Connect with us

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീ ഡിപ്പിച്ചു; ഒമർ ലുലുവിന് മുൻകൂർ ജാമ്യം!

Malayalam

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീ ഡിപ്പിച്ചു; ഒമർ ലുലുവിന് മുൻകൂർ ജാമ്യം!

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീ ഡിപ്പിച്ചു; ഒമർ ലുലുവിന് മുൻകൂർ ജാമ്യം!

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ തന്നെ മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിൽ സജീവമായ ഒമർ ലുലു പങ്ക് വെയ്ക്കുന്ന എല്ലാ പോസ്റ്റുകൾകളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീ ഡിപ്പിച്ചെന്ന പരാതിയിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം ലഭിച്ചിരിക്കുകയാണ്.

യുവനടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമായതായി കോടതി അറിയിച്ചു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീ ഡിപ്പിച്ചുവെന്നായിരുന്നു യുവ നടിയുടെ പരാതി.

ഈ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് ഒമറിനെതിരെ കേസെടുത്തിരുന്നു. എന്നാൽ പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം ആണെന്നും നടിയുമായി മികച്ച സൗഹൃദം ആയിരുന്നുവെന്നും ഒമർ പ്രതികരിച്ചിരുന്നു. ഈ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകില്ലെന്നും സംവിധായകൻ ആരോപിച്ചു.

പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമാണിതെന്നും സംവിധായൻ പറഞ്ഞു. ഒരുപാട് നാളായുള്ള സൗഹൃദം നടിയുമായിട്ടുണ്ട്. പല യാത്രയിലും ഒപ്പം വന്നിരുന്ന ആളായിരുന്നു. സൗഹൃദത്തിൽ വിള്ളൽ കുറച്ച് നാളായിരുന്നു ഉണ്ടായിരുന്നു. ആറുമാസത്തോളമായി നടിയുമായി യാതൊരു ബന്ധവുമില്ല.

തൊട്ടുമുൻപ് ചെയ്ത സിനിമയിലും ഈ പെൺകുട്ടി അഭിനയിച്ചിരുന്നു. ഇപ്പോൾ പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി പെൺകുട്ടി വന്നിരിക്കുന്നത്. സിനിമയിൽ അവസരം നൽകാത്തതിലുള്ള ദേഷ്യമാണ് കാരണം. ചിലപ്പോൾ പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാവാമെന്നും ഒമർ ലുലു പറഞ്ഞു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നിവയാണ് ഒമർ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങൾ.

More in Malayalam

Trending