News
ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറി മറിയാന്‍. കോളേജില്‍ പോയിരുന്ന ഞാനാണ് ഒറ്റ ദിവസം കൊണ്ടാണ് സിനിമയിലേക്ക് വരുന്നത്; ദിലീപേട്ടന്‍ പറഞ്ഞ വാക്ക് ഞാനെപ്പോഴും ആലോചിക്കുമെന്ന് നിത്യ ദാസ്
ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറി മറിയാന്‍. കോളേജില്‍ പോയിരുന്ന ഞാനാണ് ഒറ്റ ദിവസം കൊണ്ടാണ് സിനിമയിലേക്ക് വരുന്നത്; ദിലീപേട്ടന്‍ പറഞ്ഞ വാക്ക് ഞാനെപ്പോഴും ആലോചിക്കുമെന്ന് നിത്യ ദാസ്
ഈ പറക്കും തളിക എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നിത്യ ദാസ്. ഈ ദിലീപ് ചിത്രത്തിലൂടെയായിരുന്നു നിത്യയുടെ സിനിമാ അരങ്ങേറ്റവും. താഹ സംവിധാനം ചെയ്ത സിനിമയിലെ തമാശ രംഗങ്ങളും പാട്ടുകളുമെല്ലാം ഇന്നും പ്രേക്ഷകരോര്‍ത്തിരിക്കുന്നുണ്ട്. സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരം വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും പിന്‍വാങ്ങുകയായിരുന്നു.
ഇപ്പോള്‍ വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് നടി. പൈലറ്റായ പഞ്ചാബ് സ്വദേശിയുമായിട്ടുള്ള നടിയുടെ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഭര്‍ത്താവ് വിക്കിയെ കുറിച്ചും രണ്ടാളും പ്രണയിച്ച് വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ നിത്യ മുന്‍പ് പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുണ്ട്.
ഈ പറക്കും തളിക എന്ന ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട നായികയായി മാറിയ ആളാണ് നിത്യ ദാസ്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന താരം ഇപ്പോള്‍ വീണ്ടും അഭിനയ രംഗത്ത് വളരെ സജീവമാണ്. തന്റെ തിരിച്ചുവരവ് കൂടിയായ പള്ളിമണി എന്ന സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ നിത്യ.
ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് നിത്യ ദാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ദിലീപേട്ടന്റെ കൂടെ പറക്കും തളിക എന്ന സിനിമയില്‍ നായികയായി ചെയ്തു. കുഞ്ഞിക്കൂനനില്‍ പാട്ട് രംഗം ചെയ്തു. കഥാവശേഷന്‍ എന്ന സിനിമയില്‍ ചെറിയൊരി ക്യാരക്ടര്‍ ചെയ്തു. ദിലീപേട്ടന്‍ പറഞ്ഞ വാക്ക് ഞാനെപ്പോഴും ആലോചിക്കും.
ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറി മറിയാന്‍. കോളേജില്‍ പോയിരുന്ന ഞാനാണ് ഒറ്റ ദിവസം കൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. നമുക്ക് നന്നാവാനും ചീത്തയാവാനുമാെക്കെ ഒരു രാത്രി മതി. എന്ത് വിഷമമുണ്ടെങ്കിലും ഞാനെപ്പോഴും ആലോചിക്കും, നിത്യ ദാസ് പറഞ്ഞതിങ്ങനെ.
സിനിമയിലേക്ക് കടന്ന് വന്നതിനെക്കുറിച്ചും നടി സംസാരിച്ചു. ഞാന്‍ കോളേജില്‍ പോവുമ്പോള്‍ ഒരു ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുത്ത് ഗൃഹലക്ഷ്മി മാഗസിന് അയച്ച് കൊടുത്തോട്ടെയെന്ന് ചോദിച്ചു. വീട്ടില്‍ ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. വീട്ടില്‍ നിന്ന് സമ്മതം പറഞ്ഞു. അങ്ങനെ ആ ഫോട്ടോ ഗൃഹലക്ഷ്മി മാഗസിനില്‍ വന്നു. അത് മഞ്ജു ചേച്ചി ദിലീപേട്ടന് കാണിച്ച് കൊടുത്തു. അങ്ങനെ ദിലീപേട്ടന്‍ സിനിമയിലേക്ക് വിളിക്കുകയായിരുന്നെന്നും നിത്യ ദാസ് വ്യക്തമാക്കി.
പറക്കും തളിക എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ബസന്തി എന്ന കഥാപാത്രത്തെയാണ് നടി ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നു. പിന്നീട് ഒരുപിടി സിനിമകളില്‍ അഭിനയിച്ച നിത്യ വിവാഹ ശേഷമാണ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ ശേഷം നടി ആദ്യമായി ചെയ്യുന്ന സിനിമ പള്ളിമണിയാണ്. ശ്വേത മേനോന്‍, കൈലാഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.
നേരത്തെ ചില സീരിയലുകളില്‍ നടി അഭിനയിച്ചിരുന്നു. കുറേക്കാലത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിത്യയുടെ ചിത്രങ്ങള്‍ വൈറലായതോടെയാണ് നടി വീണ്ടും ലൈം ലൈറ്റിലേക്ക് വരുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ് നിത്യ ദാസ്. മകളോടൊപ്പമുള്ള നടിയുടെ ചിത്രങ്ങളും റീലുകളും വൈറലാവാറുണ്ട്. പ്രായക്കുറവ് തോന്നുന്നതിനാല്‍ സന്തൂര്‍ മമ്മിയെന്നും പലരും നിത്യയെ വിളിക്കുന്നു. നടിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്.
ഭര്‍ത്താവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും രസകരമായാണ് നടി സംസാരിക്കാറ്. ഇതേക്കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു. അഭിമുഖങ്ങള്‍ കൊടുക്കാന്‍ താല്‍പര്യമില്ല, പക്ഷെ സിനിമയുടെ പ്രൊമോഷന് അത് ആവശ്യമാണ്. ചോദ്യങ്ങള്‍ക്ക് ആലോചിച്ച് മറുപടി പറയണെന്ന് വീട്ടുകാര്‍ പറയും. പക്ഷെ താന്‍ തുറന്ന് സംസാരാക്കാറാണെന്നും നിത്യ വ്യക്തമാക്കി.
അടുത്തിടെ തന്റെ കുടുംബത്തെ കുറിച്ച് നിത്യ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഏറെയും വലിയ ശ്രദ്ധ നേടിയിരുന്നു. അതുപോലെ ഞാനും എന്റെ ആളും എന്ന ഷോയില്‍ വിധി കര്‍ത്താവായി ഇരുന്ന സമയത്ത് മാതാപിതാക്കളുടെ കാര്യത്തില്‍ നിത്യ പറഞ്ഞ പല കാര്യങ്ങളും കൈയ്യടി നേടിയിരുന്നു. അവരുടെ ക്കണ്ണീര് വീഴ്ത്തിയാല്‍ നമ്മള്‍ ഒരിക്കലും നന്നാവില്ല എന്ന് നിത്യ പറഞ്ഞിരുന്നു. വിവാഹം നമ്മുടെ ഇഷ്ട ആണെങ്കിലും അത് അവരെ വിഷമിപ്പിച്ചുകൊണ്ട് ആകരുത് എന്നും നിത്യ പറഞ്ഞിരുന്നു.
എത്ര പ്രണയം ആയിരുന്നുവെങ്കിലും ഒരിക്കലും അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിട്ട് ഞാന്‍ വിവാഹം കഴിക്കില്ലായിരുന്നു എന്നാണ് നിത്യ പറയുന്നത് അതെങ്ങനെ സാധിക്കും, എങ്ങനെ സമാധാനത്തോടെ ജീവിക്കാന്‍ ആകും. അന്നും ഇന്നും അതിനോട് യോജിപ്പില്ല. എന്റെ വീട്ടില്‍ സമ്മതിച്ചതുകൊണ്ട് ഞാന്‍ പുള്ളിയെ തേച്ചില്ല. അല്ലെങ്കില്‍ ഉറപ്പായും ഞാന്‍ ഒഴിവാക്കിയേനെ നിത്യ പറയുന്നു. എല്ലാം തുറന്ന് പറയുന്ന ആളാണ് എങ്കിലും ഒരാള്‍ വിശ്വസിച്ചു ഏല്പിക്കുന്ന കാര്യങ്ങള്‍ ഒരിക്കലും തുറന്നു പറയാറില്ല എന്നും നിത്യ പറഞ്ഞു.
നിത്യയുടെ ഭര്‍ത്താവ് മലയാളി ആയിരുന്നില്ല. മറ്റൊരു ഭാഷയും സംസ്‌കാരവും എല്ലാമുള്ള ഒരു കുടുംബത്തിലേക്കാണ് നിത്യ വിവാഹം കഴിച്ച് എത്തിയത്. പഞ്ചാബിക്കാരനായ അരവിന്ദ് സിംഗ് ജൗള ആണ് നിത്യയെ വിവാഹം ചെയ്തത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് ക്രൂ മെമ്പര്‍ ആയിരുന്നു അരവിന്ദ്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള ഫ്‌ളൈറ്റ് യാത്രയ്ക്ക് ഇടയിലാണ് നിത്യയും അരവിന്ദും പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹവും നടന്നു.