Connect with us

മുഖംമൂടി വലിച്ചുകീറും! ബിഗ്ബോസ് 5 ലേക്ക് ശക്തനായ പോരാളിയെത്തും! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാലിനി

Bigg Boss

മുഖംമൂടി വലിച്ചുകീറും! ബിഗ്ബോസ് 5 ലേക്ക് ശക്തനായ പോരാളിയെത്തും! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാലിനി

മുഖംമൂടി വലിച്ചുകീറും! ബിഗ്ബോസ് 5 ലേക്ക് ശക്തനായ പോരാളിയെത്തും! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാലിനി

ബിഗ്ബോസ് സീസൺ 5 മത്സരാർത്ഥികൾ ആരൊക്കെയെന്നുള്ള തിരക്കിട്ട ചർച്ചകളും സംശയങ്ങളും സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ ഞെട്ടിക്കുന്ന ചില സൂചനകളുമായി രംഗത്തെത്തിയിരിക്കുകയാണ് വി ജെ ശാലിനി നായർ.കഴിഞ്ഞ സീസൺ മത്സരാർത്ഥിയും സിനിമ സീരിയൽ താരവും മോഡലുമായ ശാലിനിയുടെ യൂട്യൂബ് ചാനലിൽ ബിഗ്ബോസ് വിഷയങ്ങൾ ചർച്ചചെയ്യാറുണ്ട്.കഴിഞ്ഞ ദിവസം സീസൺ 5 ലെ മത്സരാർത്ഥികളെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്.

ശക്തനായൊരു പോരാളി സീസൺ 5 ലുണ്ട്. അയാൾ എത്തിക്കഴിഞ്ഞാൽ മറ്റുള്ളവരുടെ മുഖംമൂടി വലിച്ചു കീറും.ഞാന്‍ മുമ്പേ സൂചിപ്പിച്ചത് പോലെ സമൂഹത്തിലെ എല്ലാ അടിച്ചമര്‍ത്തലും സഹിച്ച് തലയുയര്‍ത്തി നടക്കാന്‍ ഒരുനാള്‍ വരും എന്ന പ്രതീക്ഷയില്‍ കാത്തിരുന്ന മത്സരാർത്ഥി ബിഗ് ബോസ് സീസണ്‍ 5 ല്‍ ഉണ്ടാവുമെന്ന ഉറപ്പ് കിട്ടിയിരിക്കുകയാണ്. അയാൾ മധുരം നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവെയ്ക്കും. വളരെ സന്തോഷത്തോടെയാണ് ഞാനിത് പങ്കുവെക്കുന്നത്.ഇതിന് മുമ്പ് സൂചിപ്പിച്ചത് പോലെ ഒരു ട്രാന്‍സ്‌പേഴ്‌സണ്‍ അഞ്ചാമത്തെ സീസണിലും ഉറപ്പായിരിക്കുകയാണ്. ഈ ഒരു കമ്മ്യൂറ്റിയിലെ ഒരാള്‍ക്ക് വീണ്ടും അവസരം കൊടുത്തതില്‍ ഒരുപാട് നന്ദി അറിയിക്കുന്നുവെന്നാണ് ശാലിനി പറ‍യുന്നത്.നമ്മുടെ ഒക്കെ പൂര്‍ണ സപ്പോര്‍ട്ട് അവര്‍ക്ക് ഉണ്ടാവും.

ബിഗ്ബബോസ് സീസണ്‍ 5 മലയാളത്തെക്കുറിച്ച് റിവ്യൂ ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിഷ്പക്ഷമായി റിവ്യൂ ചെയ്യണമെന്ന് തീരുമാനിച്ചിരുന്ന ആളാണ് ഞാന്‍. ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്ന് ഒരാൾ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ഒരു ഉറച്ച തീരുമാനം ‍ഞാൻ എടുത്തു. എന്റെ പൂർണ്ണ പിൻതുണ അവർക്കുമാത്രമായിരിക്കും.ട്രാന്‍സ്‌ജന്റേഴ്സിനെ മനസ്സറിഞ്ഞ് ചേര്‍ത്തുനിര്‍ത്താന്‍ ഇന്നും മടികാണിക്കുന്ന ഒരുപാട് പേര്‍ ഇന്നും സമൂഹത്തിലുണ്ട്.പലപ്പോഴും അവരെ വിശേഷിപ്പിക്കാന്‍ പരിഹാസവും പുച്ഛവും വട്ടപ്പേരും മാത്രം ഉപയോഗിക്കുന്നവരാണ് കൂടുതലും.കലാപരമായിട്ടും വിദ്യാഭ്യാസപരമായിട്ടും സ്വന്തം കഴിവുകൊണ്ട് മാത്രം മുന്നോട്ടുവന്നിട്ടുള്ള എത്രയോ വ്യക്തികളെ കേരളത്തില്‍ തന്നെ കണ്ടിട്ടുണ്ട്. തനിക്ക് അത്തരക്കാരെ അടുത്തറിയാമെന്നും ശാലിനി തുറന്നടിക്കുന്നു.

ട്രാന്‍സ്‌പേഴസണ് ഒരു അവസരം ബിഗ്‌ബോസ് സീസണ്‍5 ല്‍ കിട്ടിയിട്ടുണ്ടെങ്കില്‍ , ആ വ്യക്തി സീസണ്‍ 5 ല്‍ വരുന്നുണ്ടെങ്കില്‍ ആ വ്യക്തി ഇതുവരെ അനുഭവിച്ച എല്ലാ യാതനകളും..ആ വ്യക്തിയെ ആ യാതനകളിലേക്ക് കൊണ്ടെത്തിച്ച, ആ മുറിവുകള്‍ക്ക് കാരണക്കാരയ ആളുകളെ തുറന്നുകാണിക്കുന്ന, മുഖമൂടി വലിച്ചുകീറാനുള്ള എല്ലാ സാധ്യകളും ഉപയോഗിക്കുമെന്നത് ഉറപ്പാണ്‌.എന്നാൽ ആരായിരിക്കും ആ വ്യക്തിയെന്ന്എ ന്ന് ശാലിനി പറഞ്ഞിട്ടില്ല പലരുടേയും ചിത്രം ശാലിനിയുടെ വീഡിയയോയിൽ കാണാം.

ഇഷാൻ, സൂര്യ, പ്രവീൺ, ആദം, ഹെയ്ദി സാദിയ, അങ്ങനെ നിരവധിപേരുടെ ഫോട്ടോയാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇവരിൽ ആരെങ്കിലും ആയിരിക്കുമോ എന്നാണ് സംശയം പ്രേക്ഷകരുടെ സംശയം. പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് ആകാംഷയുടെ മുൾമുനയിൽ നിൽക്കുകയാണ് ബിബി പ്രേക്ഷകർ. വളരെയേറെ പരിഹാസങ്ങൾ കേൾക്കേണ്ടി വരുന്ന സമൂഹമാണ് ട്രാൻസ്ജെന്റർ സമൂഹമെങ്കിലും ഇന്ന് കമ്മ്യൂണിറ്റിയിലെ നിരവധിപേർ സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ്. അവരവരുടെ കർമ്മമേഖലയിൽ തിളങ്ങാൻ പലർക്കും കഴിഞ്ഞതോടെ വലിയ ജനപിൻതുണയാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ കിട്ടിക്കൊണ്ടിരിക്കുന്നത്.ശക്തനായ ഒരു ട്രാൻസ് മത്സരാർത്ഥി ബിഗ്ബോസ് 5 ൽ വന്നു കഴിഞ്ഞാൽ വലിയ പ്രേക്ഷക ശ്രദ്ധ നേടുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.

Continue Reading
You may also like...

More in Bigg Boss

Trending

Recent

To Top