ഞങ്ങള്‍ പ്രണയത്തിലാണ് എന്നറിഞ്ഞ ശേഷം പലരില്‍ നിന്നും നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കേണ്ടി വന്നു. രാഹുലിന് ഞാന്‍ ചേരുന്നില്ല എന്ന് വരെ പറഞ്ഞു ; അശ്വതി
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് രാഹുലും അശ്വതിയും. എന്നും സമ്മതം എന്ന സീരിയലിലൂടെ നായിക-നായകന്മാരായി അഭിനയിച്ച താരങ്ങള്‍ പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു. പിന്നാലെ യഥാര്‍ഥ ജീവിതത്തിലും ഒന്നാവാനുള്ള തീരുമാനത്തിലേക്ക് താരങ്ങളെത്തി. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് അശ്വതിയും രാഹുലും.
കൊച്ചയില്‍ ഒരു കോഴ്‌സ് ചെയ്യുന്ന സമയത്താണ് അശ്വതിയെ പരിചയപ്പെടുന്നത്. ആ സമയത്ത് തന്നെ രാഹുല്‍ തമിഴ് സിനിമയിലും സീരിയലുകളിലുമെല്ലാം ഓഡിഷനുകള്‍ ചെയ്യുന്നുണ്ടായിരുന്നു. അവസരം കിട്ടാതെ വന്നതോടെ ജോലി തേടി ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ഈ സയത്ത് രാഹുലിനെ തേടി ആദ്യത്തെ അവസരമെത്തി. അതൊരു തമിഴ് സീരിയലായിരുന്നു.
നിനച്ചിരിക്കാതെയാണ് അശ്വതിയെ തേടിയും അവസരമെത്തുന്നത്. കിട്ടണം എന്ന ആഗ്രഹമില്ലാത്തതിനാലും കിട്ടും എന്ന വിശ്വാസമില്ലാത്തിനാലും ഓഡിഷന് പങ്കെടുക്കാന്‍ ടെന്‍ഷനുണ്ടായിരുന്നില്ല. രാഹുലാണ് തന്നെ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നതെന്നും അശ്വതി പറയുന്നു. അങ്ങനെയിരിക്കെയാണ് അശ്വതിയെ തേടി എന്നും സ്വന്തം പരമ്പരയിലേക്കുള്ള സെലക്ഷനെത്തുന്നത്.
സെലക്ടായ വിവരം നിര്‍മ്മാതാവ് ജയകൃഷ്ണന്‍ സാറും ഭാര്യ ബിനി ജയകൃഷ്ണനുമാണ് വിളിച്ചു പറയുന്നത്. അതിനൊപ്പം മറ്റൊരു കാര്യവും പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ അശ്വതി ഇട്ടിരുന്ന ഫോട്ടോയിലെ പയ്യനാണ് നായകന്‍ എന്നായിരുന്നു അത്. അതു പറയാന്‍ രാഹുലിനെ വിളിച്ചപ്പോള്‍ രാഹുലിനും അതു വിശ്വസിക്കാന്‍ പ്രയാസമായിരുന്നുവെന്നാണ് അശ്വിത പറയുന്നത്. ഒരു വര്‍ഷത്തോളമായി ഒരുമിച്ച് അഭിനയിക്കുന്നു. പരമ്പരയില്‍ അശ്വതിയുടെ ഭര്‍ത്താവാണ് രാഹുല്‍.
സീരിയലിലെത്തിയ ശേഷമാണ് ഞങ്ങള്‍ പ്രണയിച്ചത് എന്നാണ് പലരും കരുതുന്നത്. ഞങ്ങളൊന്നിച്ച് ചെയ്ത റീലുകള്‍ മിക്കതും ഹിറ്റായി. റീല്‍ കപ്പിള്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടു. അപ്പോഴും പ്രണയ വാര്‍ത്ത പലര്‍ക്കും അറിയില്ല. ഞങ്ങള്‍ പ്രണയത്തിലാണ് എന്നറിഞ്ഞ ശേഷം പലരില്‍ നിന്നും നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കേണ്ടി വന്നു. രാഹുലിന് ഞാന്‍ ചേരുന്നില്ല, വണ്ണം കൂടുന്നു തുടങ്ങിയ ബോഡി ഷെയ്മിംഗായിരുന്നുവെന്നാണ് താരം പറയുന്നത്.
രണ്ടു പേര്‍ പരസ്പരം ഇഷ്ടപ്പെടുന്നു എന്നറിഞ്ഞിട്ടും എന്തിനാണ് ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് എന്ന് മനസിലാകുന്നില്ല. എന്നും സമ്മതത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് വണ്ണം കൂട്ടിയത്.
മോശം കമന്റകള്‍ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഇപ്പോള്‍ അതൊന്നും കാര്യമാക്കാറില്ലെന്നും അശ്വതി പറയുന്നു.
ഞങ്ങളുടെ വിവാഹ നിശ്ചയം സെപ്റ്റംബര്‍ പതിനാലിനായിരുന്നു. നിശ്ചയത്തിന് മുന്നോടിയായാണ് യൂട്യൂബ് ചാനലിനെക്കുറിച് ചിന്തിക്കുന്നത്. ഞങ്ങള്‍ എങ്ങനെയാണോ അതേ രീതിയിലാണ് വീഡിയോയില്‍ വരുന്നത്. ആദ്യ വീഡിയോയ്ക്ക് തന്നെ രണ്ടു ലക്ഷത്തോളം വ്യൂസ് കിട്ടിയെന്നും രാഹുല്‍ പറയുന്നുണ്ട്.
സീരിയലില്‍ രാഹുലിന്റെ കഥാപാത്രത്തിന്റെ മരണ ശേഷമാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. അതോടെ രാഹുലിനേയും എന്നേയും ഒന്നിച്ചു കാണാന്‍ ഇഷ്്ടമുള്ളവര്‍ ചാനലിലേക്ക് എത്തുകയായിരുന്നുവെന്നാണ് അശ്വതി പറയുന്നത്.
രാഹുലിന്റെ കഥാപാത്രത്തിന്റെ മരണ സീനുകള്‍ ചെയ്തു കൊണ്ടിരിക്കെയാണ് വീട്ടില്‍ വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്. അതു നന്നായി എന്നു തോന്നുന്നുവെന്നും അശ്വതി പറയുന്നു. മരണരംഗം ഷൂട്ട് ചെയ്യുന്നത് തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അശ്വതി പറയന്നു.
ആ രൂപത്തില്‍ രാഹുലിനെ നോക്കാന്‍ തന്നെ ടെന്‍ഷനായിരുന്നു. അഭിനയിക്കുകയാണെങ്കില്‍ പോലും അങ്ങനെ കാണേണ്ടി വരുന്നത് ഒരു പെണ്ണിനും സഹിക്കാനാകില്ല. ആ കിടപ്പില്‍ കിടന്ന് കണ്ണിറുക്കിയും ആംഗ്യങ്ങള്‍ കാണിച്ചും രാഹുല്‍ എന്നെ കൂള്‍ ആക്കിയെന്നാണ് അശ്വതി പറയുന്നത്. സീന്‍ കഴിഞ്ഞ ശേഷം എനിക്കും രാഹുലിനും കിട്ടുന്ന പ്രേക്ഷകരുടെ സ്‌നേഹം അളവില്ലാത്തതാണെന്നും താരം പറയുന്നു.
റീല്‍ കപ്പിളായും റിയല്‍ കപ്പിളായും അംഗീകാരം നേടിയ സന്തോഷത്തില്‍ വിവാഹദിനം സ്വപ്‌നം കാണുകയാണ് തങ്ങള്‍ ഇപ്പോഴെന്നാണ് അശ്വതി പറയുന്നത്.
