള്ള ഇന്റർവ്യൂ ഉണ്ടായിരുന്നു. തൽക്കാലം പോകുന്നില്ല.ഇനി പോകുമോ എന്ന് പറയാനും പറ്റില്ലെന്നാണ് സംവിധായകന്റെ മറുപടി.കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.ഹാപ്പി വെഡിംങ് എന്ന സിനിമയിലൂടെയാണ് ഒമർ ലുലു സംവിധാന രംഗത്തെത്തുന്നത്. സിനിമ വൻ ഹിറ്റായെങ്കിലും തുടർന്നുള്ള ചിത്രങ്ങൾ ഏറെ വിവാദം സൃഷ്ടിക്കുകയായിരുന്നു.ചങ്ക്സ്, ധമാക്ക, അഡാർ ലവ് എന്നീ ചിത്രങ്ങളാണ് വിമർശനങ്ങൾക്കിടയാക്കിയത്.. കഴിഞ്ഞ കുറിച്ച് നാളുകളായി ഒമർ ലുലു ബിഗ് ബോസ് സീസൺ അഞ്ചിൽ മത്സരാർത്ഥിയായി ഉണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പ്രതികരണം.വ്യത്യസ്ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്.
എയര്‍ടെല്‍ മുഖേനയാണ് മത്സരാർത്ഥിയെ തിരഞ്ഞെടുക്കുക.ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഏഷ്യാനെറ്റിന് പുറമെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നു.ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം പ്രത്യേകം സജീകരിച്ച വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് മത്സരം.ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.
കഴിഞ്ഞ ബിഗ്ബോസ് വിജയി നഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.കഴിഞ്ഞ സീസൺ വിജയി നത്തകിയായ ദിൽഷാ പ്രസന്നൻ ആയിരുന്നു. മലയാള ബിഗ്ബോസ് ചരിത്രത്തിലാദ്യമായാണ് ഒരു വനിത വിജയിയാകുന്നത്.പാലാ ഷാജി, ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി, ആലിസ് ക്രിസ്റ്റി എന്നിവർ ഇത്തവണെ മത്സരാർത്ഥികളായി എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ആരും ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നടത്തിയിട്ടില്ല
.ബിഗ്ബോസ് സീസൺ 2 വിൽ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ച രജിത്ത് കുമാറിന്റെ സമാനാവസ്ഥായായിരുന്നു കഴിഞ്ഞ സീസണിലെ മത്സരാർത്ഥിയായ ഡോ റോബിൻ രാധാകൃഷ്ണന്റേതും. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയുമാവർത്തിക്കുമോയെന്ന ആകാംഷയോടെ സീസൺ 5 നായി കാത്തിരിക്കുകയാണ് ബിബി പ്രേക്ഷകർ
