general
തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ്, കണ്ണു നിറക്കുന്ന കാഴ്ച്ച! ഇതൊക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാ…. ഉപദ്രവിക്കരുത്; നിത്യ ദാസ്
തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ്, കണ്ണു നിറക്കുന്ന കാഴ്ച്ച! ഇതൊക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാ…. ഉപദ്രവിക്കരുത്; നിത്യ ദാസ്
തന്റെ പുതിയ ചിത്രം ‘പള്ളിമണി’ സിനിമയുടെ പോസ്റ്റര്‍ കീറിയതിന് എതിരെ പ്രതികരിച്ച് നടി നിത്യ ദാസ്. സിനിമയുടെ കീറിയ പോസ്റ്ററിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പ്രതികരണം. ഫെബ്രുവരി 24-നാണ് ചിത്രം റിലീസിനെത്തുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ഈ കാഴ്ച കണ്ണ് നിറയ്ക്കുന്നുവെന്ന് താരം കുറിച്ചു. കടം വാങ്ങി ചെയ്യുന്ന ചിത്രമാണിതെന്നും ഉപദ്രവിക്കരുതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു,
തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ്. കണ്ണു നിറക്കുന്ന കാഴ്ച്ച. അണ്ണാ കൈയില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല. വലിയ ആര്‍ട്ടിസ്റ്റ് ചിത്രവും അല്ല പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍. ഇതോക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം. ഉപദ്രവിക്കരുത്. എല്ലാം പ്രതീക്ഷയാണല്ലോ.
24ന് നമ്മുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്തും ‘പള്ളിമണി’. ചിത്രം ഇറങ്ങുമ്പോള്‍ തന്നെ പോയി കയറാന്‍ ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം. ഞങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്തോട്ടെ. ഉപദ്രവിക്കരുത് അപേക്ഷയാണ്.
കഴിഞ്ഞ ദിവസം പോസ്റ്റര്‍ കീറിയതിന് എതിരെ പ്രതികരിച്ച് നടി ശ്വേത മേനോന് എത്തിയിരുന്നു. അടുത്തിടെ, തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂര്‍വവുമായ നിലപാട് എതിര്‍പ്പിന് കാരണമായേക്കാമെന്ന് ഞാന്‍ മനസിലാക്കുന്നുണ്ട്.
എങ്കിലും എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിര്‍മ്മാതാവിന്റെയും സ്വപ്നസാക്ഷാത്കാരമാണ് ഈ ചിത്രം. എണ്ണമറ്റ വ്യക്തികളുടെ ഉപജീവനമാര്‍ഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വച്ചു കൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ വ്രണപ്പെടുത്തുന്നതിന് പകരം, ഈ തരംതാണ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാന്‍ ഞാന്‍ തയ്യാറാണ്” എന്നാണ് ശ്വേത പറഞ്ഞത്
നടി നിത്യ ദാസ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്ന ചിത്രമാണ് പള്ളിമണി. ഫെബ്രുവരി 17ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
