Connect with us

ഒമർ ലുലു പ്രതിയായ ബ ലാത്സംഗക്കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ച് കോടതി

Malayalam

ഒമർ ലുലു പ്രതിയായ ബ ലാത്സംഗക്കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ച് കോടതി

ഒമർ ലുലു പ്രതിയായ ബ ലാത്സംഗക്കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ച് കോടതി

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ തന്നെ മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിൽ സജീവമായ ഒമർ ലുലു പങ്ക് വെയ്ക്കുന്ന എല്ലാ പോസ്റ്റുകൾകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംവിധായകനെതിരെ ബലാത്സം​ഗത്തിന് കേസ് എടുത്തിരുന്നത്.

ഇപ്പോഴിതാ ഒമർ ലുലു പ്രതിയായ ബ ലാത്സംഗക്കേസിൽ വാദം കേൾക്കുന്നത് കോടതി മാറ്റിവെച്ചുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. ഓഗസ്റ്റ് 2 ലേയ്ക്കാണ് മാറ്റിയത്. ജസ്റ്റിസ് സിഎസ് ഡയസാണ് ഹർജി പരിഗണിക്കുന്നത്. ലൈം ഗികാതിക്രമത്തിന് ഇരയായ നടി ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേർന്നു.

സിനിമയിൽ അ വസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബ ലാത്സംഗം ചെയ്തതായി നടി പരാതിയിൽ ആരോപിക്കുന്നു. നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. വിവാഹിതനായ ഒമർ ലുലു തന്നെ വിവാഹ വാഗ്ധാനം നൽകി പീഡി പ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കരി സമർപ്പിച്ച ഹർജിയിൽ പറയുന്നത്.

ഒമർ ലുലുവിന്റെ വരാനിരിക്കുന്ന പുതിയ സിനിമയിൽ തനിക്ക് നായിക വേഷവും വാഗ്ധാനം ചെയ്തതായും പറയുന്നു. സിനിമയെക്കുറിച്ച് ചർച്ച ചെയ്യാൻ എന്ന വ്യജേന തന്നെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തുകയും കുടിക്കാനായി നൽകിയ പാനീയത്തിൽ എം ഡിഎം എ എന്ന മാരക മയക്കു മരുന്ന് കലർത്തിയ ശേഷം ബോധരഹിതയാക്കി തന്നെ പീ ഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

മാത്രമല്ല, ഒമർ ലുലു മയക്കു മരുന്നിന് അടിമയാണെന്നും യുവതി ആരോപിക്കുന്നുണ്ട്. പാലാരിവട്ടം സ്റ്റേഷനിൽ ഇത് സംബന്ധിച്ച് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കേസ് നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഒമർ ലുലുവിന്റെ സുഹൃത്ത് നാസിൽ അലി, സൂഹൃത്ത് ആസാദ് തുടങ്ങിയവർ ചേർന്ന് ഭീ ഷണിപ്പെടുത്തിയെന്നും ഇതിന്റെ സംഭാഷണങ്ങൾ തെളിവായി ഉണ്ടെന്നും യുവതി അവകാശപ്പെടുന്നുണ്ട്.

കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലു പറയുന്നത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സംവിധായകൻ വ്യക്തമാക്കി. എന്നാൽ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു ആരോപിച്ചു.

പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമാണിതെന്നും സംവിധായൻ പറഞ്ഞു. ഒരുപാട് നാളായുള്ള സൗഹൃദം നടിയുമായിട്ടുണ്ട്. പല യാത്രയിലും ഒപ്പം വന്നിരുന്ന ആളായിരുന്നു. സൗഹൃദത്തിൽ വിള്ളൽ കുറച്ച് നാളായിരുന്നു ഉണ്ടായിരുന്നു.

ആറുമാസത്തോളമായി നടിയുമായി യാതൊരു ബന്ധവുമില്ല. തൊട്ടുമുൻപ് ചെയ്ത സിനിമയിലും ഈ പെൺകുട്ടി അഭിനയിച്ചിരുന്നു.ഇപ്പോൾ പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി പെൺകുട്ടി വന്നിരിക്കുന്നത്. സിനിമയിൽ അവസരം നൽകാത്തതിലുള്ള ദേഷ്യമാണ് കാരണം. ചിലപ്പോൾ പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാവാമെന്നും ഒമർ ലുലു പറഞ്ഞു.

അതേസമയം, ബാഡ് ബോയ്‌സാണ് ഒമർ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ. റഹ്മാനും ധ്യാൻ ശ്രീനിവാസനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ‘ബാഡ് ബോയ്‌സ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.

തന്റെ മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആക്ഷനും കോമഡിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു മുഴുനീള ഫാമിലി മാസ്സ് കോമഡി എന്റർടെയിൻമെന്റാണ് ചിത്രമെന്ന് ഒമർ ലുലു പറഞ്ഞിരുന്നു. ഫാമിലിക്ക് യോജിക്കുന്ന രീതിയിലല്ല തന്റെ ചിത്രങ്ങൾ എന്ന പരാതികൾക്ക് ഈ സിനിമയിലൂടെ മറുപടി നൽകും എന്ന സൂചനയും ഒമർ ലുലു പോസ്റ്റിലൂടെ നൽകിയിരുന്നു.

More in Malayalam

Trending