Malayalam
5 ലക്ഷം കൊണ്ട് സന്തോഷ് പണ്ഡിറ്റ് സിനിമ ചെയ്യും, എന്നാൽ അത് പൃഥ്വിരാജിന് സാധിക്കില്ല; ആ പണം കൊണ്ടുചെന്ന് പൃഥ്വിരാജിന്റെ കയ്യിൽ കൊടുത്താൽ മേൽപ്പോട്ട് നോക്കി നിൽക്കും; ഒമർ ലുലു
5 ലക്ഷം കൊണ്ട് സന്തോഷ് പണ്ഡിറ്റ് സിനിമ ചെയ്യും, എന്നാൽ അത് പൃഥ്വിരാജിന് സാധിക്കില്ല; ആ പണം കൊണ്ടുചെന്ന് പൃഥ്വിരാജിന്റെ കയ്യിൽ കൊടുത്താൽ മേൽപ്പോട്ട് നോക്കി നിൽക്കും; ഒമർ ലുലു
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമർലുലു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സന്തോഷ് പണ്ഡിറ്റ് എന്ന സംവിധായകനെ അംഗീകരിക്കുന്ന ഒരാളാണ് താനെന്നാണ് പറയുകയാണ് അദ്ദേഹം.
അഞ്ച് ലക്ഷം രൂപയുണ്ടെങ്കിൽ സിനിമ പൂർത്തിയാക്കി റിലീസ് ചെയ്യാൻ സന്തോഷ് പണ്ഡിറ്റിന് കഴിയുമെന്നും എന്നാൽ അത് പൃഥ്വിരാജിന് സാധിക്കില്ലെന്നുമാണ് ഒമർ ലുലു പറയുന്നത്.
സന്തോഷ് പണ്ഡിറ്റ് വളരെ ചെറിയ തുകയ്‌ക്കാണ് സിനിമ ചെയ്യുന്നത്. ഞാൻ അയാളെ അംഗീകരിക്കുന്ന വ്യക്തിയാണ്. കാരണം, അദ്ദേഹം വെറും അഞ്ചു ലക്ഷം രൂപയ്‌ക്കാണ് സിനിമ ചെയ്തിട്ടുള്ളത്. ആ പണം കൊണ്ടുചെന്ന് പൃഥ്വിരാജിന്റെ കയ്യിൽ കൊടുത്താൽ പൃഥ്വിരാജ് മേൽപ്പോട്ട് നോക്കി നിൽക്കും.
സന്തോഷ് പണ്ഡിറ്റിന്റെ കയ്യിൽ 5 ലക്ഷമേ ഉള്ളൂ. ആ പൈസക്ക് അദ്ദേഹം സിനിമ ചെയ്യുന്നു. അയാൾ അയാളുടെ ആഗ്രഹമാണ് നടത്തിയത്. പ്രോഡക്റ്റ് എന്തുമായിക്കൊള്ളട്ടെ. അദ്ദേഹത്തിന്റെ ആഗ്രഹം നടന്നല്ലോ. സന്തോഷം കണ്ടെത്തുക മാത്രമല്ല, സിനിമ റിലീസും ചെയ്തു.
എത്രയോ കോടികൾ മുടക്കിയ പടം ഇന്നും പെട്ടിയിൽ ഇരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ സിനിമ റിലീസ് ചെയ്തു എന്നു പറയുന്നത് തന്നെ വിജയമല്ലേ എന്നുമാണ് ഒമർ ലുലു ചോദിക്കുന്നത്.
അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് ഒമർ ലുലുവിനെതിരെ നടി പീ ഡന പരാതിയുമായി രംഗത്തെത്തിയതും വാർത്തയായിരുന്നു. പണം തട്ടിയെടുക്കാനുള്ള ബ്ലാ ക്‌മെയിലിങ്ങിന്റെ ഭാഗം കൂടിയാണ് പരാതിയെന്നാണ് ഒമർലുലു പറഞ്ഞത്. ഈ പെൺകുട്ടിയുമായി ഒരുപാടുനാളായുള്ള സൗഹൃദമുണ്ട്. പല യാത്രയിലും ഒപ്പം വന്നിരുന്ന ആളായിരുന്നു. എന്നാൽ ഇടയ്ക്ക് സൗഹൃദത്തിൽ വിള്ളൽ സംഭവിച്ചു.
ആറു മാസമായി ഞങ്ങൾ തമ്മിൽ ബന്ധമില്ല. തൊട്ടു മുൻപ് ചെയ്ത സിനിമയിലും ഈ പെൺകുട്ടി അഭിനയിച്ചിരുന്നു. ഇപ്പോൾ പുതിയ സിനിമ തുടങ്ങിയപ്പോഴാണ് ഇങ്ങനെയൊരു പരാതിയുമായി പെൺകുട്ടി രംഗത്ത് വന്നത്. സിനിമയിൽ അവസരം നല്കാത്തതിലുള്ള ദേഷ്യവുമാകാം ഇങ്ങനെയൊരു പരാതിക്കു കാരണം. ചിലപ്പോൾ പണം തട്ടിയെടുക്കാനുള്ള ബ്ലാ ക്‌മെയ്‌ലിങിന്റെ ഭാഗം കൂടിയാണെന്ന് ആരുകണ്ടുവെന്നായിരുന്നു ഒമർ ലുലു പറഞ്ഞത്.