Connect with us

ഗർഭിണിയായെന്ന് അറിഞ്ഞപ്പോൾ ശ്രീകുമാറിന്റെ പ്രതികരണം ഇങ്ങനെ ; സ്നേഹ പറയുന്നു !

general

ഗർഭിണിയായെന്ന് അറിഞ്ഞപ്പോൾ ശ്രീകുമാറിന്റെ പ്രതികരണം ഇങ്ങനെ ; സ്നേഹ പറയുന്നു !

ഗർഭിണിയായെന്ന് അറിഞ്ഞപ്പോൾ ശ്രീകുമാറിന്റെ പ്രതികരണം ഇങ്ങനെ ; സ്നേഹ പറയുന്നു !

ലോലിതനായും മണ്ഡോദരിയുമായും എത്തി മിനിസ്‌ക്രീനില്‍ തിളങ്ങിയ താരങ്ങളായിരുന്നു സ്‌നേഹയും ശ്രീകുമാറും. ഇരുവരും ജീവിതത്തിലും ഒന്നിച്ചത് പ്രേക്ഷകരെയാകെ ആഹ്ലാദിപ്പിച്ചിരുന്നു. ലളിതമായി നടത്താനിരുന്ന വിവാഹച്ചടങ്ങ് വീട്ടുകാരുടെ തീരുമാനപ്രകാരം ആഘോഷമാക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു. തങ്ങളുടെ സ്വതസിദ്ധമായ ചിരിയിലൂടെ മാത്രം നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട് സ്നേഹയും ശ്രീകുമാറും.

2019 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. ഒരുമിച്ചു അഭിനയിക്കുന്നതിനിടയിൽ അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹശേഷം സോഷ്യൽ മീഡിയയിലൊക്കെ വളരെ സജീവമാണ് രണ്ടുപേരും. സ്വന്തം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് ഇവർ.

ഇപ്പോൾ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ ആളെ കൂടി വരവേൽക്കാൻ ഒരുങ്ങുകയാണ് സ്നേഹയും ശ്രീകുമാറും. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ ഗർഭിണി ആണെന്ന വിവരം സ്നേഹ പങ്കുവച്ചത്. ഇപ്പോൾ തനിക്കിത് അഞ്ചാം മാസം ആണെന്നും വിശേഷം അറിയാൻ വൈകിപ്പോയി എന്നും സ്നേഹ വീഡിയോയിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, സില്ലി മോങ്ക്സിന് നൽകിയ പുതിയ അഭിമുഖത്തിൽ ഗർഭിണി ആയത് അറിഞ്ഞതിനെ കുറിച്ച് പറയുകയാണ് സ്നേഹയും ശ്രീകുമാറും. തങ്ങളുടെ പുതിയ സന്തോഷത്തെ കുറിച്ച് ഇരുവരും മനസ്സ് തുറക്കുന്നുണ്ട്. വിശദമായി വായിക്കാം തുടർന്ന്.

ഞങ്ങൾ അതിന് പൂർണ്ണമായും തയ്യാറായിട്ടില്ല. മാനസികമായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. വളരെ പെട്ടെന്നുള്ള ഒരു ന്യൂസ് ആയിപ്പോയി. ഒക്ടോബർ ആദ്യം ഞങ്ങൾ ഒരു വയനാട് ട്രിപ്പ് പോയി. അത് കഴിഞ്ഞു വന്ന് ഷൂട്ട് തുടങ്ങിയപ്പോഴാണ് ഭക്ഷണം കഴിക്കുമ്പോൾ ചെറിയ ബുദ്ധിമുട്ട് പോലെ തോന്നുന്നത്. ദുബായ് യാത്ര ഉള്ളത് കൊണ്ട് ഡോക്ടറിനെ കണ്ടു,’

‘എന്നെ കണ്ടപ്പോൾ തന്നെ, ഞാൻ ഗർഭിണിയാണെന്ന് ഡോക്ടർ പറഞ്ഞു. കാരണം പുള്ളിക്കാരി ഭയങ്കര എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആളാണ്. എന്നാൽ ഞാൻ എനിക്ക് തോന്നുന്നില്ലെന്ന് പറഞ്ഞു. ഫുഡ് ഇൻഫെക്ഷൻ ആണെങ്കിൽ അതിനുള്ള മരുന്ന് തരാം, പക്ഷെ ബ്ലഡ് ടെസ്റ്റ് ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെയാണ് ടെസ്റ്റ് ചെയ്യുന്നതും പോസിറ്റീവ് ആകുന്നതും,’

എന്നാൽ പിറ്റേ ദിവസം എനിക്ക് ദുബായിലേക്ക് പോയേ പറ്റൂ. ഒഴിവാക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ വെയിറ്റ് ഒന്നും എടുക്കാൻ പാടില്ലെന്നുള്ള നിർദേശങ്ങൾ തന്നു. അങ്ങനെ പെട്ടെന്ന് ഒറ്റ ദിവസം കൊണ്ടാണ് ശ്രീയ്ക്ക് വിസ എടുക്കുന്നതും പോകുന്നതും. മുൻപ് പലതവണ ദുബായിൽ പോയിട്ടുണ്ടെങ്കിലും ശ്രീ കൂടെ വേണം എന്ന് തോന്നി അങ്ങനെ ആണ് പെട്ടെന്ന് വിസ സെറ്റ് ആക്കി ഒരുമിച്ചു പോകുന്നത്,’

നമ്മുടെ സർക്കാർ ആശുപത്രികളിൽ ഇപ്പോൾ എല്ലാ വിധ ഫെസിലിറ്റികളും ഉണ്ട്. ഞാൻ ഇപ്പോഴാണ് അതൊക്കെ അറിയുന്നത്. ഞാൻ ഗർഭിണി ആയശേഷം ഒരു മറിമായം എപ്പിസോഡിൽ തന്നെ ഇതിനെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഞാൻ ഗർഭിണി ആണെന്ന് പറയുമ്പോൾ ആണോ, എന്ന് അതിലെ ഭർത്താവ് ചോദിക്കുന്നുണ്ട്,’

അപ്പോൾ ഞാൻ, ഇത്രേ ഉള്ളൂ, എന്നെ എടുത്തു പൊക്കാൻ ഒന്നും തോന്നുന്നില്ലേ എന്നും. മസാല ദോശ വേണോ എന്ന് പോലും ചോദിക്കുന്നില്ല എന്നൊക്കെ പറയുന്നത് കാണാം. സത്യത്തിൽ നമ്മുടെ റിയൽ ലൈഫിൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഞാൻ ഈ വാർത്ത ശ്രീയോട് പറയുന്നത് ഫോണിൽ കൂടിയാണ്. അപ്പോൾ തിരികെ ആണോ എന്ന മറുപടി മാത്രമാണ് വന്നത്,’

‘ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ല, സന്തോഷം തന്നെ ആണ്. പിന്നെ സിനിമാറ്റിക് പോലെയുള്ള സംഭവം ഒന്നും ഉണ്ടായില്ല. ഞങ്ങൾ രണ്ടുപേരും ഷൂട്ടിൽ ആണല്ലോ. അതുകൊണ്ടുതന്നെ ഒരു നോർമൽ ആയ രീതിയിലെ അതിനെ എടുത്തുള്ളു’ എന്ന് ശ്രീകുമാറും പറഞ്ഞു.

More in general

Trending