Interviews
മീശയും താടിയുമുള്ള മോഹന്‍ലാലിന്റെ കട്ട ഹീറോയിസമാണ് ഒടിയനിൽ !! വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്…
മീശയും താടിയുമുള്ള മോഹന്‍ലാലിന്റെ കട്ട ഹീറോയിസമാണ് ഒടിയനിൽ !! വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്…
മീശയും താടിയുമുള്ള മോഹന്‍ലാലിന്റെ കട്ട ഹീറോയിസമാണ് ഒടിയനിൽ !! വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്…
ഒടിയന് എന്ന മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടിയുള്ള ആരാധകരുടെ കട്ട കാത്തിരിപ്പ് ഡിസംബര്‍ 14ന് അവസാനിക്കുകയാണ്. ഐ.എം.ഡി.ബിയുടെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒടിയൻ ഒന്നാമതെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തെ കുറിച്ചും വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ഹരികൃഷ്ണൻ.
സംവിധായകന് ശ്രീകുമാര്‍ മേനോനൊപ്പം ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹരികൃഷ്ണനും. ഒടിയന് എന്ന ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ “മോഹന്‍ലാലിനെ നിങ്ങള്‍ എങ്ങനെയാണോ കാണാന്‍ ആഗ്രഹിക്കുന്നത് അതാവും ഒടിയന്” എന്നായിരുന്നു ഹരികൃഷ്ണന്റെ പ്രതികരണം.
ഓണ്‍ലൈന്‍ എന്റര്‍ടെയിന്‍മെന്റ് മാധ്യമമായ ഇന്ത്യാഗ്ളിറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മീശയും താടിയുമുള്ള മോഹന്‍ലാലിന്റെ കട്ടഹീറോയിസമാകും പ്രേക്ഷകര്‍ക്ക് ചിത്രത്തില്‍ കാണാന്‍ കഴിയുക എന്ന് ഹരികൃഷ്ണൻ പറഞ്ഞു. എന്തായാലും മാണിക്യന്റെ ഒടിയാവതാരത്തിനായി നമുക്ക് കാത്തിരിക്കാം.
Odiyan writer about Mohanlal and his character