Connect with us

ഭര്‍ത്താവ് ഒസിഡി പ്രശ്‌നമുള്ള ആളായിരുന്നവെന്ന് കല്യാണത്തിന് മുമ്പ് തനിക്കറിയില്ലായിരുന്നു; തുറന്ന് പറഞ്ഞ് നിത്യ ദാസ്

Malayalam

ഭര്‍ത്താവ് ഒസിഡി പ്രശ്‌നമുള്ള ആളായിരുന്നവെന്ന് കല്യാണത്തിന് മുമ്പ് തനിക്കറിയില്ലായിരുന്നു; തുറന്ന് പറഞ്ഞ് നിത്യ ദാസ്

ഭര്‍ത്താവ് ഒസിഡി പ്രശ്‌നമുള്ള ആളായിരുന്നവെന്ന് കല്യാണത്തിന് മുമ്പ് തനിക്കറിയില്ലായിരുന്നു; തുറന്ന് പറഞ്ഞ് നിത്യ ദാസ്

ഈ പറക്കും തളിക എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നിത്യ ദാസ്. ഈ ദിലീപ് ചിത്രത്തിലൂടെയായിരുന്നു നിത്യയുടെ സിനിമാ അരങ്ങേറ്റവും. താഹ സംവിധാനം ചെയ്ത സിനിമയിലെ തമാശ രംഗങ്ങളും പാട്ടുകളുമെല്ലാം ഇന്നും പ്രേക്ഷകരോര്‍ത്തിരിക്കുന്നുണ്ട്. സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരം വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും പിന്‍വാങ്ങുകയായിരുന്നു.

ഇപ്പോള്‍ വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് നടി. പൈലറ്റായ പഞ്ചാബ് സ്വദേശിയുമായിട്ടുള്ള നടിയുടെ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഭര്‍ത്താവ് വിക്കിയെ കുറിച്ചും രണ്ടാളും പ്രണയിച്ച് വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ നിത്യ മുന്‍പ് പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുണ്ട്.

ഈ പറക്കും തളിക എന്ന ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട നായികയായി മാറിയ ആളാണ് നിത്യ ദാസ്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന താരം ഇപ്പോള്‍ വീണ്ടും അഭിനയ രംഗത്ത് വളരെ സജീവമാണ്. തന്റെ തിരിച്ചുവരവ് കൂടിയായ പള്ളിമണി എന്ന സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ നിത്യ.

കഴിഞ്ഞ ദിവസം താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെയാണ് നിത്യ സംസാരിച്ചത്. പഞ്ചാബിയായ അരവിന്ദ് സിംഗ് ജങ്‌വാളിനെയണ് നിത്യ വിവാഹം ചെയ്തത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് ക്രൂ മെമ്പര്‍ ആയിരുന്നു അരവിന്ദ്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള ഫ്‌ളൈറ്റ് യാത്രയ്ക്ക് ഇടയിലാണ് നിത്യയും അരവിന്ദും പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മത പ്രകാരം പിന്നീട് വിവാഹവും നടന്നു.

എന്നാല്‍ ഭര്‍ത്താവ് ഒ.സി.ഡി പ്രശ്‌നമുള്ള ആളായിരുന്നവെന്ന് കല്യാണത്തിന് മുമ്പ് തനിക്കറിയില്ലായിരുന്നു എന്ന് പറയുകയാണ് നിത്യ ഇപ്പോള്‍. ഭര്‍ത്താവിന് എല്ലാം വൃത്തിയായി സൂക്ഷിക്കണമെന്നത് നിര്‍ബന്ധമാണെന്നും അതൊക്കെ ചെയ്യുന്നത് കണ്ടിട്ടാണ് വിവാഹം കഴിച്ചതെന്നും നിത്യ പറയുന്നു. എന്നാല്‍ അത് ഒ.സി.ഡിയുടെ ഭാഗമാണെന്ന് വിവാഹം കഴിഞ്ഞാണ് തനിക്ക് മനസിലായതെന്നും ഇപ്പോള്‍ ഭര്‍ത്താവിനെ പോലെ താനും മാറിയെന്നും നിത്യ പറയുന്നു. നിത്യയുടെ വാക്കുകള്‍ ഇങ്ങനെ.

ഇന്റര്‍വ്യൂയില്‍ പലതും തുറന്ന് പറയുന്നത് കൊണ്ട് വീട്ടില്‍നിന്ന് നല്ല ചിത്ത കേള്‍ക്കാറുണ്ട്. എല്ലാവരുടെയും വിചാരം ഭര്‍ത്താവിനെ കുറിച്ച് ഞാന്‍ വളരെ മോശമായിട്ടാണ് പറയുന്നതെന്നാണ്. അങ്ങനെയല്ല. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതൊക്കെ സത്യമാണ്. ഞാന്‍ നല്ല കാര്യങ്ങളാണ് പറയുന്നത്. പക്ഷെ ആളുകള്‍ അതിനെ എടുക്കുന്ന രീതി വേറെയാണെന്ന് നിത്യ പറയുന്നു.

ഏതോ ഒരു അഭിമുഖത്തില്‍ എന്റെ ഭര്‍ത്താവ് എല്ലാം വൃത്തിയാക്കി വെക്കുമെന്ന് ഞാന്‍ പറഞ്ഞു. അതിന് ഏതോ സിനിമയില്‍ ജയറാമേട്ടന്‍ ഭാര്യ വരുന്നത് അറിഞ്ഞിട്ട് പണിക്കാരെ വെച്ച് വീട് ക്ലീന്‍ ചെയ്യുന്ന ട്രോള്‍ ഒക്കെ വെച്ച് കളിയാക്കിയത് കണ്ടു. ഞാന്‍ പറഞ്ഞത് സത്യമാണ്. അദ്ദേഹത്തെ അറിയുന്നവര്‍ക്കെല്ലാം അത് അറിയാം. അദ്ദേഹത്തിന്റെ ഒരു ക്വാളിറ്റിയാണ് പറഞ്ഞതെന്ന് നിത്യ കൂട്ടിച്ചേര്‍ത്തു.

ഭയങ്കര വൃത്തിയാണ്. ഒ.സി.ഡി ആണെന്നൊക്കെ പറയാം. അദ്ദേഹത്തിന്റെ കൂടെ കൂടി ഞാനും മാറി. ഇപ്പോള്‍ വീട് ക്ലീന്‍ ആയിട്ട് ഇരുന്നില്ലേല്‍ എനിക്കും ഭയങ്കര ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന് ഒ.സി.ഡി ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തുകൊണ്ടാണ് ഒരു മലയാളിയെ വിവാഹം ചെയ്യാതെ പുറത്ത് നിന്ന് വിവാഹം ചെയ്തതെന്ന് എല്ലാവരും എന്നോട് ചോദിച്ചിരുന്നു.

എന്റെ വീട്ടില്‍ എന്റെ അച്ഛനേക്കാളും എല്ലാം അടക്കിവെക്കുന്നത് അമ്മയാണ്. അച്ഛന്‍ ഓരോ തവണ കഴിച്ചിട്ട് അതേപോലെ വെച്ച് പോകും. ഞാന്‍ കണ്ട ഇവിടെ ഉള്ളവരൊക്കെ ഇതുപോലെയാണ്. പക്ഷെ എന്റെ ഭര്‍ത്താവിന് എല്ലാം വൃത്തിയായും ചിട്ടയായിട്ടും ഇരിക്കണം. അപ്പോള്‍ ഞാന്‍ വിചാരിച്ചു കല്യാണം കഴിച്ചാല്‍ എല്ലാ എളുപ്പമായിരിക്കുമെന്ന്, കാരണം നമുക്ക് പണിയൊക്കെ ഒന്ന് കുറഞ്ഞ് കിട്ടുമല്ലോ. പക്ഷെ ഇത് ഒ.സി.ഡിയാണെന്ന് ഞാന്‍ അറിഞ്ഞില്ല. പിന്നെയാണ് മനസിലായത് പണിപാളി എന്നും നിത്യ ദാസ് പറഞ്ഞു.

അതുപോലെ ഞാനും എന്റെ ആളും എന്ന ഷോയില്‍ വിധി കര്‍ത്താവായി ഇരുന്ന സമയത്ത് മാതാപിതാക്കളുടെ കാര്യത്തില്‍ നിത്യ പറഞ്ഞ പല കാര്യങ്ങളും കൈയ്യടി നേടിയിരുന്നു. അവരുടെ ക്കണ്ണീര് വീഴ്ത്തിയാല്‍ നമ്മള്‍ ഒരിക്കലും നന്നാവില്ല എന്ന് നിത്യ പറഞ്ഞിരുന്നു. വിവാഹം നമ്മുടെ ഇഷ്ട ആണെങ്കിലും അത് അവരെ വിഷമിപ്പിച്ചുകൊണ്ട് ആകരുത് എന്നും നിത്യ പറഞ്ഞിരുന്നു.

എത്ര പ്രണയം ആയിരുന്നുവെങ്കിലും ഒരിക്കലും അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിട്ട് ഞാന്‍ വിവാഹം കഴിക്കില്ലായിരുന്നു എന്നാണ് നിത്യ പറയുന്നത് അതെങ്ങനെ സാധിക്കും, എങ്ങനെ സമാധാനത്തോടെ ജീവിക്കാന്‍ ആകും. അന്നും ഇന്നും അതിനോട് യോജിപ്പില്ല. എന്റെ വീട്ടില്‍ സമ്മതിച്ചതുകൊണ്ട് ഞാന്‍ പുള്ളിയെ തേച്ചില്ല. അല്ലെങ്കില്‍ ഉറപ്പായും ഞാന്‍ ഒഴിവാക്കിയേനെ നിത്യ പറയുന്നു. എല്ലാം തുറന്ന് പറയുന്ന ആളാണ് എങ്കിലും ഒരാള്‍ വിശ്വസിച്ചു ഏല്പിക്കുന്ന കാര്യങ്ങള്‍ ഒരിക്കലും തുറന്നു പറയാറില്ല എന്നും നിത്യ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending