Bigg Boss
ഡോ. റോബിന്‍ രാധാകൃഷ്ണന്‍ രാഷ്ട്രീയത്തിലേയ്ക്ക്; ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം, പാര്‍ട്ടിക്കാര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും താരം
ഡോ. റോബിന്‍ രാധാകൃഷ്ണന്‍ രാഷ്ട്രീയത്തിലേയ്ക്ക്; ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം, പാര്‍ട്ടിക്കാര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും താരം
ബിഗ്‌ബോസ് സീസണ്‍ 4 ലിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ പകുതിയില്‍ വച്ച് ഷോയില്‍ നിന്നും പുറത്താകേണ്ടി വന്നുവെങ്കിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പറഞ്ഞിരിക്കുകയാണ് താരം. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് താല്‍പര്യമെന്നും പല പാര്‍ട്ടിക്കാരും തന്നെ സമീപിച്ചിരുന്നുവെന്നും റോബിന്‍ പറഞ്ഞു.
‘എനിക്ക് ഒരു സിനിമ ചെയ്യണമെന്നുണ്ട്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാനും താല്‍പര്യമുണ്ട്. പല രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ട്. അതാരാണെന്നും ഇപ്പോള്‍ പറയുന്നില്ല. എന്തായാലും നല്ല താല്‍പര്യമുണ്ട്. ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ള മേഖലയാണെങ്കിലും എനിക്ക് താല്‍പര്യമുണ്ട്. എന്നിരുന്നാലും എന്നെ ഇത്രയും വളര്‍ത്തിയത് ജനങ്ങളാണ്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്’, എന്ന് റോബിന്‍ പറയുന്നു. ഒരു പൊതു പരിപാടിയ്ക്കിടെ ആയിരുന്നു റോബിന്റെ പ്രതികരണം.
സ്വന്തം പാര്‍ട്ടിയായിരിക്കുമോ അതോ ജനങ്ങളുടെ പള്‍സ് അറിയുന്ന പാര്‍ട്ടിയായിരിക്കുമോ എന്ന ചോദ്യത്തിന്, ജനങ്ങളുടെ പള്‍സ് അറിയുന്നത് കൊണ്ടാണല്ലോ ബിഗ് ബോസ് കഴിഞ്ഞും ഇത്രയും നാള്‍ താന്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്നതെന്നായിരുന്നു റോബിന്റെ മറുപടി.
തന്റെ അടുത്തഘട്ടം സിനിമ ചെയ്യുക എന്നതാണെന്നും ഇപ്പോള്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും റോബിന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ ആകും സിനിമയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും താരം പറഞ്ഞു. രാഷ്ട്രീയത്തില്‍ അധികാരം വേണം. അത് ആരെയും മുതലെടുക്കാന്‍ അല്ല. നാടിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും റോബിന്‍ വ്യക്തമാക്കി.